<ലിങ്ക് href='https://www.vlcommunications.in' rel='canonical'> https://www.vlcommunications.in/google.com, pub-5262033568155071, DIRECT, f08c47fec0942fa0 നാരകം വീട്ടിൽ വളർത്തിയാൽ ! ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

സഹോദരൻ അയ്യപ്പനെന്ന ധീര വിപ്ളവകാരി

 എറണാകുളം ജില്ലയിലെ ചെറായിയിലുള്ള,  സഹോദരൻ അയ്യപ്പൻ മ്യൂസിയം.!                  ആരാണ് ഈ സഹോദരൻ അയ്യപ്പൻ...? പുതിയതലമുറയ്ക്ക് ഒരുപക്ഷേ ഒരു പി. എസ്. സി. ടെസ്റ്റിനു വന്നേക്കാവുന്ന ഒരു ചോദ്യത്തിനപ്പുറത്തേയ്ക്ക് അദ്ദേഹത്തെക്കുറിച്ച് കൂടുതലായൊന്നും അറിയാൻ കഴിഞ്ഞേക്കില്ല. കാരണം ഇന്ന് നാടിൻറെ ചരിത്രമെന്നത് പലർക്കും, അത്ര താത്പര്യമുള്ള വിഷയമൊന്നുമാകാനും തരമില്ല.  സഹോദരൻ അയ്യപ്പൻ  എങ്കിലും, നമ്മളെങ്ങിനെ നമ്മളായി എന്ന് ഓരോ കേരളീയനും സ്വയം ചോദിച്ചാൽ അതിനുത്തരം, മൺമറഞ്ഞുപോയ ഇത്തരം മഹാൻമാരായ മനുഷ്യരുടെ , പകരം വെയ്ക്കുവാനില്ലാത്ത നിസ്വാർത്ഥമായ ജീവിതം തന്നെയാണന്ന് പറയേണ്ടിവരും.  അത്തരം ഒരു കാലത്തായിരുന്നു, രണ്ടു വർഷക്കാലം ഭാരതപര്യടനം നടത്തി കേരളത്തിലെത്തിയ സ്വാമി വിവേകാനന്ദൻ ഇവിടുത്തെ മുഴുത്ത ജാതി ഭ്രാന്തു കണ്ട് കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്. അത്രത്തോളം ജാതീയഭ്രാന്തിലും, അപരിഷ് കൃതത്വത്തിലും, അന്ധവിശ്വാസത്തിലും, അനാചാരങ്ങളിലും കഴിഞ്ഞു പോയ ഒരു ഭൂവിഭാഗമാണ് ഇന്ന് ആർക്കും കൈയ്യെത്തിപ്പിടിക്കാൻ കഴിയാത്തത്ര ഉയരത്തിൽ ലോകത്ത് അഭിമാനകരമായ നിലയിൽ തലയുയർത്തി നിൽക്കുന്നതെന്നു പറയുമ്പോൾ തീർച്ചയായും

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ ഇത്രയേറെ കൗതുകകരമായ സംശയങ്ങൾ കൂടുതലായി ഉള്ളതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് !

https://www.vlcommunications.in/2022/03/blog-post_12.html


  കാരണം, വീടുമായി ബന്ധപ്പെട്ട് ഒരാളുടെ സംശയം കഴിഞ്ഞ ദിവസം നാരകത്തെ സംബന്ധിച്ചായിരുന്നു!
അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം !

 ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്.

പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ?! 
അമ്മായിഅമ്മയും , ഭാര്യയും അത് നട്ടുപിടിപ്പിക്കുവാൻ തീരെ സമ്മതിക്കുന്നില്ല. കാരണം തിരക്കിയ അദ്ദേഹത്തോട് ...
" നാരകം നിന്നിടം. നാരി മുടിഞ്ഞിടും !" എന്ന് തുടങ്ങി ഒരു നിമിഷം കൊണ്ട് പത്തിലേറെ പഴഞ്ചൊല്ലുകൾ പാടി ഫലിപ്പിച്ച്,
 ശുദ്ധ ദാരിദ്ര്യമാണ് ഇതിന്റെയൊക്കെ അനന്തരഫലന്നും, കൂടെ വേറെ എന്തെക്കെയോ കഥകളും, ഉപകഥകളും പറഞ്ഞ് നാരക മാഹാത്മ്യത്തെ ... ഭാര്യയുടെ അമ്മ നിലം പരിശാക്കി...!!

" നമ്മൾ നന്നായി ജീവിച്ചു പോകുന്നതിലുള്ള അസൂയ കൊണ്ടാകാം ഒരു പക്ഷേ സുഹൃത്ത് നാരകത്തിന്റെ തൈകൾ സമ്മാനമായി നൽകിയെന്നുവരെ " ഭാര്യയും പറയാൻ തുടങ്ങിയതോടെ ആ മനുഷ്യൻ ധർമ്മസങ്കടത്തിലായി..!!
 ഇനി തന്റേതായ അറിവില്ലായ്മ കൊണ്ട് കുടുംബത്തിന് ഏതെങ്കിലും തരത്തിലുള്ള ഒരു അത്യാപത്ത് വരുത്തേണ്ടന്ന്  കരുതി അദ്ദേഹം സമാനഹൃദയരായ തൻറെ സുഹൃത്തുക്കളോടുകൂടി    അഭിപ്രായം ആരായാൻ തീരുമാനിച്ചു.!

എന്നാൽ , ആദ്യം കണ്ട സുഹൃത്ത് അദ്ദേഹത്തെ നേരെ കൊണ്ടുപോയത് ഒരു പ്രൈവറ്റ് ബാങ്കറുടെ വീട്ടിലേക്കാണ്.!

കൊട്ടാര സദൃശമായ ബാങ്കറുടെ വീടു കണ്ട ആ മനുഷ്യൻ, അക്ഷരാർത്ഥത്തിൽ ഞെട്ടി..!!
 മനോഹരമായി ലാന്റ് സ്കേപ്പ് ചെയ്തിരുന്ന ആ വലിയ വീടിന്റെ മുൻ വശത്ത് പല വലുപ്പത്തിലും , നിറത്തിലും , പച്ചയും , പാകമായതുമായ ചെറുനാരങ്ങ കൂട്ടങ്ങൾ ഇളകിയാടുന്നു...!
ഇതെന്ത് കൂത്തെന്ന് അറിയാതെ പരിഭ്രമിച്ചു നിൽക്കുമ്പോൾ വീട്ടുടമസ്ഥനായ ബാങ്കർ ഇറങ്ങി വന്നു
." വേണങ്കിൽ അഞ്ചോ , ആറോ പറിച്ചോളൂ... ഇവിടെ നിത്യേന വളരെയേറെ
 ആവശ്യക്കാരാ .! പലർക്കും ആവശ്യമുണ്ടായിട്ടല്ല.... ഒരു കൗതുകം !" "സത്യത്തിൽ ഞാൻ ഇതു വളർത്തിയെടുത്തതും.. അത്തരം ഒരു കൗതുകത്തിൻറെ പുറത്തു തന്നെ...." !
- അത്രയും പറഞ്ഞ് ബാങ്കർ അകത്തേക്ക് കയറിപ്പോയി -
 " അതു ശരി. ! സമ്പത്തുള്ളവൻ ചെയ്യുമ്പോൾ അത് ലാൻറ് സ്കേപ്പിംഗും , കൗതുകവും.!
 സാധാരണക്കാരൻ ചെയ്യുമ്പോൾ അത് നിഷിദ്ധവും , അശ്രീകരവും.!" 
ഏതായാലും വിവരക്കേടു മൂലം ഒരു നിമിഷമെങ്കിലും, അമ്മായിഅമ്മയുടെയും, ഭാര്യയുടെയും വാക്കുകൾക്ക് ചെവിയോർത്ത ആ നിമിഷങ്ങളെ സ്വയം പഴിച്ചു 
കൊണ്ട് , എന്തായാലും 
നാരകത്തൈകൾ  വെച്ചു പിടിപ്പിച്ചിട്ടേ ഇനി ബാക്കി കാര്യമൊള്ളൂ എന്നുറപ്പിച്ചിട്ടാണ് അയാൾ അവിടെ  നിന്നും പടിയിറങ്ങിയത് !  
കേട്ടാൽ കഥയാണന്നു തോന്നുമെങ്കിലും, സംഗതി നമ്മുടെ
ചുറ്റുവട്ടങ്ങളിൽ സംഭവിച്ച കാര്യങ്ങൾ തന്നെയാണ്.!

വീട്ടിൽ വളർത്താവുന്നതും, വളർത്താൻ പാടില്ലാത്തതുമായ മരങ്ങളെക്കുറിച്ച് ശാസ്ത്രീയമായിത്തന്നെ പല ഗ്രന്ഥങ്ങളിലും പറയുന്നുണ്ട്, അതിനെ ക്കുറിച്ചുള്ള വിശദാംശങ്ങൾ നമ്മൾ ഇതേ ബ്ലോഗിൽ തന്നെ മറ്റൊരു ലേഖനത്തിൽ പറഞ്ഞിട്ടുമുണ്ട്.  
എന്നാൽ നാരകത്തെക്കുറിച്ച് ഇത്തരം അർഥമില്ലാത്ത കുറേ പഴഞ്ചൊല്ലിൽ കവിഞ്ഞൊന്നും കാണുവാൻ ഇതുവരെ സാധിച്ചിട്ടുമില്ല!

എന്നാൽ വീട് സംബന്ധമായ ചില ആചാര വിധികളിൽ നാരങ്ങ പലദിക്കുകളിൽ കെട്ടിത്തൂക്കുന്നതുൾപ്പടെ... നാലായി മുറിച്ച് വീടിന് പ്രദക്ഷിണം ചെയ്ത് നെഗറ്റീവ് എനർജിയെ പുറന്തള്ളാമെന്നുമൊക്കെ പറയുന്നതും വായിക്കാനും ഇടവന്നിട്ടുമുണ്ട് ,
 എന്നാൽ നെഗറ്റീവ് എനർജിയെ പുറന്തള്ളാൻ സാദ്ധ്യതയുള്ള നാരങ്ങയുടെ ചെടിയെ മാത്രം പടിക്കു പുറത്തു നിർത്തുന്നതെന്തിനെന്നും  മനസ്സിലാകുന്നില്ല. 

പല കാര്യങ്ങളും അങ്ങിനെയാണ്. ശാസ്ത്രീയമായ എന്തെങ്കിലും അടിത്തറയോ, യുക്തിയോ ഒന്നും ഉണ്ടാകണമെന്നൊന്നുമില്ല. എങ്കിലും നമ്മൾ വെറുതെയെങ്കിലും ഇത്തരം കേട്ടുകേൾവികൾ, അന്ധമായി വിശ്വസിക്കുവാനും , പ്രചരിപ്പിക്കുവാനും ഈ ആധുനിക ടെക്നോളജി യുഗത്തിലും തയ്യാറാണ്., മാത്രമല്ല ഇത്തരം യാതൊരു  അടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾക്കായി മനുഷ്യർ തന്റെ ഒരു പാട്  പണവും, സമയവും പാഴാക്കി നടക്കുന്നതും കണ്ടിട്ടുണ്ട്.!
 പ്രത്യേകിച്ച് വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് .! 
വീടിന്റെ തറയുടെ അടിവാരം കോരുന്ന ആഴം മുതൽ, വീടു പണിക്കു ശേഷം വീട് അടിച്ചു വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ബ്രഷിനെക്കുറിച്ചു വരെ പല അഭിപ്രായങ്ങളും പ്രകടിപ്പിക്കുന്നവരെ ധാരാളം കണ്ടിട്ടുണ്ട്. എന്നാൽ ഇതിന്റെയൊക്കെ അടിസ്ഥാനമെന്താണന്ന് ചോദിച്ചാൽ ഒന്നും മിണ്ടാതെ
 പെട്ടെന്ന് സ്ഥലം കാലിയാക്കുകയാണ്
 പതിവ് !
യഥാർഥത്തിൽ നമ്മൾ ചുഴിഞ്ഞ് ചിന്തിച്ചാൽ ഇത്തരം പ്രചരണം നൽകുന്നവർക്ക് കൃത്യമായ ചില ഉദ്ദേശങ്ങളും ലക്ഷ്യങ്ങളുമുണ്ടാകുമെന്നു കാണാം.!
 ഒരു ഉദാഹരണത്തിന്, ഒരു സ്ഥലത്ത് പ്രസിദ്ധനായ പരമ്പരാഗതമായി വീടിന് സ്ഥാനം നോക്കുന്ന ഒരു വിദഗ്ദനുണ്ടായിരുന്നു. വന്നു കഴിഞ്ഞാൽ അദ്ദേഹം ആദ്യം , പറമ്പിൽ വിലപിടിപ്പുള്ള ഏതെങ്കിലും മരങ്ങൾ 
 മരങ്ങൾ നിൽപ്പുണ്ടോയെന്നാണ് അന്വേഷണം.
 ഉണ്ടങ്കിൽ അത് ഏത് മരമായാലും     നിൽക്കുന്ന സ്ഥാനം ശരിയല്ലന്നും, അതുകൊണ്ട് എത്രയും പെട്ടെന്ന് അത് വെട്ടിമാറ്റിയില്ലങ്കിൽ വീടു നിർമ്മാണത്തിന് ഭംഗം നേരിടുമെന്നുമെല്ലാം വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിക്കും.! കേൾക്കേണ്ട താമസം വീട്ടുടമ 
പണമൊന്നും കിട്ടിയില്ലങ്കിലും അപത്തുകളൊന്നും സംഭവിക്കാതിരിക്കുവാനായി എത്ര ലക്ഷം വിലമതിക്കുന്ന മരമായാലും , ഒരു പൈസ 
പോലും വാങ്ങാതെ കച്ചവടമുറപ്പിച്ച് മരം വെട്ടി നൽകുകയും ചെയ്യും . മരം വാങ്ങുവാൻ വരുന്നതോ ? സ്ഥാനക്കാരന്റെ ആളുകളും . വർഷങ്ങളായി ഫർണീച്ചർ ബിസിനസ്സ് നടത്തിക്കൊണ്ടിരിക്കുന്ന സ്ഥാനക്കാരൻ . മരം മുറിച്ചു മാറ്റിയ വീട്ടുകാരനു തന്നെ. ഉയർന്ന വിലയ്ക്ക് തന്റെ ഫർണീച്ചർ ഉത്പന്നങ്ങൾ വിശ്വാസത്തിന്റെ പേരിൽ വിറ്റ് കാശു വാങ്ങി സ്ഥലം കാലിയാക്കും.!

 ഇങ്ങിനെ വീട് സംബന്ധമായ പലകാര്യങ്ങളിലും , നിർമ്മാണത്തിലും , പലരുടേയും അഭിപ്രായങ്ങൾക്കു വഴങ്ങി വീട് നിർമ്മിച്ച്, അവസാനം തനിക്ക് താമസിക്കാൻ യോഗ്യമായ വീടല്ല താൻ നിർമ്മിച്ചതെന്ന് അവസാനഘട്ടത്തിൽ ബോദ്ധ്യപ്പെടുകയും, പിന്നീട് നിരാശരായി വീട് വിറ്റുപോവുകയും ചെയ്ത നിരവധി മനുഷ്യരേയും പലപ്പോഴും കാണുവാനും , കേൾക്കുവാനും കഴിഞ്ഞിട്ടുണ്ട്.! 
ഇത്തരം കാര്യങ്ങളോട് ചേർത്തു വെയ്ക്കുവാൻ കഴിയുന്ന മറ്റൊരു കാര്യം കൂടി പറഞ്ഞ് നമുക്ക് ഈ ബ്ലോഗ് അവസാനിപ്പിക്കാം.

മിച്ചം പിടിച്ചതും,  കടം വാങ്ങിയതുമായ , കുറച്ചു പണം കൊണ്ടാണ്  അൽപ്പം ഉൾപ്രദേശത്ത് വിലകുറഞ്ഞ ഒരു വീടും സ്ഥലവും അയാൾ വാങ്ങിയത് !
 കടമാണങ്കിലും, സ്വന്തമായി കുറച്ചു സ്ഥലവും, അതിലൊരു കെട്ടിടവുമുണ്ടന്ന്  നാലാളുകളുടെ മുന്നിൽ അഭിമാനിക്കാമല്ലോ എന്നോർത്ത് സന്തോഷിച്ചിരിക്കുമ്പോഴാണ് അടുത്തുള്ള അയൽവാസി സ്നേഹം മൂത്ത് ആർക്കുമറിയാത്ത  പുതിയ രഹസ്യവുമായി     അയാൾക്കരികിലേക്ക് കടന്നു വന്നത്!.
 വന്നയുടൻ അയാൾ പറഞ്ഞു.
 " നിങ്ങൾ സ്ഥലത്തെക്കുറിച്ച് ശരിയാംവണ്ണം നോക്കിയിട്ടാണോ ഈ വീടും സ്ഥലവും വാങ്ങിയതെന്നനിക്കറിയില്ല. എങ്കിലും, പടിഞ്ഞാറു ഭാഗത്തേക്ക് ദർശനമുള്ള നിങ്ങളുടെ ഈ വീട്ടിലേയ്ക്കുള്ള വഴി  കന്നിമൂലയിലാണ്...! ശ്രദ്ധിച്ചിരുന്നോ.?
 ഒരിക്കലും ഒരു   വീടിന്റെ വഴിയും, അവിടെ ആ ദിക്കിൽ വരാൻ പാടില്ല. 
വന്നാൽ ദോഷമാണ്.  ആ ഒറ്റക്കാരണംകൊണ്ടു മാത്രമാണ് ഇതിൻ്റെ  ഉടമസ്ഥൻ അത് വിൽക്കുവാൻ തീരുമാനിച്ചതും , നിങ്ങൾക്ക് ഇത് വില കുറച്ചു കിട്ടിയതും..! "  - നോക്കണം.അതുവരെ കന്നിമൂലയെക്കുറിച്ചോ, വാസ്തുശാസ്ത്രത്തെക്കുറിച്ചോ , എന്തെന്നു പോലും ചിന്തിക്കാതെയും, അതെന്താണെന്നു തന്നെഅറിയാതിരുന്ന ഒരു ദുർബലഹൃദയനായ മനുഷ്യൻറെ മനസ്സിലേക്കാണ്, ആ അയൽവാസി സ്നേഹത്തിന്റെ ഭാഷയിലുള്ള ഒരിറ്റ് വിഷം വീഴ്ത്തിക്കൊണ്ട് പോയത്. -
 സത്യമായാലും, ശരിയായാലും, ജീവിതാവസാനം വരെ മറ്റൊരാളുടെ മനസ്സിൽ കനൽ കോരി നിറക്കാൻ ആ ഒരൊറ്റ വാചകത്തിന് കഴിയുമായിരുന്നു.!
ശേഷം എന്തായിരിക്കും     സംഭവിച്ചതെന്ന് ഇവിടെ കൂടുതൽ വിശദമാക്കുന്നില്ല! ഇതു തന്നെയാണ് ,തൊട്ടടുത്തായി താമസിച്ചിരുന്ന മറ്റൊരു സ്ത്രീയുടേയും അവസ്ഥ .

സ്ഥിരമായി കാലിൽ, മരവിപ്പും, വേദനയുമായിരുന്നു അവരുടെ  
 പ്രശ്നം. വേദന അസഹ്യമായപ്പോൾ അവർ   മറ്റൊരാളുടെ ഉപദേശത്തിൽ ഒരു ജ്യോതിഷിയെ കാണാൻ
പോയതാണ്.
 കാലങ്ങളായി ഈ അസ്വസ്ഥത തുടങ്ങിയിട്ട്. വീടിനകത്തേയ്ക്ക് കയറുമ്പോഴാണത്രേ വേദനയാരംഭിക്കുന്നത്. 
അപ്പോൾ പിന്നെ സംഗതി ഉറപ്പാണ്. വിഷയം വാസ്തു സംബന്ധി തന്നെ. അങ്ങിനെയാണ് അതിനു പരിഹാരമായിജ്യോതിഷിയെ സമീപിക്കുന്നതും. ജോത്സ്യൻ നന്നായി കാര്യങ്ങൾ പഠിച്ചശേഷം പരിഹാരങ്ങൾ നിർദ്ദേശിച്ചതും.!
 വാസ്തു സംബന്ധമായതിനാലും, അതോടൊപ്പം  ഇപ്പോൾ ബാധിച്ചിരിക്കുന്ന ഗ്രഹപ്പിഴ മാറുന്നതിനുമായി ഏകദേശം അരലക്ഷം രൂപയോളം ചിലവു വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. 
എന്തായാലും ഒരു ജീവിതകാലം മുഴുവൻ വേദന അനുഭവിക്കേണ്ടി വരുന്നതിലും , വലുതൊന്നുമല്ലല്ലോ അര ലക്ഷം രൂപ.!
 ഏതായാലും കുറേ പണം സംഘടിപ്പിച്ച്
ജ്യോത്സ്യൻ പറഞ്ഞ മന്ത്രതന്ത്രപൂജാവിധികളെല്ലാം വീട്ടുടമ ഗംഭീരമായിത്തന്നെ നടത്തി, 
പക്ഷേ മരവിപ്പും വേദനയും,  മാത്രം മാറിയില്ല. എന്നാൽപ്പിന്നെ പലരുടേയും ഉപദേശം കേട്ട് തൊട്ടടുത്തു തന്നെയുള്ള വൈദ്യനെ കാണാമെന്നുറച്ചു, പതിവായി ഇത്തരം രോഗികളെ സ്ഥിരമായി കാണുന്ന 
വൈദ്യൻ ആദ്യം ഉപദേശിച്ചത്. കഴിയുമെങ്കിൽ വീടിനകത്ത് ഒരു കാർപ്പെറ്റു വിരിക്കുവാനോ അതല്ലങ്കിൽ ചെരുപ്പിട്ട് നടക്കുവാനോ ആണ്. കാരണം രോഗത്തിന്റെ ആദ്യ വില്ലൻ വീടിനകത്തു വിരിച്ചിരിക്കുന്ന
ടൈലുതന്നെ.
 
ഇങ്ങിനെ വീടും, അതിൻറെ നിർമ്മാണങ്ങളുമായും ബന്ധപ്പെട്ട് 
എത്രയെത്ര വിശ്വാസങ്ങളുടേയും അന്ധ വിശ്വാസങ്ങളുടേയും കഥകളാണ് നമുക്ക് ചുറ്റും നിരന്തരം പ്രചരിക്കുന്നത്. !
പലപ്പോഴും നമ്മൾ ഇത്തരം കാര്യങ്ങളെ അൽപ്പംപോലും യുക്തിപരമായ ചിന്തകൾക്ക് വിധേയമാക്കാൻ ശ്രമിക്കാറില്ല. 
  എന്തായാലും വീടും, അതുമായി ബന്ധപ്പെടുന്ന കാര്യങ്ങളുമെല്ലാം, നമ്മുടെ തന്നെ സ്വന്തം ചിന്തകൾക്കും , യുക്തികൾക്കും മാത്രമായി വിടുന്നതാകും നല്ലത്. കാരണം എന്തൊക്കെയായാലും അതിൽ താമസിക്കേണ്ടത് നമ്മൾ തന്നെയാണല്ലോ !

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌