ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Banana Ice Cream എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

ഓർഗാനിക് റാഗി ചിരട്ട പുട്ട് | Organic Ragi Chiratta Puttu Recipe for Diabetes

  കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും,  ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...

ഷുഗർ ഫ്രീ ബനാന ഐസ് ക്രീം

വേനൽച്ചൂടിനെ വെല്ലാൻ പഞ്ചസാരയില്ലാത്ത ഒരു ' സൂപ്പർ ഐസ് ക്രീം ' കുട്ടികൾക്കായി വീട്ടിൽ തയ്യാറാക്കാം . കടുത്ത വേനൽക്കാലത്ത് ചൂട് കൂടുമ്പോൾ തണുത്ത വിഭവങ്ങൾക്കു വേണ്ടി കുട്ടികൾ വാശിപിടിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ കടകളിൽ നിന്നു വാങ്ങുന്ന പല ഭക്ഷണസാധനങ്ങളിലും അമിതമായി അടങ്ങിയിരിക്കുന്ന പഞ്ചസാരയും , നിറങ്ങളും, പ്രിസർവേറ്റികളുമെല്ലാം ചേർന്ന ഭക്ഷണങ്ങൾ കുട്ടികൾക്ക് വാങ്ങിക്കൊടുക്കുന്നതും ആശാസ്യമല്ല. അതുകൊണ്ട്, കഴിയുന്നതും കുട്ടികൾക്കായാലും മുതിർന്നവർക്കായാലും വീട്ടിൽത്തന്നെ പാചകം ചെയ്തെടുക്കുന്ന ഭക്ഷണസാധനങ്ങൾ മാത്രമേ കഴിക്കുകയൊള്ളൂ എന്നൊരു ശീലം വളർത്തിയെടുക്കുന്നത് എപ്പോഴും മികച്ച കുടുംബാരോഗ്യത്തിനും, ധനലാഭത്തിനുമെല്ലാം നല്ലതാണ്. അതിനാൽ, ഇവിടെ നമ്മൾ തയ്യാറാക്കുന്നത് കുട്ടികൾക്കും മുതിർന്നവർക്കും വളരെയേറെ ഇഷ്ടപ്പെടുകയും , കോൺഫ്ലവറും, പഞ്ചസാരയും , അരിപ്പൊടിയുമെല്ലാം പൂർണ്ണമായും ഒഴിവാക്കി പകരം പഴങ്ങൾ ഉപയോഗിച്ചുള്ള ഒരു പ്രകൃതിദത്ത ( Healthy Homemade Icecream ) ഐസ് ക്രീമാണ്. പ്രകൃതിദത്ത ഷുഗർഫ്രീ ബനാന ഐസ് ക്രീം റസിപ്പി ഈന്തപ്പഴം - നേന്ത്രപ്പഴം ഹെൽത്തി ഐസ് ക്രീം . ഈ ഐസ്ക്രീമിൻ്റെ പ്രധാന ...