ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Muziriz Tourism എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

നാടൻ രുചിയിൽ ഒരു മുതിരക്കറി | Horse Gram Curry

കേരളീയ നാടൻ രുചിയിൽ ഒരു മുതിരക്കറി (Horse Gram Curry)   പുട്ട്, കഞ്ഞി, ചോറ്, കപ്പപ്പുഴുക്ക് എന്നിവയ്‌ക്കൊപ്പമാണ് ഇതിൻറെ മികച്ച കോമ്പിനേഷൻ.   കൂടാതെ, തേങ്ങ വറുത്തരച്ച് ചേർക്കുമ്പോൾ കറിയുടെ രുചി ഒന്നുകൂടി മെച്ചപ്പെടും. ആവശ്യമായ ചേരുവകൾ മുതിര 1 കപ്പ് ചെറിയ ഉള്ളി 10 എണ്ണം തക്കാളി 1 എണ്ണം പച്ചമുളക് 2 എണ്ണം ഇഞ്ചി ചെറിയ കഷണം വെളുത്തുള്ളി 4 അല്ലി മഞ്ഞൾപ്പൊടി ½ ടീസ്പൂൺ മുളകുപൊടി 1 ടീസ്പൂൺ മല്ലിപ്പൊടി 2 ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് കറിവേപ്പില ആവശ്യത്തിന് വെളിച്ചെണ്ണ 2 ടേബിൾസ്പൂൺ 2. തേങ്ങ വറുത്തരയ്ക്കാൻ - ചിരകിയ തേങ്ങ – ½ കപ്പ് - മല്ലി – ½ ടീസ്പൂൺ - ചെറിയ ഉള്ളി – 3 എണ്ണം - വറ്റൽമുളക് – 2 എണ്ണം - കുരുമുളക് – ½ ടീസ്പൂൺ - കറിവേപ്പില – ഒരു തണ്ട് 3. തയ്യാറാക്കുന്ന വിധം ഘട്ടം 1: മുതിര വേവിക്കാം മുതിര നന്നായി കഴുകി 6–8 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. ശേഷം കുക്കറിൽ ആവശ്യത്തിന് വെള്ളവും അല്പം മഞ്ഞൾപ്പൊടിയും ചേർത്ത് 6–8 വിസിൽ വരുന്നതുവരെ വേവിക്കുക. മുതിര നന്നായി മൃദുവാകണം. ഘട്ടം 2: തേങ്ങ വറുത്തരയ്ക്കാം ചീനച്ചട്ടിയിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് തേങ്ങ ചേർക്കുക. തേങ്ങ ഇളം...

സഞ്ചാരികൾക്കായി കോട്ടപ്പുറം കോട്ട.

കോട്ടപ്പുറം കോട്ടയുടെ ആകർഷണം  ഇൻഡ്യയിലെത്തന്നെ ഏറ്റവും വലിയ പൈതൃകപദ്ധതിയായ മുസരിസിൻറെ ഭാഗമായി നവീകരിക്കപ്പെട്ട അനേകം ചരിത്ര സ്മാരകങ്ങളേയും, പ്രദേശങ്ങളേയും പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് നവീകരിച്ച കോട്ടപ്പുറം കോട്ട. കുറേയേറെ വർഷങ്ങൾക്കുമുമ്പ് ആരാലും തിരിഞ്ഞുനോക്കാൻ പോലും മുതിരാതിരുന്ന ഈ പ്രദേശം ഇന്ന് ഒരുപാട് ചരിത്രവിദ്യാർത്ഥികൾക്കും സഞ്ചാരികൾക്കുമെല്ലാം അത്ഭുതം കൂറുന്ന കാഴ്ചയാണ്.  കോട്ടപ്പുറം കോട്ട പുഴയും , പുൽത്തകിടികളും കോട്ടയുടെ ഇരുവശങ്ങളിലുമായി ഒഴുകുന്ന പുഴയും അതിൻറെ ഓരം ചേർന്ന് കൈവരികൾ കെട്ടി മനോഹരമാക്കിയ, നടപ്പാതകളും, പുൽത്തകിടികളും, ചാരുബഞ്ചും, കാലത്തിൻറെ ഒരുപാടു സ്പന്ദനങ്ങളും കേട്ടുവളർന്ന കൂറ്റൻ മരങ്ങളുമെല്ലാം ഏതൊരാളേയും ആ പുഴയോരത്ത് ഏറെ നേരം പിടിച്ചിരുത്തും. ഇടയ്ക്കിടെ ദൂരേയ്ക്ക് തുഴഞ്ഞുപോകുന്ന ചെറുവഞ്ചികളും, തീരത്തോട് പതിയെ അണഞ്ഞുചേരുന്ന നനുത്തകാറ്റും, അതിനും മുകളിൽ, കുന്നിൻപുറത്തായി ഉയർന്നുനിൽക്കുന്ന കോട്ടയുടെ അവശിഷ്ടങ്ങളുമെല്ലാം, കണ്ടുമറന്ന ഏതോ ഒരു പ്രണയ സിനിമയിലെ ദൃശ്യം പോലെ മനോഹരമാണ്.  തീരത്തോട് ചേർന്ന് കാണുന്ന ബോട്ട് ജെട്ടിയിൽ നിന്നും പാസ്സെടുത്താൽ അകത്തുകയറ...

മതമൈത്രിയുടെ ചേരമാൻ ജൂമാ മസ് ജിദ്

  ചേരമാൻ ജുമാ മസ്ജിദ്   ക്രിസ്തുവർഷം 629 - ൽ സ്ഥാപിക്കപ്പെട്ട, ഇൻഡ്യയിലെ ആദ്യത്തെ മുസ്ലീം പള്ളി. അതിലേറെ, ഇന്ന് ലോകത്തെവിടെയും കാണാനാകാത്തവിധത്തിൽ, അത്യന്തം സംഘർഷഭരിതമായ ഈയൊരു കാലയളവിലും മസ് ജിദിൽ നിലനിൽക്കുന്ന മത സാഹോദര്യം തന്നെയാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.! ചേരമാൻ ജുമാ മസ് ജിദ്, കൊടുങ്ങല്ലൂർ കനത്ത ജാതി, മത, വിശ്വാസങ്ങളുടെ കറുത്ത മതിൽക്കെട്ടുകൾക്കപ്പുറം, മനുഷ്യരെല്ലാം ഒന്നാണന്നും, ഏതുതരം വിശ്വാസങ്ങളും മനുഷ്യ നന്മയ്ക്ക് മാത്രമാണന്ന വലിയൊരു സന്ദേശം കൂടിയാണ് ഈ പള്ളി ലോകത്തിനു തന്നെ. നൽകിക്കൊണ്ടിരിക്കുന്നത് ! മതമൈത്രിയുടെ ചേരമാൻ മസ്ജിദ് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ, പഴയകാല കേരളീയ, വാസ്തുശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഈ പള്ളിയിൽ, കയറിച്ചെല്ലുമ്പോൾ വിശാലമായ നിസ്കാര ഹാളിൽ തൂക്കിയിരിക്കുന്ന വലിയൊരു നിലവിളക്കാണ് ആദ്യം തന്നെ ആകർഷിക്കുന്നത്.വളരെചെറുതും അത്യധികം ലാളിത്യത്തോടെ നിർമ്മിച്ചിരിക്കുന്ന ഈ പ്രാർത്ഥനാമുറിയിൽ ചെല്ലുമ്പോൾ തികഞ്ഞ ശാന്തതയും കുളിരും അനുഭവവേദ്യമാകും.! ഒരുപക്ഷേ ചെറുതെങ്കിലും അക്കാലത്തെ വാസ്തുവിദ്യാ ഗണിതങ്ങളുടെ ചില പ്രത്യേകതകൾ കൂടിയാകാം കനത്ത ചൂടിലും അതിനകത്ത് നിറയുന്...