ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Broiler Chicken Side Effects എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? | Can You Eat Fish and Curd Together? (Ayurveda & Science)

  മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? കേരളത്തിലെ ഭക്ഷണപ്രിയരുടെ ഇടയിൽ എപ്പോഴെങ്കിലും ഉയര്‍ന്നുവരുന്ന ഒരു പ്രധാന സംശയമാണ് "മീനും തൈരും (അല്ലെങ്കിൽ പാലും) ഒരുമിച്ച് കഴിക്കാമോ?" എന്നത്. പരമ്പരാഗതമായി നമ്മുടെ നാടുകളിൽ മീൻ കറിയും മോരും ഒരേ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആയുർവേദവും ചില ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിൻറെ സത്യാവസ്ഥ എന്താണ്? ആയുർവേദവും ആധുനിക സയൻസും ഇതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് നമുക്ക് വിശദമായി പരിശോധിക്കാം. 1. ആയുർവേദ കാഴ്ചപ്പാട് (Ayurvedic Perspective) മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നത് ആയുർവേദപ്രകാരം 'വിരുദ്ധാഹാരം'  അഥവാ ചേർച്ചയില്ലാത്ത ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  ഇതിൻറെ ശാസ്ത്രീയവും ആയുർവേദപരവുമായ വശങ്ങൾ, താഴെ പറയുന്നവയാണ്.ആയുർവേദപ്രകാരം, എല്ലാ ഭക്ഷണങ്ങൾക്കും, അതിൻറേതായ  പ്രത്യേക വീര്യവും (Energy/Potency) ദഹന ശേഷമുള്ള ഗുണവുമുണ്ട്  മത്സ്യം ശരീരത്തിൽ ഉഷ്ണവീര്യമുള്ളതും (Heating property), തൈര് ശീതവീര്യമുള്ളതുമാണ് (Cooling property).  തീർത്തും എതിരായ ഈ രണ്...

കോഴിയിറച്ചിയിലെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

  കോഴിയിറച്ചിയിലെ ആരോഗ്യപ്രശ്നങ്ങൾ തീൻ മേശയിലെ ഒഴിച്ചുകൂടാനാകാത്ത വിഭവമായി കോഴിയിറച്ചി മാറുമ്പോൾ നമ്മൾ കഴിക്കുന്നത് പോഷകങ്ങളാണോ, അതോ മാരകമായ രോഗങ്ങളാണോ വെന്ന് ചിന്തിച്ചിട്ടുണ്ടോ? ലാഭത്തിന് വേണ്ടി മാത്രം അമിതമായ ഹോർമോണുകളും , ആൻ്റിബയോട്ടിക്കുകളും കുത്തിവെച്ച് വളരെ വേഗം വളർത്തിയെടുക്കുന്ന ബ്രോയിലർ കോഴികൾ ഇന്ന് വലിയൊരു ആരോഗ്യവിപത്തായി മാറിയിരിക്കുന്നു. കുട്ടികളിലെ അകാല പക്വത, ഹോർമോൺ വ്യതിയാനങ്ങൾ, കാൻസർ സാദ്ധ്യതകൾ, മറ്റ് ജീവിതശൈലീ രോഗങ്ങൾ തുടങ്ങി പല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നുണ്ട്. കോഴിയിറച്ചി കഴിക്കുന്നതിന് മുൻപ് ഓരോരുത്തരും തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ പരിശോധിക്കാം. കാലങ്ങളായി ഇറച്ചിക്കോഴികളേയും, അതിൻ്റെ പരിപാലനത്തേയും സംബന്ധിച്ച് അനേകം അഭ്യുഹങ്ങളും, ആശയക്കുഴപ്പങ്ങളും ലോകത്തിലെവിടെയും നിലനിൽക്കുന്നതിനിടയിലാണ്, ഡൽഹി ആസ്ഥാനമായുള്ള ഒരു പ്രമുഖ പരിസ്ഥിതി സംഘടന, ഡൽഹിയുടെ പരിസരങ്ങളിൽ നിന്നും ശേഖരിച്ച അനേകം കോഴിയിറച്ചി സാമ്പിളുകളിൽ 40 ശതമാനത്തിലും , ടെട്രാസൈക്ലിൻ, ഓക്സിട്രാസൈക്ലിൻ, ഓക്സിട്രാസൈക്ലിൻ, ഓക്സിട്രാസൈക്ലിൻ, തുടങ്ങിയവ ആൻറിബയോട്ടിക്...