കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും, ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...
മനോജിൻറെ വീട്ടിലെ സംരക്ഷിത വനം. പ്രകൃതിയെ എങ്ങനെ സംരക്ഷിക്കാം? വീടിന് ഉള്ളിലല്ല...വീട്ടുവളപ്പിൽ...! അതും ഒന്നരയേക്കറിൽ ഒരു സ്വാഭാവിക വനം..! കേട്ടപ്പോൾ തന്നെ കാണണം എന്ന് ഉറപ്പിച്ചു. സംഭവം എറണാകുളം ജില്ലയിലെ വൈപ്പിൻകരയിലെ ഇടവനക്കാട്. വൈപ്പിൻ - പറവൂർ റോഡിൽ ഇടവനക്കാട് , ഐ.ടി. വിദഗ് ധനായ ശ്രീ. മനോജിൻറെ വീടും, വീടിനോടുചേർന്ന കാടും.! പരമ്പരാഗതമായി കിട്ടിയ വസ്‌തുക്കളും, നിരവധി മരങ്ങളും, കാടുമെല്ലാം, വൃത്തിയാക്കലിൻറെ ഭാഗമായി പലവട്ടം തീയിട്ട് കുറേയേറെ നശിച്ചുപോയെങ്കിലും, ഇപ്പോഴും അത് വളരെ സ്വാഭാവികമായി സംരക്ഷിക്കപ്പെടുന്ന വനമായിത്തന്നെ ഉണ്ട്. "സൃഷ്ടികളുടെ ലക്ഷ്യം മനസ്സിലാക്കിയാൽ, ഒരു പുൽക്കൊടിക്കുപോലും അതിൻറേതായ ധർമ്മം നിറവേറ്റപ്പെടേണ്ടതായിട്ടുണ്ട്, കൂടാതെ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുക എന്നത് പരമപ്രധാനമായ ഒരുകാര്യമായതുകൊണ്ട്, പ്രകൃതിദത്തമായ വനത്തിൽ നിന്ന് ഒരു കള പോലും ഞാൻ പറിച്ച് മാറ്റാറുമില്ല.. അല്ലാതെ കൃഷി എന്ന രൂപത്തിൽ ഇത്തരം പ്രവർത്തനങ്ങളൊന്നും കാണാറില്ല" മനോജ് പറയുന്നു. സത്യത്തിൽ നമ്മൾ മനുഷ്യർക്ക് അതിരുകവിഞ്ഞ ഒരു പ്രകൃതി സ്നേഹം ആവശ്യമുണ്ടോ ? "ഒറ്റ വാക്കിൽ ഉത്തരം പറയുക സാദ...