കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും, ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...
ഒരു ഓണക്കുറിപ്പ്. ഏതൊരു മലയാളിയ്ക്കും... ഹൃദയത്തിൽ നിന്ന് മുളച്ചുപൊന്തുന്നതോ, ഒരിക്കലും അടർത്തിമാറ്റാൻ കഴിയാത്തതോ ആയ ഒരു വാക്കാണ്...! മഹത്തായ ഓണവും, ഓണ സങ്കൽപ്പങ്ങളും! ഓണം അത്രയേറെ ഒരു പാട് ഗൃഹാതുര സ്മരണകളും, പറഞ്ഞറിയിക്കുവാനാകാത്ത വികാരങ്ങളാൽ സമ്മിശ്രമാണത്. പ്രത്യേകിച്ച്, പണ്ട് കാലത്ത് ഓരോ ജീവിത മാർഗ്ഗങ്ങൾ തേടി അന്യദേശങ്ങളിലേക്ക് ചേക്കേറേണ്ടി വന്നവരാണ് ഒരു വലിയതലമുറ...!! മാത്രമല്ല അന്ന്, ഇത്രയേറെ യാത്രാ സൗകര്യങ്ങളോ, വാർത്താ വിനിമയ മാർഗ്ഗങ്ങളോ, ഇല്ലാതിരുന്ന ആ,ഒരു കാലത്ത്, മലയാളി സ്വന്തം നാട്ടിലേക്കോ, വീട്ടിലേയ്‌ക്കോ, തിരിച്ചെത്തുന്നതും, എല്ലാവരുമായി കൂടിച്ചേരുന്നതുമെല്ലാം ഏതെങ്കിലും ഒരു ഓണത്തിനോ വിഷുവിനോ മാത്രമാകും.! അതുകൊണ്ട് തന്നെ ആ കൂടിച്ചേരലും , ആ ദിവസങ്ങളുമെല്ലാം പതിവിലേറെ, മധുരം നിറഞ്ഞതും, വളരെയേറെ സന്തോഷപ്രദമായ ഓർമ്മകളാൽ സമ്പന്നവുമായിരിക്കും ! തീർച്ചയായും, പിറകിലേയ്ക്കു തിരിഞ്ഞുനോക്കുമ്പോൾ ഇത്രയും, മനോഹരമായിരുന്ന ഒരു പഴയകാല ബാല്യത്തെക്കുറിച്ചും, നാടിനെക്കുറിച്ചും, നിഷ്കളങ്കരായ മനുഷ്യരെക്കുറിച്ചുമെല്ലാം ഇന്ന് ആലോചിക്കുമ്പോൾ വളരെയേറെ അത്ഭുതം തോ...