ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Healthy Food Recipe എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

Kadala curry Recipe | Health Benefits Malayalam

കടലക്കറി പ്രോട്ടീൻ സമ്പുഷ്ടവും , ഫൈബറും ധാരാളമടങ്ങിയ കേരളത്തിൻ്റെ വിശിഷ്ട വിഭവം എന്ന് തന്നെ ഏവരും വിശേഷിപ്പിക്കുന്ന കടലക്കറി എങ്ങിനെ പാചകം ചെയ്യാമെന്നും, കടലക്കറിയുടെ ആരോഗൃഗുണങ്ങളും എന്തെല്ലാമാണന്ന് പരിശോധിക്കാം. കടലക്കറി - പുട്ട്,  കടലക്കറി - അപ്പം , കടലക്കറി - ഇഡിയപ്പം ,  കടലക്കറി - ദോശ - ഇതെല്ലാം തമ്മിലുള്ള കോമ്പിനേഷൻ നമുക്ക് ആരേയും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. എന്തായാലും കടലക്കറി പാചകം ചെയ്യുമ്പോൾ അതിൻ്റെ എരിവ് അൽപ്പം മുന്നിൽ നിൽക്കുന്നതും, അൽപ്പം കുറുക്കി യെടുക്കുന്നതും, ശരിയായ രീതിയിൽ തത് വേവിച്ചെടുക്കുകയും ചെയ്യുമ്പോഴാണ് അത് ഒരു നാടൻ രുചിയോടെ തന്നെ ആസ്വദിക്കുവാൻ കഴിയുക. എന്തായാലും നമുക്ക് അതിൻ്റെ പാചകവിധിയൊന്ന് പരിശോധിക്കാം. ആവശ്യമുള്ള സാധനങ്ങൾ . കടല - 1 കപ്പ് വെള്ളം - 3 കപ്പ് സവാള -2 ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - അര ടീസ്പൂൺ ഗരം മസാല - 1/4 ടീസ്പൂൺ മുളകുപൊടി - 1 ടീസ്പൂൺ തക്കാളി - 2  തയ്യാറാക്കുന്നവിധം Kadala curry Health Benefits തലേന്ന് രാത്രി, കടല നന്നായി കഴുകി വെള്ളത്തിൽ ഇട്ട് വെയ്ക്കുക.  പിറ്റേന്ന് രാവിലെ വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞ ശേഷം,  കടല ഒരു കുക്...

പ്രമേഹത്തെ നിയന്ത്രിക്കാൻ ഒരു വെജിറ്റബിൾ സലാഡ്

പ്രമേഹത്തെ പ്രതിരോധിക്കും  പ്രമേഹ രോഗികൾക്കും , പ്രമേഹ സാദ്ധ്യതയുള്ളവർക്കുമെല്ലാം എളുപ്പം തയ്യാറാക്കാവുന്നതും , കുറഞ്ഞ അളവിലാണങ്കിൽപ്പോലും കഴിക്കാവുന്നതും വളരെ ഗുണകരമായ ഒരു പച്ചക്കറി സാലഡിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത് . . പ്രമേഹത്തെ നിയന്ത്രിക്കാൻ ഒരു മികച്ച വെജിറ്റബിൾ സലാഡ് എന്നാൽ ഇത്തരം പച്ചക്കറി സാലഡ് ആർക്കും കഴിക്കാമെങ്കിലും, ഇതിൽ അടങ്ങിയിരിക്കുന്ന മിക്കവാറും എല്ലാ പച്ചക്കറികളും ശരീരത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുവാനോ, കുറയ്ക്കുവാനോ കഴിവുള്ളവയാണ്.  അതിനാൽ തന്നെ പ്രമേഹ രോഗികളല്ലാത്തവർ ഇത്തരം സലാഡുകൾ മിതമായി ഉപയോഗിക്കുന്നതാകും നല്ലത്. പ്രമേഹരോഗം  സാധാരണ രീതിയിൽ പ്രമേഹം , എപ്പോഴും വരാവുന്ന ഒരു അസുഖമെന്ന നിലയിലാണ് പലരും ഇതിനെ കാണുന്നത്. എന്നാൽ അതിനെ അങ്ങിനെ നിസ്സാരമായി കാണേണ്ട ഒന്നാണോ...?  ഏതൊരു അസുഖമായാലും അതിൻ്റെ ഭവിഷ്യത്തുകൾ മുഖ്യമായും അനുഭവിക്കേണ്ടി വരിക മറ്റൊരു അസുഖം കൂടി പിടിപെടുമ്പോഴാണ്.  ചിലപ്പോൾ ഏതെങ്കിലും ഒരു പ്രത്യേക അസുഖത്തിനുള്ള മരുന്ന് കഴിക്കുമ്പോഴോ, അതല്ലങ്കിൽ രോഗാവസ്ഥ മൂർച്ഛിക്കുമ്പോഴോ എല്ലാം ആയിരിക്കും ഇത്തരം നിസ്സാരമെന്നുകരുതുന്ന ജീവിതശൈലീരോഗ...