ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കരിപ്പെട്ടി പനംചക്കര എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? | Can You Eat Fish and Curd Together? (Ayurveda & Science)

  മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? കേരളത്തിലെ ഭക്ഷണപ്രിയരുടെ ഇടയിൽ എപ്പോഴെങ്കിലും ഉയര്‍ന്നുവരുന്ന ഒരു പ്രധാന സംശയമാണ് "മീനും തൈരും (അല്ലെങ്കിൽ പാലും) ഒരുമിച്ച് കഴിക്കാമോ?" എന്നത്. പരമ്പരാഗതമായി നമ്മുടെ നാടുകളിൽ മീൻ കറിയും മോരും ഒരേ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആയുർവേദവും ചില ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിൻറെ സത്യാവസ്ഥ എന്താണ്? ആയുർവേദവും ആധുനിക സയൻസും ഇതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് നമുക്ക് വിശദമായി പരിശോധിക്കാം. 1. ആയുർവേദ കാഴ്ചപ്പാട് (Ayurvedic Perspective) മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നത് ആയുർവേദപ്രകാരം 'വിരുദ്ധാഹാരം'  അഥവാ ചേർച്ചയില്ലാത്ത ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  ഇതിൻറെ ശാസ്ത്രീയവും ആയുർവേദപരവുമായ വശങ്ങൾ, താഴെ പറയുന്നവയാണ്.ആയുർവേദപ്രകാരം, എല്ലാ ഭക്ഷണങ്ങൾക്കും, അതിൻറേതായ  പ്രത്യേക വീര്യവും (Energy/Potency) ദഹന ശേഷമുള്ള ഗുണവുമുണ്ട്  മത്സ്യം ശരീരത്തിൽ ഉഷ്ണവീര്യമുള്ളതും (Heating property), തൈര് ശീതവീര്യമുള്ളതുമാണ് (Cooling property).  തീർത്തും എതിരായ ഈ രണ്...

പഞ്ചസാരക്ക് പകരം ഇനി കരിപ്പെട്ടി

  കരിപ്പെട്ടിയുടെ ഗുണങ്ങൾ വളരെയേറെ മൂല്യങ്ങളുള്ളതും ഏകദേശം നാലായിരം വർഷത്തെ പാരമ്പര്യമുണ്ടെന്നും പറയപ്പെടുന്ന ഒന്നാണ് കരിപ്പെട്ടി, അതല്ലെങ്കിൽ ചക്കര. ( Palm Jaggery ) - കരിപ്പട്ടി പഞ്ചസാരക്ക് പകരം ഇനി കരിപ്പെട്ടി തീർച്ചയായും പഞ്ചസാര ഉപയോഗിക്കുവാൻ ബുദ്ധിമുട്ടുള്ളവർക്ക് ഷുഗർ ലവൽ കൂടുമെന്ന് ഭയക്കാതെ ഉപയോഗിക്കാവുന്ന ഒന്നാണ് കരിപ്പെട്ടി . കരിപ്പെട്ടി നിർമ്മാണം കരിമ്പനയിൽ നിന്നുള്ള കള്ള് ചെത്തിയെടുത്ത് ,ശുദ്ധമാക്കി അരിച്ചെടുത്ത ശേഷം വലിയ ഉരുളിയിലാക്കി നന്നായി തിളപ്പിച്ച് കുറുകി വറ്റിച്ച് ഉണ്ടാക്കുന്നതാണ് പനഞ്ചക്കര അതല്ലങ്കിൽ കരിപ്പെട്ടി . അടുപ്പിൽ നന്നായി തിളച്ച് കുറുകി വരുമ്പോൾ ,തേങ്ങ ചിരട്ടകളിലേക്ക് കോരിയൊഴിച്ച് ചൂടാറുമ്പോൾ എടുത്ത് ഉപയോഗിക്കുന്നതാണ് ഇതിൻ്റെ നിർമ്മാണ രീതി. വെളുത്ത വിഷമെന്ന് - പഞ്ചസാരയെ അഭിസംബോധന ചെയ്തിരുന്ന മഹാത്മാ ഗാന്ധി മധുര പാനീയങ്ങളിൽ ചേർത്തിരുന്നത് കരിപ്പെട്ടിയായിരുന്നു. കേരളം, തമിഴ്നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം, ഒരു വലിയ കുടിൽ വ്യവസായമായിത്തന്നെ ഇത് നിർമ്മിച്ചു വരുന്നു. പഞ്ചസാരക്ക് പകരം ഇനി കരിപ്പെട്ടി കരിപ്പെട്ടി ( ചക്കര ) യുടെ ഗുണങ്ങൾ. ഇരുമ്പ്, മേഘ...