ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Vagamon Kerala Travel എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

Kadala curry Recipe | Health Benefits Malayalam

കടലക്കറി പ്രോട്ടീൻ സമ്പുഷ്ടവും , ഫൈബറും ധാരാളമടങ്ങിയ കേരളത്തിൻ്റെ വിശിഷ്ട വിഭവം എന്ന് തന്നെ ഏവരും വിശേഷിപ്പിക്കുന്ന കടലക്കറി എങ്ങിനെ പാചകം ചെയ്യാമെന്നും, കടലക്കറിയുടെ ആരോഗൃഗുണങ്ങളും എന്തെല്ലാമാണന്ന് പരിശോധിക്കാം. കടലക്കറി - പുട്ട്,  കടലക്കറി - അപ്പം , കടലക്കറി - ഇഡിയപ്പം ,  കടലക്കറി - ദോശ - ഇതെല്ലാം തമ്മിലുള്ള കോമ്പിനേഷൻ നമുക്ക് ആരേയും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. എന്തായാലും കടലക്കറി പാചകം ചെയ്യുമ്പോൾ അതിൻ്റെ എരിവ് അൽപ്പം മുന്നിൽ നിൽക്കുന്നതും, അൽപ്പം കുറുക്കി യെടുക്കുന്നതും, ശരിയായ രീതിയിൽ തത് വേവിച്ചെടുക്കുകയും ചെയ്യുമ്പോഴാണ് അത് ഒരു നാടൻ രുചിയോടെ തന്നെ ആസ്വദിക്കുവാൻ കഴിയുക. എന്തായാലും നമുക്ക് അതിൻ്റെ പാചകവിധിയൊന്ന് പരിശോധിക്കാം. ആവശ്യമുള്ള സാധനങ്ങൾ . കടല - 1 കപ്പ് വെള്ളം - 3 കപ്പ് സവാള -2 ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - അര ടീസ്പൂൺ ഗരം മസാല - 1/4 ടീസ്പൂൺ മുളകുപൊടി - 1 ടീസ്പൂൺ തക്കാളി - 2  തയ്യാറാക്കുന്നവിധം Kadala curry Health Benefits തലേന്ന് രാത്രി, കടല നന്നായി കഴുകി വെള്ളത്തിൽ ഇട്ട് വെയ്ക്കുക.  പിറ്റേന്ന് രാവിലെ വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞ ശേഷം,  കടല ഒരു കുക്...

വാഗമൺ കേരളത്തിൻറെ കുളിരണിയിക്കുന്ന സൗന്ദര്യം

 വാഗമണിലേക്കുള്ള  യാത്ര വാഗമൺ വളരെ പെട്ടെന്നാണ് സഞ്ചാരികളുടെ കേരളത്തിലെ, പ്രിയപ്പെട്ട ഹിൽ സ്റ്റേഷനായി മാറിയത്.  കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തികൾ പങ്കിട്ടാണ് ഈ മനോഹരമായ മലനിരകൾ കടന്നുപോകുന്നത്. കൊച്ചിയിൽ നിന്നും ഏകദേശം മൂന്നുമണിക്കൂർ (100 കി.മി. ) യാത്രചെയ്താൽ വാഗമണ്ണിലേയ്ക്ക് എത്തിച്ചേരാം. തീർച്ചയായും വളരെ മനോഹരമായ പ്രകൃതി സൗന്ദര്യവും, അൽപ്പം സാഹസികതയും, ആസ്വദിക്കാം എന്നതാണ് അതിൻ്റെ ഏറ്റവും വലിയ സവിശേഷത.   വാഗമൺ മൊട്ടക്കുന്നുകൾ മഴക്കാലയാത്ര ഒഴിവാക്കാം വാഗമണിയിലേക്ക് എത്തിച്ചേരുന്നതിനും മുൻപേതന്നെ സഞ്ചാരപഥങ്ങളിൽ അവിടവിടെയായി തെളിഞ്ഞുവരുന്ന മലനിരകളും, തേയിലത്തോട്ടങ്ങളുമെല്ലാം നമ്മെ, മറ്റേതോ ഒരുലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന പ്രതീതിയാണ് അനുഭവവേദ്യമാവുക.  കഴിയുന്നതും മഴക്കാലയാത്രകൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് പല വിനോദ സഞ്ചാരികളും അഭിപ്രായപ്പെടുന്നു. പ്രത്യേകിച്ച്, ഇടിയോടുകൂടിയ മഴയോ, മിന്നലോ, ഇതെല്ലാം ഉള്ള അവസരങ്ങളിൽ.  വാഗമൺ യാത്രയ്ക്ക് കെ.എസ്.ആർ. ടി.സി.യും വാഗമൺ യാത്രയെ, ശ്രദ്ധേയമാക്കുന്നത് അവിടുത്തെ ഇളം തണുപ്പുള്ള കാലാവസ്ഥയും, നിറയെ പച്ചപിടിച്ച മല...