കടലക്കറി പ്രോട്ടീൻ സമ്പുഷ്ടവും , ഫൈബറും ധാരാളമടങ്ങിയ കേരളത്തിൻ്റെ വിശിഷ്ട വിഭവം എന്ന് തന്നെ ഏവരും വിശേഷിപ്പിക്കുന്ന കടലക്കറി എങ്ങിനെ പാചകം ചെയ്യാമെന്നും, കടലക്കറിയുടെ ആരോഗൃഗുണങ്ങളും എന്തെല്ലാമാണന്ന് പരിശോധിക്കാം. കടലക്കറി - പുട്ട്, കടലക്കറി - അപ്പം , കടലക്കറി - ഇഡിയപ്പം , കടലക്കറി - ദോശ - ഇതെല്ലാം തമ്മിലുള്ള കോമ്പിനേഷൻ നമുക്ക് ആരേയും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. എന്തായാലും കടലക്കറി പാചകം ചെയ്യുമ്പോൾ അതിൻ്റെ എരിവ് അൽപ്പം മുന്നിൽ നിൽക്കുന്നതും, അൽപ്പം കുറുക്കി യെടുക്കുന്നതും, ശരിയായ രീതിയിൽ തത് വേവിച്ചെടുക്കുകയും ചെയ്യുമ്പോഴാണ് അത് ഒരു നാടൻ രുചിയോടെ തന്നെ ആസ്വദിക്കുവാൻ കഴിയുക. എന്തായാലും നമുക്ക് അതിൻ്റെ പാചകവിധിയൊന്ന് പരിശോധിക്കാം. ആവശ്യമുള്ള സാധനങ്ങൾ . കടല - 1 കപ്പ് വെള്ളം - 3 കപ്പ് സവാള -2 ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - അര ടീസ്പൂൺ ഗരം മസാല - 1/4 ടീസ്പൂൺ മുളകുപൊടി - 1 ടീസ്പൂൺ തക്കാളി - 2 തയ്യാറാക്കുന്നവിധം Kadala curry Health Benefits തലേന്ന് രാത്രി, കടല നന്നായി കഴുകി വെള്ളത്തിൽ ഇട്ട് വെയ്ക്കുക. പിറ്റേന്ന് രാവിലെ വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞ ശേഷം, കടല ഒരു കുക്...
തടി കൂട്ടാം വളരെ സാധാരണമായതും, ലളിതവും , കലർപ്പില്ലാത്തതുമായ ചില ഭക്ഷണങ്ങൾ നമ്മുടെ നിത്യ ജീവിതത്തിൻ്റെ ഭാഗമാക്കിക്കൊണ്ടുതന്നെ നമുക്ക് ആവശ്യമായ ശരീരഭാരം വർദ്ധിപ്പിക്കാവുന്നതാണ് . തടി കൂട്ടാം വളരെ പെട്ടെന്ന് എന്നാൽ, ഒരു വശത്ത് പലരും തടി കൂട്ടുവാനുള്ള മാർഗ്ഗങ്ങൾ പലതും, ആരായുമ്പോൾ തന്നെ, മറ്റു ചിലർ ശരീരഭാരം കുറയ്ക്കുവാനുമുള്ള തത്രപ്പാടിലാണ്. ഏതു കാര്യത്തിലായാലും ഉദ്ദേശിച്ച ഫലം കിട്ടണമെന്നുണ്ടെങ്കിൽ ശരീരത്തിന് മറ്റ് രീതിയിലുള്ള അസുഖങ്ങളൊന്നും ഇല്ലാതിരിക്കുകയും, ശരീരം ആവശ്യപ്പെടുന്ന രീതിയിലുള്ളപോഷകമൂല്യമുള്ളതുമായ, ഭക്ഷണവും, വ്യായാമവും, അതോടൊപ്പം വറുത്തതും, പൊരിച്ചതുമായവ കഴിയുന്നതും ഒഴിവാക്കിക്കൊണ്ടും നമ്മുടെ ശാരീരികാരോഗ്യം വർദ്ധിപ്പിക്കാവുന്നതാണ്. ഏത്തപ്പഴം ശരീരഭാരം വർദ്ധിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഭക്ഷണമാണ് ഏത്തപ്പഴം . എന്നാൽ ഏത്തപ്പഴം വെറും വയറ്റിൽ കഴിക്കുന്നതും അത്ര നല്ല ശീലമല്ല. ഏത്തപ്പഴം വെറും വയറ്റിൽ കഴിച്ചാൽ ഏത്തപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുള്ള മെഗ്നീഷ്യം, വെറും വയറ്റിൽ കഴിക്കുമ്പോൾ അത് വളരെ പെട്ടെന്ന് രക്തത്തിൽ കലർന്ന്, ശരീരത്തി...