ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Natural Food എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? | Can You Eat Fish and Curd Together? (Ayurveda & Science)

  മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? കേരളത്തിലെ ഭക്ഷണപ്രിയരുടെ ഇടയിൽ എപ്പോഴെങ്കിലും ഉയര്‍ന്നുവരുന്ന ഒരു പ്രധാന സംശയമാണ് "മീനും തൈരും (അല്ലെങ്കിൽ പാലും) ഒരുമിച്ച് കഴിക്കാമോ?" എന്നത്. പരമ്പരാഗതമായി നമ്മുടെ നാടുകളിൽ മീൻ കറിയും മോരും ഒരേ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആയുർവേദവും ചില ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിൻറെ സത്യാവസ്ഥ എന്താണ്? ആയുർവേദവും ആധുനിക സയൻസും ഇതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് നമുക്ക് വിശദമായി പരിശോധിക്കാം. 1. ആയുർവേദ കാഴ്ചപ്പാട് (Ayurvedic Perspective) മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നത് ആയുർവേദപ്രകാരം 'വിരുദ്ധാഹാരം'  അഥവാ ചേർച്ചയില്ലാത്ത ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  ഇതിൻറെ ശാസ്ത്രീയവും ആയുർവേദപരവുമായ വശങ്ങൾ, താഴെ പറയുന്നവയാണ്.ആയുർവേദപ്രകാരം, എല്ലാ ഭക്ഷണങ്ങൾക്കും, അതിൻറേതായ  പ്രത്യേക വീര്യവും (Energy/Potency) ദഹന ശേഷമുള്ള ഗുണവുമുണ്ട്  മത്സ്യം ശരീരത്തിൽ ഉഷ്ണവീര്യമുള്ളതും (Heating property), തൈര് ശീതവീര്യമുള്ളതുമാണ് (Cooling property).  തീർത്തും എതിരായ ഈ രണ്...

Authentic Kerala Injikurry Recipe & Its 7 Amazing Health Benefits

Read in Malayalam: Click here to read this article in Malayalam Traditional Kerala Injikurry Recipe & Its Incredible Health Benefits. Injikurry (also known as Injippuli or Puliyinji) is a star attraction in Kerala's traditional cuisine. It is a lip-smacking dark brown curry that perfectly balances tangy, sweet, and spicy flavors. Let’s look at how to prepare this authentic dish and explore its amazing health benefits. Ingredients Needed Ginger: 1.5 cups (finely chopped) Tamarind: Gooseberry-sized ball (soaked in 1 cup of warm water to extract the juice) Coconut Oil: As required Shallots (Small Onions): 5–6 (finely chopped) Green Chillies: 2 (finely chopped) Curry Leaves: A handful Red Chilli Powder: 1 tsp Turmeric Powder: 0.5 tsp Fenugreek Seeds / Powder: A pinch Asafoetida (Kayam) Powder: A pinch Jaggery: 4 tbsp (grated) Salt: To taste Mustard Seeds: 1 tsp (for tempering) Boiled Water: 1 cup Step-by-step Preparation Method Fry the Ginger: Heat eno...

മുളക് വടയ്ക്കൊപ്പം ഇഞ്ചിച്ചായയും.

  മുളക് വട മഴക്കാലത്ത് നന്നായി ആസ്വദിച്ച് കഴിക്കാവുന്ന ഒരു മികച്ച കോമ്പിനേഷനാണ് നമ്മൾ നേരത്തെ പറഞ്ഞു വെച്ച ഇഞ്ചി ചായയും, അതിനൊപ്പം കഴിക്കാവുന്ന മൊരിഞ്ഞ ഉള്ളിവടയും .  മുളക് വടയ്ക്കൊപ്പം ഇഞ്ചിച്ചായയും. ഇതു തമ്മിലുള്ള കോമ്പിനേഷൻ്റെ ഗുണമറിയണമെങ്കിൽ ഇതു രണ്ടും നമ്മൾ വീട്ടിൽത്തന്നെ ഉണ്ടാക്കി നോക്കണം. അത്യാവശ്യം എപ്പോഴും വീട്ടിലുണ്ടാകുന്ന സാധനങ്ങൾ ഉപയോഗിച്ചു തന്നെ നമുക്ക് നല്ല രസികൻ ഉള്ളിവടയുണ്ടാക്കാം . മുളക് വട എങ്ങിനെയുണ്ടാക്കാം? ഇതിനായി ആദ്യം, ഒരു സവാള നീളത്തിൽ അരിഞ്ഞത്. പച്ചമുളക് - രണ്ടെണ്ണം വട്ടത്തിൽ അരിഞ്ഞത് ഇഞ്ചി ഒരു ചെറിയ കഷണം, വളരെ പൊടിയായി അരിഞ്ഞത് . വേപ്പില - രണ്ട് തണ്ട്. മൈദ അരക്കപ്പ് . അരിപ്പൊടി രണ്ട് ടേബിൾ ഗുളിക . (നല്ല ക്രിസ്പിയായി കിട്ടുന്നതിന്) മുളകുപൊടി അര. കായപ്പൊടി ഒരു നുള്ള് . ഉപ്പ് ആവശ്യത്തിന്. വെളിച്ചെണ്ണ - വറുക്കാൻ ആവശ്യമുള്ളടത്തോളം.                                             മുളക് വട തയ്യാറാക്കാം ആദ്യം ഒരു വലിയ പാത്രത്തിൽ മുകളിൽ ...

നെല്ലിക്കജ്യൂസ്. ആരോഗ്യത്തിനും, രോഗപ്രതിരോധത്തിനും.

നെല്ലിക്ക ജ്യൂസ് ദൈനംദിന ഭക്ഷണകാര്യങ്ങളിൽ നമ്മൾ ഓരോരുത്തരും എത്രത്തോളം ശ്രദ്ധാലുവാണെന്ന കാര്യത്തിൽ പലപ്പോഴും സംശയമുണ്ട്.  കാരണം, വിശക്കുന്ന സമയങ്ങളിൽ, ലഭ്യമാകുന്നതോ, അതല്ലങ്കിൽ ഇഷ്ടമുള്ള ഭക്ഷണമോ കഴിക്കുന്നു എന്നതിനപ്പുറം, അതിൻ്റെ ഗുണ ദോഷങ്ങളെക്കുറിച്ചോ, പോഷക പ്രാധാന്യത്തെ കുറിച്ചോ ഒന്നും, അധികമാരും ചിന്തിക്കാറുമില്ല.  എന്നാൽ അതിലുപരി കഴിക്കുന്ന ഭക്ഷണം അത് കൂടുതൽ പ്രകൃതി ദത്തവും, ആരോഗ്യകരവും തന്നെയാകണമെന്നു കൂടി ഉറപ്പിച്ചാലോ? നെല്ലിക്കജ്യൂസ്. പ്രകൃതിദത്ത ഭക്ഷണങ്ങൾ അതെ, അതുതന്നെയാണ് പലപ്പോഴും ആയുർവേദം പോലുള്ള ചില ചികിത്സാരീതികളും നമ്മളോട് ആവശ്യപ്പെടുന്നത്. അതായത് നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് പലപ്പോഴും നമ്മുടെ രോഗകാരണമായി മാറുന്നതും , പിന്നീട് രോഗത്തിന് തന്നെ മരുന്നായി വർത്തിക്കുന്നതും . ആധുനിക കാലഘട്ടത്തിൽ നമ്മുടെ ഭക്ഷണകാര്യങ്ങളുടെ തിരഞ്ഞെടുപ്പും, ഭക്ഷണരീതികളുമെല്ലാം ഗൗരവതരമായി കാണേണ്ടതും, അത് കേവലം ആരോഗ്യകരമായ ജീവിതത്തിന് മാത്രമല്ല, ശാരീരികാവശ്യങ്ങൾക്കും, പ്രായത്തിനും, കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലുമാകണം.  കൂടാതെ, ഇന്ന് എവിടേയും കീടനാശിനി പ്രയോഗങ്ങളാൽ ലഭ്യമാകുന്ന ...

മാമ്പഴം കേടുകൂടാതെ സൂക്ഷിക്കാം...മാസങ്ങളോളം !

 മലയാളം, മലയാളി, കേരളം എന്നൊക്കെപ്പറയുമ്പോൾ അതിനോടൊപ്പം ചേർന്നു നിൽക്കുന്നത്, കേരളത്തിൻ്റെ തനത് ആഘോഷങ്ങളും, ഉത്സവങ്ങളും, അതിലേറെ, അതിൻ്റെ രുചി വൈവിദ്ധ്യങ്ങളുമെല്ലാമാണ് . പ്രത്യേകിച്ച് നാടൻ, രുചിക്കൂട്ട് കലർന്ന ഭക്ഷണങ്ങൾ, കാഴ്ചകൾ !  അതിൽത്തന്നെ, കേരളത്തിൻ്റെ അനേകം രുചി വിഭവങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് മാമ്പഴം . മാമ്പഴം കേടുകൂടാതെ സൂക്ഷിക്കാം...മാസങ്ങളോളം ! മാമ്പഴം പിഴിഞ്ഞ് കുടിക്കാനും, ജ്യൂസ് രൂപത്തിലാക്കിയും , അതിലുപരി മാമ്പഴക്കറി, മാമ്പഴപ്പുളിശ്ശേരിയെല്ലാം കഴിക്കാനിഷ്ടമല്ലാത്തവർ തീരെ കുറയും! മാമ്പഴവും, മാമ്പഴക്കാലവുമൊക്കെ അൽപ്പം പ്രായം കൂടുതലുള്ള ഒരു തലമുറക്ക് ഇന്നും ഒരുപാട് ഗൃഹാതുരത്വം ഉണർത്തുന്ന അവരുടെ ഒരു ബാല്യകാലസ്മരങ്ങൾ കൂടിയാണ് .! എങ്കിൽപ്പോലും ഇന്ന് കേരളത്തിൽ പൊതുവിൽ , മറ്റേത് ഫലങ്ങളും പോലെ തന്നെ മാങ്ങയും, ചക്കയുമെല്ലാം പഴയതുപോലെ അത്ര സുലഭമൊന്നുമല്ല താനും.!  മറ്റൊരുവിധത്തിൽ, സ്വന്തം വീട്ടുമുറ്റത്ത് നിൽക്കുന്ന കണിക്കൊന്നയിൽ നിന്ന് പൂവെടുത്ത് വിഷുക്കണി ഒരുക്കിയ മലയാളി ഇന്ന് തമിഴ്നാട്ടിൽ നിന്ന് വരുന്ന പ്ലാസ്റ്റിക്ക് പൂവെടുത്ത് ഓണവും വിഷുവുമെല്ലാം കൊണ്ടാടുകയാണ്....