മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? കേരളത്തിലെ ഭക്ഷണപ്രിയരുടെ ഇടയിൽ എപ്പോഴെങ്കിലും ഉയര്‍ന്നുവരുന്ന ഒരു പ്രധാന സംശയമാണ് "മീനും തൈരും (അല്ലെങ്കിൽ പാലും) ഒരുമിച്ച് കഴിക്കാമോ?" എന്നത്. പരമ്പരാഗതമായി നമ്മുടെ നാടുകളിൽ മീൻ കറിയും മോരും ഒരേ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആയുർവേദവും ചില ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിൻറെ സത്യാവസ്ഥ എന്താണ്? ആയുർവേദവും ആധുനിക സയൻസും ഇതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് നമുക്ക് വിശദമായി പരിശോധിക്കാം. 1. ആയുർവേദ കാഴ്ചപ്പാട് (Ayurvedic Perspective) മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നത് ആയുർവേദപ്രകാരം 'വിരുദ്ധാഹാരം' അഥവാ ചേർച്ചയില്ലാത്ത ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൻറെ ശാസ്ത്രീയവും ആയുർവേദപരവുമായ വശങ്ങൾ, താഴെ പറയുന്നവയാണ്.ആയുർവേദപ്രകാരം, എല്ലാ ഭക്ഷണങ്ങൾക്കും, അതിൻറേതായ പ്രത്യേക വീര്യവും (Energy/Potency) ദഹന ശേഷമുള്ള ഗുണവുമുണ്ട് മത്സ്യം ശരീരത്തിൽ ഉഷ്ണവീര്യമുള്ളതും (Heating property), തൈര് ശീതവീര്യമുള്ളതുമാണ് (Cooling property). തീർത്തും എതിരായ ഈ രണ്...
കൂൺ കൃഷി കൂണിൻ്റെ പോഷക ഗുണങ്ങളെക്കുറിച്ചും , അത് ഉപയോഗിച്ച് നിർമ്മിക്കാവുന്ന വിവിധ വിഭവങ്ങളെക്കുറിച്ചുമെല്ലാം പറയുമ്പോഴും കൂണിൻ്റെ ഇപ്പോഴത്തെ വിലനിലവാരം വെച്ച് നോക്കുമ്പോൾ സാധാരണക്കാരൻ കൂൺ വാങ്ങി ഉപയോഗിക്കുക എന്നത് പലപ്പോഴും അപ്രാപ്യമായ ഒരു കാര്യം തന്നെയാണ് . കൂൺ കൃഷിയിലൂടെ മികച്ച വരുമാനം കൂൺ വിലയും, ഉപയോഗവും. കാരണം സാധാരണ നാട്ടിൻപുറങ്ങളിൽ പോലും കൂണിൻറെ ഏകദേശ വില ഇപ്പോൾ ഒരു കിലോയ്ക്ക് 400 - 450 രൂപയാണ്. മാത്രമല്ല പലരും, ഇപ്പോൾ കൂണിന് മാത്രമായുള്ള ചില സവിശേഷ ഗുണങ്ങൾ മനസ്സിലാക്കി അത് ഒരു ഭക്ഷണ ശീലമാക്കി മാറ്റുന്നവരുടേയും എണ്ണം കൂടി വരുന്നു. കൂടാതെ, കൂൺ വാങ്ങി അധിക ദിവസം സൂക്ഷിക്കുവാൻ കഴിയില്ല എന്നതും അതിൻറെ നിത്യോപയോഗം അസാദ്ധ്യമാക്കുന്നു. എങ്കിൽപ്പോലും, കൂണിൽ അടങ്ങിയിട്ടുള്ള ഇത്രയേറെ സവിശേഷമായ വെറ്റമിനുകളും, പോഷകങ്ങളുമെല്ലാം മറ്റേതെങ്കിലും ഭക്ഷണ വസ്‌തുക്കളിൽ ലഭ്യമാണോ എന്നതും സംശയമാണ്. വലിയ രീതിയിലുള്ള അത്യദ്ധ്വാനമോ, കഠിനമായ പരിചരണങ്ങളോ, ആവശ്യമില്ലാതെ , വളരെ കുറഞ്ഞ സ്ഥലത്തും, കുറഞ്ഞ ചിലവിലും ഇത് , ആവശ്യമെങ്കിൽ സ്വന്തം വീടുകളിൽ തന്നെ ഏതൊരാൾക്കും, വളർത്തിയെടുക്കാവ...