ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കോൾഡ് തെറാപ്പി മലയാളം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

നാടൻ രുചിയിൽ ഒരു മുതിരക്കറി | Horse Gram Curry

കേരളീയ നാടൻ രുചിയിൽ ഒരു മുതിരക്കറി (Horse Gram Curry)   പുട്ട്, കഞ്ഞി, ചോറ്, കപ്പപ്പുഴുക്ക് എന്നിവയ്‌ക്കൊപ്പമാണ് ഇതിൻറെ മികച്ച കോമ്പിനേഷൻ.   കൂടാതെ, തേങ്ങ വറുത്തരച്ച് ചേർക്കുമ്പോൾ കറിയുടെ രുചി ഒന്നുകൂടി മെച്ചപ്പെടും. ആവശ്യമായ ചേരുവകൾ മുതിര 1 കപ്പ് ചെറിയ ഉള്ളി 10 എണ്ണം തക്കാളി 1 എണ്ണം പച്ചമുളക് 2 എണ്ണം ഇഞ്ചി ചെറിയ കഷണം വെളുത്തുള്ളി 4 അല്ലി മഞ്ഞൾപ്പൊടി ½ ടീസ്പൂൺ മുളകുപൊടി 1 ടീസ്പൂൺ മല്ലിപ്പൊടി 2 ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് കറിവേപ്പില ആവശ്യത്തിന് വെളിച്ചെണ്ണ 2 ടേബിൾസ്പൂൺ 2. തേങ്ങ വറുത്തരയ്ക്കാൻ - ചിരകിയ തേങ്ങ – ½ കപ്പ് - മല്ലി – ½ ടീസ്പൂൺ - ചെറിയ ഉള്ളി – 3 എണ്ണം - വറ്റൽമുളക് – 2 എണ്ണം - കുരുമുളക് – ½ ടീസ്പൂൺ - കറിവേപ്പില – ഒരു തണ്ട് 3. തയ്യാറാക്കുന്ന വിധം ഘട്ടം 1: മുതിര വേവിക്കാം മുതിര നന്നായി കഴുകി 6–8 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. ശേഷം കുക്കറിൽ ആവശ്യത്തിന് വെള്ളവും അല്പം മഞ്ഞൾപ്പൊടിയും ചേർത്ത് 6–8 വിസിൽ വരുന്നതുവരെ വേവിക്കുക. മുതിര നന്നായി മൃദുവാകണം. ഘട്ടം 2: തേങ്ങ വറുത്തരയ്ക്കാം ചീനച്ചട്ടിയിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് തേങ്ങ ചേർക്കുക. തേങ്ങ ഇളം...

ഡിസ്ക്ക് ബൾജ് വേദനക്ക് കോൾഡ് ഹീറ്റ് തെറാപ്പി

ഡിസ്ക് ബൾജ് വേദനയ്ക്ക് പെട്ടെന്നുള്ള  പരിഹാരം നട്ടെല്ലിലെ ഡിസ്ക് ബൾജ് (Disc Bulge) , അതല്ലങ്കിൽ ഡിസ്ക് ഹെർണിയേഷൻ മൂലം കഠിനമായ നടുവേദനയും, കാലുകളിലേക്ക് പടരുന്ന തരിപ്പും അനുഭവിക്കുന്നവർ ഒട്ടനവധിയാണ്. ഇത്തരം അവസരങ്ങളിൽ സ്വന്തം വീടുകളിൽ വെച്ച് , കഠിനമായ വേദനകൾക്കു പരിഹാരമായി ആശ്വാസം കണ്ടെത്തുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിൽ ഒന്നാണ് കോൾഡ് തെറാപ്പിയും ( Ice Bag) ഹീറ്റ് തെറാപ്പിയും ( Heat Bag) എന്നാൽ ഡിസ്ക് ബൾജ് വേദന വരുമ്പോൾ പലർക്കും എപ്പോഴാണ് ഐസ് ബാഗ് വെയ്ക്കേണ്ടത്, എപ്പോഴാണ് ചൂട് പിടിക്കേണ്ടത് എന്ന കാര്യത്തിൽ കൃത്യമായ ധാരണയില്ല.  തെറ്റായ  സമയത്ത് ചൂടോ , തണുപ്പോ പിടിക്കുന്നത് വേദനയും, നീർക്കെട്ടും കൂടുവാനും കാരണമായേക്കാം. അതിനാൽ ഇവ രണ്ടും, എപ്പോൾ എങ്ങിനെ ഉപയോഗിക്കണമെന്നത് കൃത്യമായി മനസ്സിലാക്കാം. ഐസ് ബാഗ് എപ്പോൾ ഉപയോഗിക്കണം? ( Cold Therapy) തീവ്രമായ വേദനയുള്ളപ്പോൾ .  ഡിസ്ക് പ്രശ്നം മൂലം കഠിനമായ വേദന അനുഭവപ്പെടുമ്പോൾ ആദ്യത്തെ മൂന്നുദിവസം (48 മുതൽ 72 മണിക്കൂർ വരെ )ഐസ് ബാഗ് ഉപയോഗിക്കാം .  അതിൽ കൂടുതൽ ദിവസം ഐസ് ബാഗ്  ഉപയോഗിച്ചാൽ ആ ഭാഗത്തേക്കുള്ള രക്തക്കുഴലുകൾ...