ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Health Tips എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? | Can You Eat Fish and Curd Together? (Ayurveda & Science)

  മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? കേരളത്തിലെ ഭക്ഷണപ്രിയരുടെ ഇടയിൽ എപ്പോഴെങ്കിലും ഉയര്‍ന്നുവരുന്ന ഒരു പ്രധാന സംശയമാണ് "മീനും തൈരും (അല്ലെങ്കിൽ പാലും) ഒരുമിച്ച് കഴിക്കാമോ?" എന്നത്. പരമ്പരാഗതമായി നമ്മുടെ നാടുകളിൽ മീൻ കറിയും മോരും ഒരേ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആയുർവേദവും ചില ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിൻറെ സത്യാവസ്ഥ എന്താണ്? ആയുർവേദവും ആധുനിക സയൻസും ഇതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് നമുക്ക് വിശദമായി പരിശോധിക്കാം. 1. ആയുർവേദ കാഴ്ചപ്പാട് (Ayurvedic Perspective) മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നത് ആയുർവേദപ്രകാരം 'വിരുദ്ധാഹാരം'  അഥവാ ചേർച്ചയില്ലാത്ത ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  ഇതിൻറെ ശാസ്ത്രീയവും ആയുർവേദപരവുമായ വശങ്ങൾ, താഴെ പറയുന്നവയാണ്.ആയുർവേദപ്രകാരം, എല്ലാ ഭക്ഷണങ്ങൾക്കും, അതിൻറേതായ  പ്രത്യേക വീര്യവും (Energy/Potency) ദഹന ശേഷമുള്ള ഗുണവുമുണ്ട്  മത്സ്യം ശരീരത്തിൽ ഉഷ്ണവീര്യമുള്ളതും (Heating property), തൈര് ശീതവീര്യമുള്ളതുമാണ് (Cooling property).  തീർത്തും എതിരായ ഈ രണ്...

ഇഞ്ചി-തുളസി, ഹെർബൽ ടീ ശരീരഭാരംകുറയ്ക്കാൻപ്രകൃതിദത്തമാർഗ്ഗം.

ആരോഗ്യസംരക്ഷണത്തിന് ഒരു മികച്ച ഹെർബൽ ടി ഇഞ്ചി, തുളസി, ഹെർബൽ ടീ ശരീരഭാരംകുറയ്ക്കാൻ ആഗ്രഹിക്കുനനവർക്കും,   ശാരീരികക്ഷീണം, കഫക്കെട്ട്, ചെറിയ തൊണ്ടയടപ്പ്, കഫ സംബന്ധമായ ചെറിയ പ്രശ്നങ്ങളുള്ളവർ,തുടങ്ങി എല്ലാവർക്കും വളരെ മികച്ചതും, പെട്ടെന്ന് ഉണ്ടാക്കുവാൻ കഴിയുന്നതും, ശരീരത്തിനും, മനസ്സിനും വളരെയേറെ ഉത്തേജനം നൽകുവാനും കഴിയുന്ന മികച്ച ഒരു പാനീയമാണ് ഇഞ്ചി , തുളസി ഹെർബൽ ടീ . ഇഞ്ചിയും , തുളസിയും ചേർന്ന് ഈഹെർബൽചായ ആരോഗ്യത്തിന് ഗുണകരമാണെന്ന് മാത്രമല്ല . ഇത് ആയുർവേദത്തിലും , പ്രകൃതി ചികിത്സയിലും വലിയ പ്രാധാന്യവുമുണ്ട്. എന്താണ് ഇതിൻ്റെ മുഖ്യഗുണങ്ങൾ ? പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ഇഞ്ചിയിലേയും, തുളസിയിലേയും ആൻറി ഓക്സിഡൻറുകൾ ശരീരത്തിൻ്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് വൈറൽ പനികൾ, അണുബാധ എന്നിവയെല്ലാം ഉണ്ടാകാൻ സാദ്ധ്യതയുള്ള സാഹചര്യങ്ങളിൽ ഈ ഹെർബൽചായ വളരെയേറെ ഗുണപ്രദമാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ശ്വാസകോശങ്ങളെ ബാധിക്കുന്ന, ചുമ, നെഞ്ചിലെ കഫക്കെട്ട്, നീർക്കെട്ട് എന്നിവയ്ക്ക്, ഇതിൽ അടങ്ങിയിട്ടുള്ള ഇഞ്ചി സഹായകരമാണ്, ഇതിനോടൊപ്പം ചേർക്കുന്ന തേൻ തൊണ്ടയിൽ ഉണ്ടാകാവുന്ന കഫസംബന്ധമായ...

Why Gifting Oranges to Hospital Patients Could Be Dangerous

Read in Malayalam: Click here to read this article in Malayalam Let Love Not Invite Danger: Why Your Hospital Fruit Basket Could Be Risky It has been an age-old tradition to carry a packet of oranges or other fruits whenever we visit a patient in a hospital or at home. While this gesture stems from deep love and care, it can unintentionally turn into an act of cruelty toward the patient. This is because the bedridden patient, just like the visitor, is often completely unaware of how a simple orange might dangerously interact with their specific medical condition. Who Should Eat Oranges? (The Benefits) Patients with Fever, Cold, or Inflammation: Oranges are excellent for boosting the body's immune system, helping it fight off active infections. Post-Surgery Patients: Packed with Vitamin C, oranges aid in cellular regeneration and accelerate the healing of surgical wounds. Anemic Patients (Those with Low Iron Count): Consuming oranges alongside iron-rich...

പഞ്ചസാരക്ക് പകരം ഇനി കരിപ്പെട്ടി

  കരിപ്പെട്ടിയുടെ ഗുണങ്ങൾ വളരെയേറെ മൂല്യങ്ങളുള്ളതും ഏകദേശം നാലായിരം വർഷത്തെ പാരമ്പര്യമുണ്ടെന്നും പറയപ്പെടുന്ന ഒന്നാണ് കരിപ്പെട്ടി, അതല്ലെങ്കിൽ ചക്കര. ( Palm Jaggery ) - കരിപ്പട്ടി പഞ്ചസാരക്ക് പകരം ഇനി കരിപ്പെട്ടി തീർച്ചയായും പഞ്ചസാര ഉപയോഗിക്കുവാൻ ബുദ്ധിമുട്ടുള്ളവർക്ക് ഷുഗർ ലവൽ കൂടുമെന്ന് ഭയക്കാതെ ഉപയോഗിക്കാവുന്ന ഒന്നാണ് കരിപ്പെട്ടി . കരിപ്പെട്ടി നിർമ്മാണം കരിമ്പനയിൽ നിന്നുള്ള കള്ള് ചെത്തിയെടുത്ത് ,ശുദ്ധമാക്കി അരിച്ചെടുത്ത ശേഷം വലിയ ഉരുളിയിലാക്കി നന്നായി തിളപ്പിച്ച് കുറുകി വറ്റിച്ച് ഉണ്ടാക്കുന്നതാണ് പനഞ്ചക്കര അതല്ലങ്കിൽ കരിപ്പെട്ടി . അടുപ്പിൽ നന്നായി തിളച്ച് കുറുകി വരുമ്പോൾ ,തേങ്ങ ചിരട്ടകളിലേക്ക് കോരിയൊഴിച്ച് ചൂടാറുമ്പോൾ എടുത്ത് ഉപയോഗിക്കുന്നതാണ് ഇതിൻ്റെ നിർമ്മാണ രീതി. വെളുത്ത വിഷമെന്ന് - പഞ്ചസാരയെ അഭിസംബോധന ചെയ്തിരുന്ന മഹാത്മാ ഗാന്ധി മധുര പാനീയങ്ങളിൽ ചേർത്തിരുന്നത് കരിപ്പെട്ടിയായിരുന്നു. കേരളം, തമിഴ്നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം, ഒരു വലിയ കുടിൽ വ്യവസായമായിത്തന്നെ ഇത് നിർമ്മിച്ചു വരുന്നു. പഞ്ചസാരക്ക് പകരം ഇനി കരിപ്പെട്ടി കരിപ്പെട്ടി ( ചക്കര ) യുടെ ഗുണങ്ങൾ. ഇരുമ്പ്, മേഘ...

തടി കൂട്ടാം വളരെ പെട്ടെന്ന്

തടി കൂട്ടാം  വളരെ സാധാരണമായതും, ലളിതവും , കലർപ്പില്ലാത്തതുമായ ചില ഭക്ഷണങ്ങൾ നമ്മുടെ നിത്യ ജീവിതത്തിൻ്റെ ഭാഗമാക്കിക്കൊണ്ടുതന്നെ നമുക്ക് ആവശ്യമായ ശരീരഭാരം വർദ്ധിപ്പിക്കാവുന്നതാണ് . തടി കൂട്ടാം വളരെ പെട്ടെന്ന് എന്നാൽ, ഒരു വശത്ത് പലരും തടി കൂട്ടുവാനുള്ള മാർഗ്ഗങ്ങൾ പലതും, ആരായുമ്പോൾ തന്നെ, മറ്റു ചിലർ ശരീരഭാരം കുറയ്ക്കുവാനുമുള്ള തത്രപ്പാടിലാണ്.  ഏതു കാര്യത്തിലായാലും ഉദ്ദേശിച്ച ഫലം കിട്ടണമെന്നുണ്ടെങ്കിൽ ശരീരത്തിന് മറ്റ് രീതിയിലുള്ള അസുഖങ്ങളൊന്നും ഇല്ലാതിരിക്കുകയും, ശരീരം ആവശ്യപ്പെടുന്ന രീതിയിലുള്ളപോഷകമൂല്യമുള്ളതുമായ, ഭക്ഷണവും, വ്യായാമവും, അതോടൊപ്പം വറുത്തതും, പൊരിച്ചതുമായവ കഴിയുന്നതും ഒഴിവാക്കിക്കൊണ്ടും നമ്മുടെ ശാരീരികാരോഗ്യം വർദ്ധിപ്പിക്കാവുന്നതാണ്.   ഏത്തപ്പഴം   ശരീരഭാരം വർദ്ധിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഭക്ഷണമാണ് ഏത്തപ്പഴം . എന്നാൽ ഏത്തപ്പഴം വെറും വയറ്റിൽ കഴിക്കുന്നതും അത്ര നല്ല ശീലമല്ല.  ഏത്തപ്പഴം വെറും വയറ്റിൽ കഴിച്ചാൽ ഏത്തപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുള്ള മെഗ്നീഷ്യം, വെറും വയറ്റിൽ കഴിക്കുമ്പോൾ അത് വളരെ പെട്ടെന്ന് രക്തത്തിൽ കലർന്ന്, ശരീരത്തി...