കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും, ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...
പ്രകൃതി ഭക്ഷണമെന്ന രീതിയിലും, അനേകം ആരോഗൃഗുണങ്ങളുമുള്ള മാമ്പഴം, ചർമ്മ സംരക്ഷണത്തിനും , കണ്ണുകളുടെ ആരോഗ്യത്തിനും , ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുവാനും , രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനുമെല്ലാം മികച്ചതാണ്. അതിനാൽ കടുത്ത ഈ വേനൽക്കാലത്ത് കേരളത്തിലെവിടെയും സുലഭമായി കിട്ടുന്ന നാടൻ മാമ്പഴം ഒരെണ്ണം പോലും പാഴാക്കാതെ വളരെക്കാലം സൂക്ഷിക്കുവാൻ കഴിയത്തക്ക രീതിയിൽ സംരക്ഷിക്കുകയും , ബാക്കിയുള്ളവ വേനൽക്കാലത്ത് വീട്ടിൽ വരുന്ന അതിഥികൾക്ക് നൽകിയും ഫ്രിഡ്ജിൽ സൂക്ഷിച്ചുമെല്ലാം ആവശ്യാനുസരണം ഉപയോഗിക്കാവുന്നതുമാണ് . വേനൽക്കാല ആരോഗ്യസംരക്ഷണത്തിനായുള്ള പ്രകൃതിദത്ത കൂൾ ഡ്രിംഗ് മാമ്പഴം എങ്ങിനെ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം?കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക പണ്ട് , ചക്കയും, മാങ്ങയും , തേങ്ങയുമെല്ലാം സുലഭമായിരുന്ന കേരളത്തിൽ പ്രത്യേകിച്ച് വേനൽക്കാല ഭക്ഷണമെന്നതു തന്നെ പറമ്പുകളിൽ വീണു കിടക്കുന്ന പലയിനങ്ങളിൽപ്പെട്ട മാമ്പഴവും, എവിടേയും സുലഭമായിരുന്നതും അയൽവക്കങ്ങൾ വഴി കൈമാറിവന്നിരുന്ന ചക്കയും , ചക്ക അവിയലും , മാമ്പഴപ്പുളിശ്ശേരിയും, മാങ്ങയും , ചീരയും, ചക്കക്കുരുവുമെല്ലാം ചേർന്ന നാടൻ വിഭവങ്ങളായിരുന്നു. മദ്ധ്യ ...