കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും, ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...
വേണം ശക്തമായ കുടുംബ ബന്ധങ്ങൾ പറഞ്ഞുവരുമ്പോൾ.... ഇപ്പോൾ ഒറ്റപ്പെടൽ എന്ന വാക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കേണ്ടി വരുന്നത് സ്ത്രീ സമൂഹത്തെക്കുറിച്ചാണ് . അതിൽ, പ്രധാന കാരണം, ഇന്ന് സ്ത്രീ സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങൾ അത്രയേറെ സങ്കീർണ്ണവും ഗൗരവതരവുമാണ് എന്നതുകൊണ്ടാണ്. അത് ഒന്നോ, രണ്ടോ വാക്കുകളിൽ തീരുന്നതുമല്ല. വൃദ്ധ സദനങ്ങൾ കഴിഞ്ഞാൽ, വിവിധ കാരണങ്ങളാൽ വീട്ടിലും, സമൂഹത്തിലും പലവിധ മാനസിക, പ്രശ്നങ്ങളിൽ ഒറ്റപ്പെട്ടുകഴിയുന്ന സ്ത്രീകൾക്കായി ഒരു പുനരധിവാസകേന്ദ്രം എന്ന ആവശ്യം തന്നെ, പുതുതായി, ഇന്ന് കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നുവരുവാനും തുടങ്ങിയിരിക്കുന്നു. വസ്തു നിഷ്ഠമായി പരിശോധിച്ചാൽ എന്താണിതിൻറെ അടിസ്ഥാനം..? ഇതെല്ലാം കുറച്ചധികം സ്ത്രീകളെ പുനരധിവസിപ്പിച്ചതുകൊണ്ടോ, അവർക്ക് കൗൺസിലിംഗ് നൽകിയോ, സൈക്കോ തെറാപ്പി വഴി ആശ്വാസം നൽകി പറയേണ്ട ഒരു പ്രശ്നമാണോ...? ഒരു പ്രമുഖ സൈക്കോളജിസ്റ്റിൻറെ ഭാഷയിൽ, "ഒരു സ്ത്രീ ജന്മമെന്നാൽ അവൾ ഓരോ നിമിഷത്തിലും സ്വന്തം സുരക്ഷിതത്വത്തിൽ എപ്പോഴും ശ്രദ്ധാലുവായിരിക്കേണ്ടതാണ്". എന്താണ് ആ വാക്കുകളുടെ അർത്ഥം...? അതായത്...