ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Food Preservation എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

ഓർഗാനിക് റാഗി ചിരട്ട പുട്ട് | Organic Ragi Chiratta Puttu Recipe for Diabetes

  കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും,  ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...

ഭക്ഷണസംരക്ഷണം ശാസ്ത്രീയ മാർഗ്ഗങ്ങൾ

ഭക്ഷണം കേടുകൂടാതെ സംരക്ഷിക്കാം ഭക്ഷണം കേടുകൂടാതെ സംരക്ഷിക്കാം. പച്ചക്കറിയായാലും, പഴവർഗ്ഗമായാലും, പാചകം ചെയ്തവയോ, അല്ലാത്തവയോ മാംസാഹാരങ്ങളോ എന്ത് തന്നെയാകട്ടെ , അത് എങ്ങനെ നമുക്ക് അനേകദിവസങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനാകും? സംശയമെന്ത്? ഫ്രിഡ്ജിൽ വെച്ചു തന്നെ സൂക്ഷിക്കാമെന്നാകും ഉത്തരം . എന്നാൽ ഫ്രിഡ്ജിൽ, ഏതൊരു ഭക്ഷണസാധനവും അനേക ദിവസങ്ങൾ കേടുകൂടാതെ സൂക്ഷിക്കുവാൻ സാധിക്കുമോ?  ഒരിക്കലുമില്ല ! ഒരു പക്ഷേ ഏതെങ്കിലും പ്രത്യേക ഭക്ഷ്യവസ്തുക്കൾ കുറച്ചു ദിവസം കൂടുതൽ സൂക്ഷിക്കാമെന്നല്ലാതെ എല്ലാം സൂക്ഷിക്കുന്നത് അത്ര എളുപ്പമല്ല. അങ്ങിനെയെങ്കിൽ എല്ലാ ഭക്ഷ്യവസ്തുക്കളും കുറച്ചു ദിവസത്തേക്ക് കേടുകൂടാതെയിരിക്കുവാൻ എന്താണ് ഒരു മാർഗ്ഗം? പച്ചക്കറി, പഴവർഗ്ഗങ്ങൾ ഇവയെ തരം തിരിച്ചു വെയ്ക്കുക എന്നതാണ് ആദ്യത്തെ മാർഗ്ഗം . പച്ചക്കറികൾ പൊതുവിൽ പച്ചക്കറി വർഗ്ഗമെന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും, പലപ്പോഴും അവയെല്ലാം ഒരേ വർഗ്ഗത്തിൽത്തന്നെ വിഭിന്നങ്ങളായ ഗുണവിശേഷങ്ങൾ നിലനിർത്തുന്നവയുമാണ്.  ഒരു ഉദാഹരണം പറഞ്ഞാൽ സവാളയും, ഉരുളക്കിഴങ്ങും ഒരേ ഇനത്തിൽപ്പെട്ട പച്ചക്കറികളാണെന്ന് പറയാമെങ്കിലും രണ്ടും ഒരുമിച്ച് വെച്ചാൽ ഒന്നുക...