ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life - Food and Health

ഓർഗാനിക് റാഗി ചിരട്ട പുട്ട് | Organic Ragi Chiratta Puttu Recipe for Diabetes

  കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും,  ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...

ഭക്ഷണസംരക്ഷണം ശാസ്ത്രീയ മാർഗ്ഗങ്ങൾ



ഭക്ഷണം കേടുകൂടാതെ സംരക്ഷിക്കാം

https://www.vlcommunications.in/2026/03/blog-post_11.html
ഭക്ഷണം കേടുകൂടാതെ സംരക്ഷിക്കാം.

പച്ചക്കറിയായാലും, പഴവർഗ്ഗമായാലും, പാചകം ചെയ്തവയോ, അല്ലാത്തവയോ മാംസാഹാരങ്ങളോ എന്ത് തന്നെയാകട്ടെ , അത് എങ്ങനെ നമുക്ക് അനേകദിവസങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനാകും?

സംശയമെന്ത്? ഫ്രിഡ്ജിൽ വെച്ചു തന്നെ സൂക്ഷിക്കാമെന്നാകും ഉത്തരം .

എന്നാൽ ഫ്രിഡ്ജിൽ, ഏതൊരു ഭക്ഷണസാധനവും അനേക ദിവസങ്ങൾ കേടുകൂടാതെ സൂക്ഷിക്കുവാൻ സാധിക്കുമോ? 

ഒരിക്കലുമില്ല ! ഒരു പക്ഷേ ഏതെങ്കിലും പ്രത്യേക ഭക്ഷ്യവസ്തുക്കൾ കുറച്ചു ദിവസം കൂടുതൽ സൂക്ഷിക്കാമെന്നല്ലാതെ എല്ലാം സൂക്ഷിക്കുന്നത് അത്ര എളുപ്പമല്ല.

അങ്ങിനെയെങ്കിൽ എല്ലാ ഭക്ഷ്യവസ്തുക്കളും കുറച്ചു ദിവസത്തേക്ക് കേടുകൂടാതെയിരിക്കുവാൻ എന്താണ് ഒരു മാർഗ്ഗം?

പച്ചക്കറി, പഴവർഗ്ഗങ്ങൾ ഇവയെ തരം തിരിച്ചു വെയ്ക്കുക എന്നതാണ് ആദ്യത്തെ മാർഗ്ഗം .

പച്ചക്കറികൾ പൊതുവിൽ പച്ചക്കറി വർഗ്ഗമെന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും, പലപ്പോഴും അവയെല്ലാം ഒരേ വർഗ്ഗത്തിൽത്തന്നെ വിഭിന്നങ്ങളായ ഗുണവിശേഷങ്ങൾ നിലനിർത്തുന്നവയുമാണ്. 

ഒരു ഉദാഹരണം പറഞ്ഞാൽ സവാളയും, ഉരുളക്കിഴങ്ങും ഒരേ ഇനത്തിൽപ്പെട്ട പച്ചക്കറികളാണെന്ന് പറയാമെങ്കിലും രണ്ടും ഒരുമിച്ച് വെച്ചാൽ ഒന്നുകിൽ ഉരുളക്കിഴങ്ങ് വളരെ പെട്ടെന്ന് ചീഞ്ഞ് അഴുകിത്തുടങ്ങുകയോ, അതല്ലങ്കിൽ മുളച്ചുപൊങ്ങുവാനോ തുടങ്ങും.

എന്താണതിന് കാരണം ?

സവാളയിൽ നിന്ന് പുറത്തുവരുന്ന എഥിലിൻ എന്ന വാതകവും, അത് വളരെ പെട്ടെന്ന് ആഗിരണം ചെയ്യാൻ ശേഷിയുള്ള ഉരുളക്കിഴങ്ങും. 

ഇതുപോലെ തന്നെയാണ് ആപ്പിളും , ഏത്തപ്പഴവും ഒരുമിച്ച് വെച്ചാലുമുള്ള അനുഭവവും, ആപ്പിൾ പുറത്തുവിടുന്ന എഥിലിൻ വാതകവും, അത് വളരെ പെട്ടെന്ന് വലിച്ചെടുത്ത് കറുത്ത് കേടായിത്തീർന്ന ഏത്തപ്പഴവും നമുക്ക് കാണാം.

https://www.vlcommunications.in/2026/03/blog-post_11.html
ഭക്ഷണം എങ്ങിനെ കേടുകൂടാതെ സംരക്ഷിക്കാം ?


അപ്പോൾ ഇതെല്ലാം ദീർഘനാൾ കേടുകൂടാതെയിരിക്കുവാൻ ആദ്യമായി ചെയ്യേണ്ടത്, പഴങ്ങളും, പച്ചക്കറികളും, മത്സ്യവും, മാംസവും, പാലുമെല്ലാം ഫ്രിഡ്ജിനുള്ളിൽ വെവ്വേറെയായി തരം തിരിച്ച് സൂക്ഷിക്കുക എന്നതാണ്.

 ഭക്ഷണസാധനങ്ങൾ തരം തിരിച്ച് സൂക്ഷിക്കാം

അതിന്, ആദ്യം മുകളിൽ സൂചിപ്പിച്ചതുപോലെ ഒരേ സ്വഭാവ സവിശേഷതകൾ അടങ്ങിയ ആപ്പിൾ, പപ്പായ, തക്കാളി തുടങ്ങിയവയുണ്ടെങ്കിൽ എല്ലാം ഒരേ ബോക്സിലിട്ട് തന്നെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. കാരണം ഈ പറഞ്ഞ മൂന്നു വിഭവങ്ങളും എഥിലിൻ വാതകം പുറത്ത് വിടുന്നവയാണ്.

എന്നാൽ , ഏത്തപ്പഴം, കൂടാതെ പച്ചക്കറികളിലെ ഇലവർഗ്ഗങ്ങളായ ചീര, മല്ലിയില, പുതിനയില, ക്യാരറ്റ് എന്നിവയെല്ലാം നേരെ വിപരീത സ്വഭാവമുള്ളതും, എഥിലിൻ വാതകം പെട്ടെന്ന് ആകർഷിക്കപ്പെടുന്നതുമായതിനാൽ ഇവ റഫ്രിജറേറ്ററിൽ വേറെ സ്ഥലങ്ങളിൽത്തന്നെ സൂക്ഷിക്കണം.

അതോടൊപ്പം മുകളിൽ വിവരിച്ച ,  ഇലവർഗ്ഗങ്ങളായ ചീര , മല്ലിയില, പുതിന , ഇവയെല്ലാം മറ്റ് പച്ചക്കറികളിൽ നിന്ന് വേർതിരിച്ച്, ജലാംശം പൂർണ്ണമായും കളഞ്ഞ് . കോട്ടൺ തുണികളിലോ, പേപ്പറിലോ പൊതിഞ്ഞ് ഫ്രിഡ്ജിൽ പൊളിത്തീൻ ബാഗുകളിൽ സൂക്ഷിക്കാം . ഇല്ലാത്ത പക്ഷം ഇതിലെ ഈർപ്പം പെട്ടെന്ന് നഷ്ടപ്പെടുകയും . കേടായിപ്പോവുകയും ചെയ്യും

ആവശ്യമെങ്കിൽ തക്കാളി പോലുള്ളവ, അധികം പഴുക്കാത്തതാണങ്കിൽ മറ്റുള്ളവയിൽ നിന്ന് മാറ്റിവെക്കുവാനും, തനത് രുചി നഷ്ടപെടാതിരിക്കുവാനും ഫ്രിഡ്ജിന് പുറത്ത് സൂക്ഷിക്കുന്നതും നല്ലതാണ്. 

എങ്കിലും, നല്ല വണ്ണം പഴുത്ത തക്കാളിയാണെങ്കിൽ കേടുകൂടാതെയിരിക്കുവാൻ മറ്റു പച്ചക്കറി പഴവർഗ്ഗങ്ങളിൽ നിന്നും മാറ്റി പ്രത്യേകം കവറിലാക്കി പൊതിഞ്ഞ്, ഫ്രിഡ്ജിൽ തന്നെ മറ്റൊരിടത്തായി സൂക്ഷിക്കാം.

https://www.vlcommunications.in/2026/03/blog-post_11.html
ഭക്ഷണം എങ്ങിനെ കേടുകൂടാതെ സംരക്ഷിക്കാം ?


ഏതൊരു പച്ചക്കറി - പഴവർഗ്ഗങ്ങളായാലും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ തീർച്ചയായും അതിലുള്ള ജലാംശം മുഴുവനും തുടച്ച് നീക്കം ചെയ്തതിന് ശേഷം മാത്രം വെയ്ക്കുവാൻ ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം അതിൽ ബാക്ടീരിയകളും , ഫംഗസും ( പൂപ്പൽ ) വളരുകയും പച്ചക്കറികൾ വേഗത്തിൽ ചീഞ്ഞ് അഴുകുകയും ചെയ്യും. കൂടാതെ അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന ജലാംശം പച്ചക്കറികളുടെ ഉപരിതലത്തിലെ സുഷിരങ്ങളെ അടയ്ക്കുകയും അതുവഴി കോശങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്യും.

പച്ചക്കറികൾ എങ്ങിനെ കഴുകി സൂക്ഷിക്കാം?

മാർക്കറ്റിൽ നിന്ന് വാങ്ങുന്ന പച്ചക്കറികളാണ് പ്രധാനമായും ഏവരും കഴുകി സൂക്ഷിക്കുന്നത്. കാരണം അതിൽ തളിച്ചിരിക്കുവാൻ ഇടയുള്ള കീടനാശിനികളും , അഴുക്കുകളും നീക്കം ചെയ്യുവാൻ തീർച്ചയായും ഇവ നന്നായി കഴുകിയെടുക്കേണ്ടവ തന്നെയാണ്.  അതിനായി ആദ്യം, പച്ചക്കറികൾ അൽപ്പം കല്ലുപ്പും, മഞ്ഞൾപ്പൊടിയും ചേർന്ന വെള്ളത്തിലോ, വിനാഗിരി കലർത്തിയ വെള്ളത്തിലോ അര മണിക്കൂർ മുക്കിവെക്കുക. പിന്നീട്, അത് ശുദ്ധജലത്തിൽ കഴുകിയെടുത്ത് അതിൽ പറ്റിച്ചേർന്നിരിക്കുന്ന ഈർപ്പം പൂർണ്ണമായും വിട്ടു മാറാൻ അനുവദിക്കുക.

ഈർപ്പം നന്നായി കളയുവാൻ പച്ചക്കറിയിലെ ജലാംശം ഒരു കോട്ടൺ തുണി ഉപയോഗിച്ച് തുടച്ച ശേഷം ആവശ്യമെങ്കിൽ അൽപ്പ സമയം ഒരു ഫാനിൻ അടിയിൽ വെക്കാവുന്നതാണ്.

 പലപ്പോഴും പഴങ്ങളും പച്ചക്കറികളും കേടാകുന്നതിൻ്റെ മുഖ്യകാരണങ്ങളിൽ ഒന്ന് പറ്റിപ്പിടിച്ചിരിക്കുന്ന ജലാംശം തന്നെയാണ്.

 അതിനാൽ പച്ചക്കറിയും, ഫലവർഗ്ഗങ്ങളും ഒന്നുകിൽ കഴിക്കുന്നതിന് മുൻപോ, അതല്ലങ്കിൽ പാചകം ചെയ്യുന്നതിന് മുൻപോ  കഴുകുന്നതാകും നല്ലത്. 

കൂടാതെ മുറിച്ചു  വെച്ച പച്ചക്കറികളാണെങ്കിൽ അവ വായു കടക്കാത്ത പാത്രങ്ങളിലടച്ച് സൂക്ഷിക്കുവാനും ശ്രദ്ധിക്കുക.

പയർ വർഗ്ഗങ്ങൾ 

നന്നായി ഉണക്കിയെടുത്ത് വായു കടക്കാത്ത പാത്രങ്ങളിൽ പയർ വർഗ്ഗങ്ങൾ അടച്ചു വെച്ചാൽ ദീർഘകാലം ഫ്രിഡ്ജിൽ കേടുകൂടാതെ സൂക്ഷിക്കുവാനാകും. കൂടാതെ ഒരു മുൻകരുതൽ എന്ന നിലയ്ക്ക് മറ്റ് കീടങ്ങളൊന്നും പയർ വർഗ്ഗങ്ങളിൽ പറ്റിപ്പിടിച്ച് വളരാതിരിക്കുവാൻ ഒരു ഉണക്ക മുളകോ , അൽപ്പം വേപ്പിലയോ പാത്രത്തിനകത്ത് ഇടുന്നതും നല്ലതാണ്.

പച്ചമുളക് വളരെ പെട്ടെന്ന് ചീഞ്ഞു പോകാതിരിക്കാൻ അതിൻ്റെ തണ്ട് നീക്കം ചെയ്ത ശേഷം വായു കടക്കാത്ത ഒരു പാത്രത്തിൽ അടച്ചു സൂക്ഷിക്കുന്നത് ദീർഘകാലത്തേക്ക് കേടുകൂടാതെയിരിക്കുവാൻ സഹായിക്കും.

ചെറുനാരങ്ങ 

ചെറുനാരങ്ങകൾ എപ്പോഴും മിക്കവാറും വീടുകളിൽ ഫ്രിഡ്ജിൽ സ്ഥിരമായി സൂക്ഷിക്കുന്ന ഒന്നാണ് . എന്നാൽ പലപ്പോഴും അത്യാവശ്യസമയങ്ങളിൽ ചെറുനാരങ്ങ ഫ്രിഡ്ജിൽ നിന്നെടുക്കുമ്പോൾ മിക്കവാറും അതിൻ്റെ പുറം തോടുകൾ ബ്രൗൺ നിറമായി ഉണങ്ങിത്തുടങ്ങിയ അവസ്ഥയിലാകും. എന്നാൽ ഒരു ചെറിയ കുപ്പിയിൽ അൽപ്പം വെള്ളം നിറച്ച് ചെറു നാരങ്ങകൾ അതിലിട്ട് വെച്ചു നോക്കൂ. വളരെയേറെ ദിവസം അത് യാതൊരു കേടുകൂടാതെ സംരക്ഷിക്കപ്പെട്ടിരിക്കുന്നതായി കാണാം.

ഇഞ്ചി, വെളുത്തുള്ളി

ഇഞ്ചി ഫ്രിഡ്ജിനകത്ത് ഒരു പേപ്പറിൽ പൊതിഞ്ഞ് റഫ്രിജറേറ്ററിൽ കേടുകൂടാതെ വെയ്ക്കാമെങ്കിലും , വെളുത്തുള്ളി പോലുള്ളവ ഫ്രിഡ്ജിന് പുറത്ത് സൂക്ഷിക്കുന്നതാണ് ഉചിതം.

കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ അതിനു മുകളിൽ തണ്ടോ ഇലകളോ ഉണ്ടെങ്കിൽ അത് മുറിച്ചു മാറ്റിയ ശേഷം പ്രത്യേകം കവറുകളിൽ സൂക്ഷിക്കാം.

പച്ചക്കറികൾ സൂക്ഷിക്കുന്ന ബാഗുകൾ

ഫ്രിഡ്ജിനകത്ത് പച്ചക്കറികൾ പ്രത്യേകമായി പൊതിഞ്ഞു സൂക്ഷിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ കൂടുതൽ പച്ചക്കറികൾ കേടുകൂടാതെയിരിക്കുവാൻ സഹായകരമാണ്.

https://www.vlcommunications.in/2026/03/blog-post_11.html
ഭക്ഷണം എങ്ങിനെ കേടുകൂടാതെ സംരക്ഷിക്കാം ?


ബാഗുകൾ .

വായുസഞ്ചാരമില്ലാതെ, തണുത്ത അന്തരീക്ഷത്തിൽ ഭക്ഷണസാധനങ്ങൾ കൂടുതൽ ദിവസം സംരക്ഷിക്കാൻ, സിപ് ലോക്ക് ബാഗുകൾ ഉപയോഗിക്കുന്നതുവഴി കഴിയും.

കോട്ടൺ ബാഗുകൾ

ഇവ വായുസഞ്ചാരം ആവശ്യമുള്ള വെണ്ടയ്ക്ക, അച്ചിങ്ങ , ബീൻസ് പോലുള്ള പയർവർഗ്ഗങ്ങളെല്ലാം സംരക്ഷിക്കപ്പെടുവാൻ ഉപയോഗിക്കാം.

പ്ലാസ്റ്റിക് കവറുകൾ

പ്ലാസ്റ്റിക്ക് കവറുകൾ ഉപയോഗിക്കുമ്പോൾ അതിൽ സുഷിരങ്ങൾ ഇട്ട ശേഷം ഉപയോഗിക്കുന്നത് നല്ല രീതിയിലുള്ള വായു സഞ്ചാരത്തിന് നല്ലതാണ്.

ക്രമീകരിക്കാം

മറ്റൊന്ന് ഫ്രിഡ്ജിനുള്ളിലെ താപനിലയാണ്. അതിനായി ഫ്രീഡ്ജിൻ്റെ താപം 4 ഡിഗ്രി സെൽഷ്യസിൽ താഴെയായും ഫ്രീസറിനുള്ളിൽ 18 ഡിഗ്രി സെൽഷ്യസിൽ താഴെയായും ക്രമീകരിക്കുക. ഇത് ബാക്ടീരിയകളുടെ വളർച്ചയെ തടയുവാൻ സഹായകമാണ്. കൂടാതെ ഫ്രിഡ്ജിനുള്ളിൽ ശരിയായ വായുസഞ്ചാരം ഉറപ്പാക്കിയാൽ മാത്രമേ തണുപ്പ് എപ്പോഴും എല്ലായിടത്തും ഒരേപോലെ എത്താൻ സഹായകമാകൂ എന്നിരിക്കേ ഫ്രിഡ്ജിനുള്ളിൽ അധിക വസ്തുക്കൾ കുത്തി നിറയ്ക്കുന്നതും തീർച്ചയായും ഒഴിവാക്കുക.

അതുപോലെ തന്നെ പാലും, പാൽ ഉത്പ്പന്നങ്ങളുമെല്ലാം റഫ്രിജറേറ്ററിൻ്റെ
ഡോറിലെ ഷെൽഫിൽ നിന്നും മാറ്റിവെ
ച്ച് സൂക്ഷിക്കുന്നതിനും ശ്രദ്ധിക്കണം. കാരണം ഡോറുകൾ പലപ്പോഴും തുറക്കുകയും , അടയ്ക്കുകയും ചെയ്യുന്നതിനാൽ അവിടെ എപ്പോഴും താപനിലയിൽ മാറ്റം സംഭവിക്കുന്നതുമൂലം സാധനങ്ങൾ വളരെ പെട്ടെന്ന് കേടായിപ്പോകുന്നതിന് സാദ്ധ്യതയുള്ളതിനാൽ ഫ്രിഡ്ജിൽ എപ്പോഴും ഒരേ രീതിയിൽ തണുപ്പ് ഉള്ള ഭാഗത്ത് മാത്രം പാലും, പാലുത്പന്നങ്ങളുമെല്ലാം സൂക്ഷിക്കുക.

മാംസാഹാരങ്ങൾ

മാംസാഹാരങ്ങൾ ഫ്രിഡ്ജിലെ ഏറ്റവും അടിയിലെ തട്ടിലായി സൂക്ഷിക്കാം. കാരണം ഫ്രിഡ്ജിൻ്റെ മുകൾനിലകളിലുള്ള സ്പെയ്സുകളിൽ മീൻ, ഇറച്ചി പോലുള്ളവ സൂക്ഷിച്ചാൽ ഒരു പക്ഷേ അതിൽ നിന്ന് വീഴാവുന്ന ജലാംശം മറ്റു ഭക്ഷണപദാർഥങ്ങളിൽ വീണ് കേടായിപ്പോകുന്നതിനും, അതിൻ്റെ മണം, രുചി, ഗന്ധങ്ങൾക്കെല്ലാം വ്യത്യാസം വരാനും സാദ്ധ്യതയുണ്ട്.

കൂടാതെ മാംസാഹാരങ്ങൾ പഴം, പച്ചക്കറി എന്നിവയിൽ നിന്നും മാറ്റി Cross - Contamination ന് വിധേയമാകാത്ത വിധം മറ്റൊരു തട്ടിലായോ, ഫ്രീസറിലോ സൂക്ഷിവാനും ശ്രദ്ധിക്കണം.

ഭക്ഷണം എങ്ങിനെ കേടുകൂടാതെ സംരക്ഷിക്കാം ?


മാർക്കറ്റിൽ നിന്ന് വാങ്ങുന്ന ഇറച്ചി നന്നായി കഴുകി, പൂർണ്ണമായി ജലാംശം കളഞ്ഞ് കണ്ടയ്‌നർ പാത്രങ്ങളിലോ, അതല്ലങ്കിൽ സിപ്പ് ലോക്ക് കവറുകളിലോ ഭദ്രമായി റഫ്രിജറേറ്ററിൽ സൂക്ഷിക്കാം. ഇത് മാംസാഹാരങ്ങളിൽ ഫ്രീസർ ബേണിംഗ് ഇല്ലാതിരിക്കുന്നതിനും മറ്റ് ഭക്ഷ്യവസ്തുക്കളിലേക്ക് ഗന്ധം പടരാതിരിക്കുന്നതിനും സഹായിക്കും.

 ഫ്രിഡ്ജിലെ ഫ്രീസറിൽ നിന്നെടുത്ത ഇറച്ചി, മീൻ പോലുള്ള ഭക്ഷ്യവസ്തുക്കൾ പാചകത്തിന് മുൻപ് അൽപ്പ സമയം ഫ്രിഡ്ജിലെ സാധാരണ ഭാഗങ്ങളിലേക്ക് മാറ്റി തണുപ്പ് കുറയ്ക്കുക. പുറത്തെടുത്ത് വെള്ളത്തിലിടുന്നതിനേക്കാൾ കൂടുതൽ സുരക്ഷിതം ഇതാണ്.

മത്സ്യം സൂക്ഷിക്കുമ്പോൾ

മത്സ്യം വാങ്ങിക്കൊണ്ടുവന്ന് അതിൻ്റെ ചെകിളകളും, കുടലുകളും നീക്കം ചെയ്ത് കഴുകി വൃത്തിയാക്കി മാത്രം ഫ്രിഡ്ജിൽ സൂക്ഷിക്കുക. അല്ലാത്ത പക്ഷം മത്സ്യത്തിന് കേടുപാടുകൾ സംഭവിക്കുവാനോ, ചീഞ്ഞ ഗന്ധം പടരുവാനോ സാദ്ധ്യതയുണ്ട്.

മത്സ്യം നന്നായി എടുത്ത ശേഷം അതിൽ കറിയുപ്പും, മഞ്ഞളും ചേർത്ത് പുരട്ടി വെയ്ക്കുന്നത് അതിൽ ബാക്ടീരിയകളുടെ വളർച്ച തടയുവാൻ സഹായിക്കുന്നു.

മത്സ്യം കുറച്ചധികം ദിവസങ്ങൾ ഫ്രിഡ്ജിൽ കേടുകൂടാതെ സംരക്ഷിക്കുന്നതിന് ഫ്രീസറിൽ തന്നെ സൂക്ഷിക്കേണ്ടത് ആവശ്യമാണ്. അതിനായി ഓരോ ദിവസങ്ങളിലും എടുത്ത് ഉപയോഗിക്കേണ്ട ഭാഗങ്ങൾ ഓരോ പാക്കറ്റുകളിലായി വെയ്ക്കുക. കൂടാതെ ഫ്രീസറിൽ നിന്ന് പുറത്തേക്കെടുത്ത മത്സ്യം വീണ്ടും ഫ്രീസറിലേക്ക് കയറ്റി വെയ്ക്കുന്നതും ഒഴിവാക്കേണ്ടതാണ്.

പാചകം ചെയ്ത ഭക്ഷണങ്ങൾ

പാചകം ചെയ്ത ഭക്ഷണങ്ങൾ നന്നായി ചൂടറിയ ശേഷംഫ്രിഡ്ജിജിൻ്റെ ഏറ്റവും മുകൾത്തട്ടിലായി സൂക്ഷിക്കാം . ഭക്ഷണം ചൂടാറാത്ത പക്ഷം ഇത് ഫ്രിഡ്ജിനുള്ളിലെ താപനില ഉയർത്തുകയും, മറ്റു ഭക്ഷണങ്ങൾ കൂടി കെടാവുന്നതിനുമുള്ള സാദ്ധ്യതകൾക്കും വഴിതുറക്കും.

ആഴ്ചയിൽ ഒരിക്കലെങ്കിലും ഫ്രിഡ്ജ് നന്നായി വൃത്തിയാക്കുക. ഇല്ലാത്ത പക്ഷം ഫ്രിഡ്ജിലും, ഭക്ഷണസാധനങ്ങളിലും പൂപ്പൽബാധ സംഭവിക്കാം. കൂടാതെ പഴയ സാധനങ്ങൾ മുൻപിലും , പുതിയവ പിൻവശത്തുമായി ഫ്രിഡ്ജിനുള്ളിൽ ക്രമീകരിക്കുന്നത് ഭക്ഷണങ്ങൾ അധികം പഴകാതെ എടുത്ത് ഉപയോഗിക്കുന്നതിനും . പെട്ടെന്ന് കണ്ടെത്താനും എളുപ്പമായിരിക്കും.
പഴങ്ങളും, പച്ചക്കറികളും, പെട്ടെന്നുള്ള ദിവസങ്ങളിൽ എടുത്ത് ഉപയോഗിക്കുവാനല്ലെങ്കിൽ അധികം മൂത്തതും, പഴുത്ത് പാകമാകാത്തതുമായവ വാങ്ങി സൂക്ഷിക്കുവാനും ശ്രദ്ധിക്കണം .

പുനരുപയോഗം

ഭക്ഷണസാധനങ്ങൾ ഫ്രിഡ്ജിൽ നിന്ന് ഉപയോഗിക്കുമ്പോൾ ആവശ്യമുള്ളത് മാത്രം പുറത്തെടുത്ത് ചൂടാക്കി ഉപയോഗിക്കുക.

ഫ്രിഡ്ജിൽ നിന്നും പുറത്തെടുത്ത് ഒരു പ്രാവശ്യം ചൂടാക്കി ഉപയോഗിച്ച ഭക്ഷ്യവസ്തുക്കൾ പിന്നീട് ഒരു കാരണവശാലും തിരിച്ച് ഫ്രിഡ്ജ്
നകത്തേയ്ക്ക് വെയ്ക്കരുത്. 

പാചകം ചെയ്ത ഭക്ഷണപദാർഥങ്ങളും, കറികളുമെല്ലാം ചൂടാക്കി ഉപയോഗിക്കുമ്പോൾ നന്നായി തിളക്കുന്നതുവരെ ചൂടാക്കുക. ഇത് ബാക്ടീരിയകളെ നശിപ്പിക്കുവാൻ സഹായിക്കും.
കൂടാതെ ഭക്ഷ്യവസ്തുക്കൾക്ക് ഏതെങ്കിലും വിധത്തിലുള്ള നിറവ്യത്യാസമോ, മണമോ, വഴുവഴുപ്പോ ഉള്ളതായി അനുഭവപ്പെട്ടാൽ അത് തീർച്ചയായും ഉപേക്ഷിക്കുകയും വേണം .

Title of a News Article

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ?!  അമ്മായിഅമ്മയും ...

Privacy Policy

Google-ന്റെ ഡാറ്റാ ഉപയോഗം (EU User Consent Policy അനുസരിച്ച്) യൂറോപ്യൻ യൂണിയനിലെ (EU) ഉപയോക്തൃ സമ്മത നയം അനുസരിച്ച്, ഗൂഗിൾ അതിന്റെ പങ്കാളി സൈറ്റുകളിൽ (ഈ ബ്ലോഗ് ഉൾപ്പെടെ) നിന്നുള്ള വിവരങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ താഴെ പറയുന്ന ലിങ്ക് സന്ദർശിക്കുക: 👉 ഗൂഗിൾ എങ്ങനെയാണ് വിവരങ്ങൾ ഉപയോഗിക്കുന്നത്? 2026 ഓഗസ്റ്റ് മുതൽ, യൂറോപ്യൻ സാമ്പത്തിക മേഖല (EEA), യുകെ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്ക് വ്യക്തിഗതമാക്കിയ പരസ്യങ്ങൾ കാണിക്കുന്നതിനും പരസ്യങ്ങളുടെ കാര്യക്ഷമത അളക്കുന്നതിനുമായി ഗൂഗിൾ IP വിലാസങ്ങൾ ഉപയോഗിച്ചേക്കാം. സ്വകാര്യതാ നയം അവസാനം അപ്ഡേറ്റ് ചെയ്തത് ജനുവരി 24,2022 ഈ സ്വകാര്യതാ നയം ശേഖരണത്തെക്കുറിച്ചുള്ള ഞങ്ങളുടെ നയങ്ങളെയും നടപടിക്രമങ്ങളെയും വിവരിക്കുന്നു. നിങ്ങൾ സേവനം ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വിവരങ്ങളുടെ ഉപയോഗവും വെളിപ്പെടുത്തലും, നിങ്ങളുടെ സ്വകാര്യതാ അവകാശങ്ങളെക്കുറിച്ചും നിയമം നിങ്ങളെ എങ്ങനെ സംരക്ഷിക്കുന്നുവെന്നും നിങ്ങളോട് പറയുന്നു. സേവനം നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഞങ്ങൾ നിങ്ങളുടെ സ്വകാര്യ ഡാറ്റ ഉപയോഗി...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...