കേരളീയ നാടൻ രുചിയിൽ ഒരു മുതിരക്കറി (Horse Gram Curry) പുട്ട്, കഞ്ഞി, ചോറ്, കപ്പപ്പുഴുക്ക് എന്നിവയ്ക്കൊപ്പമാണ് ഇതിൻറെ മികച്ച കോമ്പിനേഷൻ. കൂടാതെ, തേങ്ങ വറുത്തരച്ച് ചേർക്കുമ്പോൾ കറിയുടെ രുചി ഒന്നുകൂടി മെച്ചപ്പെടും. ആവശ്യമായ ചേരുവകൾ മുതിര 1 കപ്പ് ചെറിയ ഉള്ളി 10 എണ്ണം തക്കാളി 1 എണ്ണം പച്ചമുളക് 2 എണ്ണം ഇഞ്ചി ചെറിയ കഷണം വെളുത്തുള്ളി 4 അല്ലി മഞ്ഞൾപ്പൊടി ½ ടീസ്പൂൺ മുളകുപൊടി 1 ടീസ്പൂൺ മല്ലിപ്പൊടി 2 ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് കറിവേപ്പില ആവശ്യത്തിന് വെളിച്ചെണ്ണ 2 ടേബിൾസ്പൂൺ 2. തേങ്ങ വറുത്തരയ്ക്കാൻ - ചിരകിയ തേങ്ങ – ½ കപ്പ് - മല്ലി – ½ ടീസ്പൂൺ - ചെറിയ ഉള്ളി – 3 എണ്ണം - വറ്റൽമുളക് – 2 എണ്ണം - കുരുമുളക് – ½ ടീസ്പൂൺ - കറിവേപ്പില – ഒരു തണ്ട് 3. തയ്യാറാക്കുന്ന വിധം ഘട്ടം 1: മുതിര വേവിക്കാം മുതിര നന്നായി കഴുകി 6–8 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. ശേഷം കുക്കറിൽ ആവശ്യത്തിന് വെള്ളവും അല്പം മഞ്ഞൾപ്പൊടിയും ചേർത്ത് 6–8 വിസിൽ വരുന്നതുവരെ വേവിക്കുക. മുതിര നന്നായി മൃദുവാകണം. ഘട്ടം 2: തേങ്ങ വറുത്തരയ്ക്കാം ചീനച്ചട്ടിയിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് തേങ്ങ ചേർക്കുക. തേങ്ങ ഇളം...
പുളിയിഞ്ചി ഉണ്ടാക്കുന്നവിധം. സാധാരണ സദ്യകളായാലും , ഒരു ഓണസദ്യക്കായാലും വളരെ രുചിയുള്ള ഇഞ്ചിപ്പുളി, അതല്ലെങ്കിൽ പുളിയിഞ്ചി , എന്നെല്ലാം വിളിക്കുന്ന നമ്മുടെ കേരളത്തിൻ്റെ ഒരു പരമ്പരാഗത വിഭവമായ ഇഞ്ചിക്കറി എങ്ങിനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങൾ. ഇഞ്ചി - ഒന്നര കപ്പ് ( ചെറുതായി അരിഞ്ഞത് , പുളി - നെല്ലിക്ക വലിപ്പത്തിൽ എടുത്ത് ചൂടുവെള്ളത്തിൽ ലയിപ്പിച്ചത്. 1 കപ്പ് വെളിച്ചെണ്ണ - ആവശ്യത്തിന് ചെറിയ ഉള്ളി, -5-6 ചെറുതായി അരിഞ്ഞത്. പച്ചമുളക് , 2 - അരിഞ്ഞത്. വേപ്പില, ഉപ്പ് - ആവശ്യത്തിന്. ആദ്യം ഒരു പാനിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ, സ്റ്റൗവിൻ്റെ ഫ്ലയിം അൽപ്പം കുറച്ചു വെച്ച് വഴറ്റിയെടുക്കുക . പിന്നീട് പാനിൽ നിന്നും അത് കോരി മാറ്റിയ ശേഷം ബാക്കി വരുന്ന വെളിച്ചെണ്ണയിൽ തന്നെ. അരിഞ്ഞു വെച്ചിരിക്കുന്ന ചുവന്നുള്ളിയും, പച്ചമുളകും, വേപ്പിലയും ചേർത്ത് വഴറ്റുക. ചുവന്നുള്ളി ചുവന്ന നിറമാകുമ്പോൾകോരി മാറ്റിയ ശേഷം, നേരത്തേ വഴറ്റി വെച്ചിരിക്കുന്ന ഇഞ്ചിയും, ഇപ്പോൾ വഴറ്റി കോരിയെടുത്ത ചുവന്നുള്ളിയും, ഒരുമിച്ച് ഒരു മിക്സിയിലിട്ട് പൊടിച്ചെടുക്കുക. ഇ...