ഇഞ്ചിക്കറിക്കുണ്ട് ഇത്രയേറെ ഗുണങ്ങൾ.
101 കറികൾക്ക് തുല്യം
മലയാളികളുടെ സദ്യവട്ടങ്ങളിൽ ഒരു പ്രഥമസ്ഥാനമാണ് ഇഞ്ചിക്കറിക്കുള്ളത്. മറ്റേതെല്ലാം വിഭവങ്ങൾ സദ്യയിൽ ഉൾപ്പെടുത്തിയില്ലങ്കിലും, ഇഞ്ചിക്കറിയെ മാത്രം ഒഴിച്ചു നിർത്തി ഒരു സദ്യവട്ടം ആലോചിക്കാനാവില്ല.
![]() |
| ഇഞ്ചിക്കറിക്കുണ്ട് ഇത്രയേറെ ഗുണങ്ങൾ. |
കാരണം ഇഞ്ചിക്കറിയെന്നാൽ 101 കൂട്ടം കറികൾക്ക് സമാനമാണന്നാണ് പഴമക്കാരുടെ മൊഴി. കൂടാതെ, മറ്റേതൊരു കറികളെ അപേക്ഷിച്ചും ഇഞ്ചിക്കറിയുടെ രുചി ഒന്ന് വേറിട്ടതു തന്നെ . പ്രത്യേകിച്ച് അതിൻ്റെ പുളിപ്പും, മധുരവും ചേർന്ന ഒരു സൂപ്പർ കോമ്പിനേഷൻ!
എന്തായാലും അനേകം ഗുണങ്ങളുള്ള ഇഞ്ചി നിത്യവും ഉപയോഗിക്കുവാൻ കഴിയാത്തവർക്ക്, ഭക്ഷണത്തിൽ നിത്യേന വിളമ്പാവുന്നതും, സൂക്ഷിച്ചു വെയ്ക്കുവാനും കഴിയുന്ന ഇഞ്ചിക്കറി ദിനംതോറും ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? ഉണ്ടങ്കിൽ അത് എന്തെല്ലാമാണ്. ?
ഇഞ്ചിക്കറിയുടെ ഗുണഫലങ്ങൾ
സദ്യ പോലുള്ള അനേകം വിഭവങ്ങൾ ഉപയോഗിച്ചുള്ള ആഹാരത്തിന് ശേഷം ഇഞ്ചിക്കറി അൽപ്പം കഴിക്കുന്നത് വയറിൽ ഗ്യാസ് പോലുള്ളവ ഉണ്ടാകാതിരിക്കാനും വയറ് വീർത്തു വരാതിരിക്കുവാനും നല്ലതാണ്.
ദഹനപ്രക്രിയ സുഗമമാക്കുന്നു.
കൂടാതെ ഇഞ്ചിയിലടങ്ങിയിട്ടുള്ള ജിഞ്ചറോൾ ദഹനരസങ്ങളെ ഉത്തേജിപ്പിക്കുകയും, ആഹാരം വേഗത്തിൽ ദഹിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഇഞ്ചിയിലടങ്ങിയിട്ടുള്ള ആൻറി ഓക്സിഡൻറുകളും, ആൻറി ഇൻഫ്ലമേറ്ററി ഘടകങ്ങളും ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതോടൊപ്പം, ശരീരത്തിലെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
ഹൃദയാരോഗ്യത്തിന്
രക്തപ്രവാഹം സുഗമമാക്കുവാനും , കൊളസ്ട്രോളും, രക്തസമ്മർദ്ദവും കുറക്കുവാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു.
ഛർദ്ദിക്ക്
ഗർഭകാലത്തെ മോർണിംഗ് സിക്നസ്, അതുപോലെ ബസ്സ് യാത്രക്കിടയിലെ ഛർദ്ദി, ഇവയെല്ലാം ഒഴിവാക്കാൻ ഇഞ്ചിയോ, ഇഞ്ചി ചേർന്ന ഭക്ഷണസാധനങ്ങളോ സഹായിക്കും.
ആർത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങൾ കൊണ്ടുള്ള സന്ധിവേദനയും, വേദനയും കറക്കാൻ ഇഞ്ചി നീര് പോലുള്ളവയുടെ ഉപയോഗം സാദ്ധ്യമാകുന്നു.
എന്നാൽ ഇഞ്ചിയും, ഇഞ്ചിനീരും, ഇഞ്ചിയടങ്ങിയ ഭക്ഷണപദാർഥങ്ങളും ഒരു പ്രത്യേക അളവിൽക്കവിഞ്ഞ് നിത്യേന ഉപയോഗിക്കുന്ന ശീലം നല്ലതല്ല. മാത്രമല്ല അത് ഗുണത്തേക്കാളേറെ ദോഷം വരുത്തിവെയ്ക്കുകയും ചെയ്യും. ഒരാൾക്ക് നിത്യേന 3 - 4 ഗ്രാം ഇഞ്ചി കഴിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ലന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. എന്നതിനാൽ അതിൽ കൂടുതായുള്ള ഉപയോഗം നിയന്തിക്കുന്നതാകും നല്ലത്.
ഇഞ്ചിയുടെ അമിത ഉപയോഗം
നെഞ്ചെരിച്ചിലിനും, വയർ എരിച്ചിലിനും കാരണമാകാം. കൂടാതെ മൂലക്കുരു, അൾസർ പോലുള്ള അസുഖമുള്ളവരേയും ഇഞ്ചിയുടെ കൂടുതലായുള്ള ഉപയോഗം പ്രതികൂലമായി ബാധിച്ചേക്കാം.
![]() |
| ഇഞ്ചിക്കറിക്കുണ്ട് ഇത്രയേറെ ഗുണങ്ങൾ. |
രക്തം കട്ടപിടിക്കുന്നത് തടയാനും, നേർപ്പിക്കുവാനുള്ള കഴിവ് ഇഞ്ചിക്ക് കൂടുതലായി ഉള്ളതിനാൽ , രക്തം നേർപ്പിക്കാനുള്ള മരുന്നുകൾ കഴിക്കുന്നവർ ഇഞ്ചിയുടെ ഉപയോഗത്തിൽ ശ്രദ്ധിക്കണം.
ഷുഗർ ലെവൽ നിയന്ത്രിക്കുവാൻ ഇഞ്ചിക്ക് കഴിവുള്ളതിനാൽ , പ്രമേഹത്തിനായി മരുന്ന് കഴിക്കുന്നവർ ഇഞ്ചി കൂടുതലായി ഉപയോഗിക്കുന്നത് ഷുഗർ ലെവൽ താഴാൻ കാരണമാകും.
ഇഞ്ചിക്കറിയിൽ നല്ല രീതിയിൽ പുളിയും, എരിവും, മധുരവും ചേർന്നതിനാൽ , ഇഞ്ചിക്കറിയുടെ അമിത ഉപയോഗം പ്രമേഹ രോഗികൾക്കും, അസിഡിറ്റിയുള്ളവർക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം.


അഭിപ്രായങ്ങള്‍