കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും, ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...
വേദനയും നീർക്കെട്ടും മാറുവാൻ മുരിങ്ങയുടെയും, മുരിങ്ങക്കായ്ൻ്റെയും, മുരിങ്ങയുടെ തണ്ടിൻ്റെയുമെല്ലാം, അനേകം ഗുണവശങ്ങൾ നിലനിൽക്കുമ്പോൾ തന്നെ. മുരിങ്ങയുടെ ഇലയ്ക്ക്, ശരീരത്തിലെ നീർക്കെട്ടിനെ വലിച്ചെടുക്കുവാനുള്ള ശക്തിവിശേഷം ആരേയും അത്ഭുതപ്പെടുത്തുന്നത് തന്നെയാണ്. നീർക്കെട്ടിന് മുരിങ്ങയില കാരണം , ഈ പറഞ്ഞു വരുന്നത്, അത്രത്തോളം വലിയ ഒരു അനുഭവത്തിൽ നിന്നുമാണ് . സ്ഥിരമായ നടുവേദനയിലായിരുന്നു തുടക്കം. പിന്നീട് അത് രൂക്ഷമാവുകയും പതിയെ വേദന ശരീരത്തിൻ്റെ കീഴ്ഭാഗത്തേക്കിറങ്ങി , തുടകളിലേയ്ക്കും പിന്നീട് കാലുകളിലേയ്ക്കും വ്യാപിച്ച് കട്ടിലിൽ നിന്ന് എഴുന്നേൽക്കുവാൻ പോലുമാകാതെ അനേക മാസങ്ങളോളം ചികിത്സ തേടിയ ഒരു വീട്ടമ്മ. ആദ്യ ഘട്ടത്തിൽ പലരുടേയും ഉപദേശം സ്വീകരിച്ച് അലോപ്പതി, ആയുർവേദം, ഹോമിയോ, എന്നു വേണ്ട, ഇന്ന് കേരളത്തിൽ ലഭ്യമായതെല്ലാം, മാറി മാറി പരീക്ഷിച്ചു. പക്ഷേ സംഭവിച്ചത്. പല ഗുളിക വേദനസംഹാരികളുമെല്ലാം ഇടവിട്ട് കഴിച്ചതിൻ്റെ ഫലമായി, പിന്നീട് അതുവരെ ഇല്ലാതിരുന്നതിനാൽ അസുഖങ്ങൾക്ക് ആവശ്യമായ ചികിത്സ തേടേണ്ടി വന്നു. കഴിക്കുന്ന മരുന്ന് ഏതുതന്നെയായാലും, അത് കഴിക്കുന്ന കുറച്ചു സമയങ്ങളിലേക്ക് വേദന കുറയുമ...