ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life

പൊളിയല്ലേ മലയാളി! അബ്ദുൾ റഹിമിനായി 34 കോടി രൂപ പിരിച്ച് കേരളം

  റഹീമിൻറെ മോചനം; 34 കോടിയുടെ ദയാധനം. "Abdul Rahim Kerala Crwdfunding 34 crore Malayali Unity "     അൽപ്പകാലം മുൻപുള്ള ഒരു സംഭവമാണ്.  അതിനാൽ തന്നെ, അത് മനുഷ്യത്വം നിറഞ്ഞതും മാതൃകാപരവും, പുരോഗമനപരവും സംസ്ക്കാരസമ്പന്നവുമായ മനുഷ്യരുടെ  കൂട്ടായ്മ എന്ന നിലയിൽ അതിനെ കാണുവാതിരിക്കുവാനും, പറയാതിരിക്കുവാനും  സാദ്ധ്യമല്ല താനും. കാരണം, പ്രത്യേകിച്ച് കേരളത്തെക്കുറിച്ച് ഇപ്പോൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടത്തിവരുന്ന അസത്യപ്രചരണങ്ങൾക്കും, കല്ലുവെച്ച നുണക്കൂമ്പാരങ്ങൾക്കുമിടയിൽ പ്രത്യേകിച്ച് ഇന്ത്യയിൽ തന്നെ ടൂറിസ്റ്റുകളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഒരു സ്ഥലമെന്ന രീതിയിലും ഇത്തരം മഹത്തരമായ മനുഷ്യരുടെ  കൂട്ടായ്മകളെക്കുറിച്ച്  ആരും അറിയാതെ പോകുന്നതും ശരിയല്ല.! ചിന്തിച്ചാൽ ആരും മൂക്കത്തു വിരൽവെച്ചുപോകുന്ന പ്രകൃതമാണ് മലയാളികളുടേത്.  വിദേശങ്ങളിൽ മാത്രമല്ല. ചന്ദ്രനിൽചെന്നാൽ പോലും അവിടേയും ഒരു മലയാളിയുണ്ടാകുമെന്ന് പൊതുവിൽ ഹാസ്യരൂപേണ പറയുന്നതാണങ്കിലും, അതിലും അൽപ്പം അതിശയോക്തി കലർന്ന വാസ്‌തവമുണ്ട്.  കാരണം ഏതുമേഖലകളിലും കടന്നുകയറി കഴിവുതെളിയിക്കുവാനുള്ള മലയാളികള...

സംരക്ഷിക്കപ്പെടണം പ്രകൃതി സ്രോതസ്സുകൾ

  കാലാവസ്ഥ വ്യതിയാനം . കേരളത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കാലാവസ്ഥ മാറുന്നതിനനുസരിച്ച്, മലയാളികളുടെ നെഞ്ചിടിപ്പിൻറെ വേഗതയും ഇപ്പോൾ താരതമ്യേന കൂടിവരുന്നുണ്ടോ എന്നൊരു സംശയം. കാരണം കഴിഞ്ഞുപോയ രണ്ടു പ്രളയങ്ങളും കടന്നുപോയത് അത്രയേറെ ദുരന്തങ്ങൾ വിതച്ചുകൊണ്ടായിരുന്നു.  മഴയെന്നാൽ, അതി തീവ്രമഴ തന്നെ, എവിടേയും വെള്ളക്കെട്ടും, വെള്ളപ്പൊക്കവും, ഉരുൾപൊട്ടലും, ചുഴലിക്കാറ്റും,!    കൂടാതെ, വീണ്ടും എപ്പോൾ വേണമെങ്കിലും ആവർത്തിച്ചേക്കാവുന്ന ഒരു പ്രളയഭീതിയും ബാക്കിവെച്ചുകൊണ്ടാണ് ഇപ്പോൾ ഓരോ മഴക്കാലങ്ങളും കടന്നുപോകുന്നത്. തുടർന്നു വരുന്ന വേനലും നൽകുന്ന അനുഭവങ്ങളും അത്ര, സുഖകരമല്ല. സംരക്ഷിക്കപ്പെടണം പ്രകൃതിയും, പ്രകൃതി സ്രോതസ്സുകളും. കേരളത്തിൽ, ഏവരേയും അത്ഭുതപ്പെടുന്നത്ര ഉഷ്ണത്തിലായിരുന്നു കഴിഞ്ഞവേനൽക്കാലം.!  മനുഷ്യർക്ക് പുറത്തിറങ്ങുവാനോ, എയർകണ്ടീഷണറുകൾക്ക് കീഴിൽനിന്ന് മോചനം നേടുവാനോ പോലും സാദ്ധ്യമല്ലാതിരുന്ന ഒരുവർഷമെന്നുതന്നെ വിശേഷിപ്പിക്കാം.!  ചുറ്റും വരണ്ടുണങ്ങിയ ഭൂമിയും, ഉറവവറ്റിയ ജലസ്രോതസ്സുകളും, ശുദ്ധജലക്ഷാമവുമെല്ലാം അന്നേവരെ അനുഭവിച്ചറിഞ്ഞ കേരളീയജീവിതത്തിൽ നിന്നും തികച്ചും...

പ്രകൃതിജീവിതം ഒരു ബദൽ മാതൃക.

പ്രകൃതി ജീവിതം എങ്ങിനെ സാദ്ധ്യമാക്കാം? വരാനിരിക്കുന്ന കാലങ്ങൾ വരൾച്ചയുടെയും, അത്യുഷ്ണത്തിൻറേതുമാകയാൽ, തീർച്ചയായും നമ്മൾ ഒരു ജനത എന്നരീതിയിൽ അതിനെ പ്രതിരോധിക്കാൻ ശ്രമിക്കാത്തപക്ഷം മനുഷ്യകുലത്തിൻറെ തന്നെ നിലനിൽപ്പ് ഭീഷണിയിലാകും എന്നതിൽ യാതൊരു തർക്കവുമില്ല.!   മനുഷ്യനും, പ്രകൃതിയും   പറഞ്ഞുവന്നത് മാറിമറിയുന്ന കാലാവസ്ഥാ വ്യതിയാനങ്ങളിൽ നമ്മൾ ഓരോ മനുഷ്യരും, സ്വന്തം, ചുറ്റുപാടുകളിലും, പരിമിതികൾക്കുള്ളിലും നിന്നുകൊണ്ട്, എങ്ങിനെ നമുക്ക്, പ്രകൃതി സംരക്ഷണം ഉറപ്പാക്കാൻ കഴിയും, അതല്ലങ്കിൽ ഒരു പ്രകൃതി ജീവിതം എങ്ങിനെ സാദ്ധ്യമാക്കാം. എന്നതാണ്.! കുടിവെള്ള , ജലാശയസംരക്ഷണം  പ്രകൃതി സംരക്ഷണത്തിൽ ഒരു പ്രമുഖസ്ഥാനമാണ്, പ്രകാശവും, വായുവും എന്നതു പോലെതന്നെ, നമ്മുടെ ജലാശയങ്ങൾക്കും, ജലസംരക്ഷണത്തിനും സസ്യങ്ങൾക്കുമെല്ലാം, നിർവഹിക്കാനുള്ളത്. കാരണം ഭൂമിയിൽ ജീവൻ്റെ നിലനിൽപ്പിന് ആധാരമായതും ഭൂമിയുടെ പച്ചപ്പുകൾക്ക്, കാരണഭൂതമാകുന്നതുമെല്ലാം ഈ പറഞ്ഞവയൊക്കെത്തന്നെ.  ഇതെഴുതുമ്പോൾ, ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ, നമ്മെവല്ലാതെ ഭയപ്പെടുത്തുന്നവയാണ്. കാരണം, കേരളത്തിലെ തന്നെ മുഖ്യ കുടിവെള്ള സ്രോതസ്സായ പെരിയാറി...