ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life - Food and Health

രുചിയേറും നാടൻ ചക്ക പപ്പടം | Chakka Pappadam Recipe Malayalam

സാധാരണ പപ്പടത്തിന് ഒരു അടിപൊളി പകരക്കാരൻ ചക്കക്കാലമായാൽ മലയാളികളുടെ വീടുകളിൽ ചക്കപ്പലഹാരങ്ങൾ കൊണ്ടുള്ള മേളമാണ്. ചക്കപ്പുഴുക്കും, ചക്ക അടയും, ചക്ക വറുത്തതുമെല്ലാം നമുക്ക് പ്രിയങ്കരവുമാണ് എന്നാൽ നാടൻചക്ക ( Pure Kerala Jackfruit ) കൊണ്ടുള്ള ചക്കപപ്പടം ( Chakka Pappadam ) കഴിച്ചിട്ടുണ്ടോ? രുചിയിൽ മുന്നിൽ നിൽക്കുന്ന ഈ ചക്ക പപ്പടം, വെറുതെ ഒരു രസത്തിന് കഴിക്കാൻ വേണ്ടി മാത്രമുള്ളതല്ല. അതിലുപരി നിരവധി ആരോഗ്യഗുണങ്ങൾ ചേർന്ന ഒരു ഇനം കൂടിയാണ്.  ചക്കയുടെ തനിമ ചോരാതെ തയ്യാറാക്കുന്ന ഈ നാടൻ പപ്പടം ( Traditional Papad Recipe) എങ്ങിനെയാണ് സാധാരണ പപ്പടങ്ങളിൽ നിന്ന് വ്യത്യസ്ഥമാകുന്നതെന്നും, ഇതിൻ്റെ ഗുണങ്ങളെന്തെല്ലാമാണന്നും നോക്കാം. സാധാരണ പപ്പടം കഴിക്കുമ്പോഴുണ്ടാകുന്ന ചില ആരോഗ്യപ്രശ്നങ്ങൾ ( പ്രത്യേകിച്ച് പ്രഷർ രോഗമുള്ളവർക്ക്) ഏതു മലയാളിക്കും ഊണുകഴിക്കുമ്പോൾ ഒന്നോ രണ്ടോ പപ്പടം കൂടിയുണ്ടങ്കിലേ ഭക്ഷണത്തിൽ ഒരു സംതൃപ്തിയുണ്ടാകൂ. എന്നാൽ പലപ്പോഴും വളരെ സ്വാദോടെ കഴിക്കുന്ന ഈ പപ്പടത്തിൻ്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഒന്നാമതായി അമിതമായ ഉപ്പ് ( High Sodium Content) ഇത് രക്തസമ്മർദ്ദമുള്ളവരെ സം...

ഓറഞ്ച് രോഗികൾക്ക് നൽകുമ്പോൾ ശ്രദ്ധിക്കുക.


https://www.vlcommunications.in/2026/06/orange-health-benefits-malayalam.html

സ്നേഹം അപകടത്തെ ക്ഷണിക്കുന്നതാകരുത്! 

സാധാരണയായി, ആശുപത്രിയിലോ വീടുകളിലോ ഉള്ള ഒരു രോഗിയെ സന്ദർശിക്കാൻ പോകുമ്പോൾ, ഏവരും ഒരു കവർ ഓറഞ്ചോ ' മറ്റ് പഴങ്ങളോ എല്ലാം വാങ്ങിക്കൊണ്ടു പോകുക എന്നത് കാലങ്ങളായുള്ള ഒരു ശീലമാണ്.

എന്നാൽ അത് പലപ്പോഴും ,രോഗിയോടുള്ള സ്നേഹത്തിൻ്റെയും, കരുതലിൻ്റേയും ഒരു പ്രകടനമാണെങ്കിലും, ചില അവസരങ്ങളിൽ അത് രോഗികളോട് നമ്മൾ അറിയാതെ തന്നെ ചെയ്യുന്ന വലിയൊരു ക്രൂരത കൂടിയാണ്.

കാരണം,  രോഗശയ്യയിൽ ആയിരിക്കുന്ന ആ രോഗിയെ സംബന്ധിച്ചിടത്തോളം നമ്മൾ നൽകിയ ആ ഓറഞ്ച്, ആ വ്യക്തിയുടെ അസുഖത്തെ എങ്ങിനെ ബാധിക്കുമെന്ന് അത് നൽകുന്ന നമ്മളെപ്പോലെ തന്നെ, ഒരുപക്ഷേ ആ രോഗിയും  മനസ്സിലാക്കുന്നുണ്ടാവില്ല.

ഓറഞ്ച്  ഏതുതരം രോഗികൾക്കാണ് നൽകേണ്ടത്?

പനി, ജലദോഷം, നീർക്കെട്ട് എന്നീ അസുഖങ്ങൾ ഉള്ളവർക്ക് ഓറഞ്ച് നൽകുന്നത് നല്ലതാണ്. കാരണം അത് ശരീരത്തിൻറെ, രോഗപ്രതിരോധ ശേഷി (Immunity) വർദ്ധിപ്പിച്ച് അണുബാധകളെ ചെറുക്കാൻ സഹായിക്കും .

മറ്റൊന്ന്ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്കും (Post-Surgery Patients) ഓറഞ്ച് നൽകുന്നത് ഗുണകരമാണ്.   ഓറഞ്ചിൽ  അടങ്ങിയിട്ടുള്ള വിറ്റാമിൻ സി ശരീരത്തിലെ കോശങ്ങളുടെ പുനർനിർമ്മാണത്തിനും ശസ്ത്രക്രിയ മൂലമുണ്ടായ മുറിവുകൾ വേഗത്തിൽ ഉണങ്ങാനും സഹായകരമാണ്.

അനീമിയ അഥവാ വിളർച്ചയുള്ളവർ.

രക്തക്കുറവുള്ള രോഗികൾ അയേൺ അടങ്ങിയ ഭക്ഷണങ്ങൾക്കൊപ്പം ഓറഞ്ച് കഴിക്കുന്നത് നല്ലതാണ്. കാരണം, ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഭക്ഷണത്തിൽ നിന്നുള്ള ഇരുമ്പിനെ, ശരീരം വേഗത്തിൽ ആഗിരണം ചെയ്യുന്നതിനായി സഹായിക്കും.

എല്ലിന് പരിക്കുള്ളവർ.

അസ്ഥികളുടേയും, കലകളുടേയും പുനരുജ്ജീവനത്തിന് ഓറഞ്ചിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ സഹായകരമാണ്.

ഓറഞ്ച്, കഴിക്കാൻ പാടില്ലാത്ത രോഗികൾ .

https://www.vlcommunications.in/2026/06/orange-health-benefits-malayalam.html
ഓറഞ്ച് രോഗികൾക്കുനൽകുമ്പോൾ ശ്രദ്ധിക്കുക.


1 വൃക്ക രോഗികൾ.

വൃക്ക രോഗം ബാധിച്ച രോഗികൾക്ക് യാതൊരുകാരണവശാലും ഓറഞ്ച് കഴിക്കാൻ നൽകരുത്. കാരണം ഓറഞ്ചിൽ പൊട്ടാസ്യത്തിൻ്റെ  (Potassium) അളവ്  വളരെ കൂടുതലാണ്. പ്രവർത്തനക്ഷമമല്ലാത്ത വൃക്കകൾക്ക് ഈ അമിത പൊട്ടാസ്യത്തെ ശരീരത്തിൽ നിന്ന് പുറന്തള്ളാൻ കഴിയില്ല. അതിനാൽ ഇത് രക്തത്തിൽ പൊട്ടാസ്യം ഉയരുന്ന 'ഹൈപ്പർകലീമിയ' (Hyperkalemia) എന്ന അവസ്ഥയ്ക്ക് കാരണമാവുകയും, ഹൃദയമിടിപ്പ് ചിലപ്പോൾ അസാധാരണമാംവിധംവ്യതിചലിക്കാനും   (Heart Arrhythmia) സാദ്ധ്യതയുള്ളതിനാൽ അത് ചിലപ്പോൾ ഹൃദയസ്തംഭനത്തിലേ യ്ക്കു പോലും  നയിച്ചേക്കാം. 

 2 അൾസർ, അസിഡിറ്റി ഉള്ളവർ

ഓറഞ്ച്, ഒരു സിട്രസ് (അമ്ലഗുണമുള്ള) പഴമാണ്. കടുത്ത ഗ്യാസ് ട്രബിൾ, നെഞ്ചെരിച്ചിൽ (GERD), വയറ്റിൽ അൾസർ എന്നിവയുള്ള രോഗികൾ ഓറഞ്ച് കഴിച്ചാൽ ഇതിലെ സിട്രിക് ആസിഡ് വയറ്റിലെ അസ്വസ്ഥതകളും എരിച്ചിലും ഇരട്ടിയാക്കും.

3. ബ്ലഡ് പ്രഷർ രോഗികൾ

ഉയർന്ന രക്തസമ്മർദ്ദത്തിന് (High BP) 'ACE Inhibitors' പോലുള്ള പ്രത്യേക മരുന്നുകൾ കഴിക്കുന്ന രോഗികൾക്ക് ഓറഞ്ച് അമിതമായി നൽകരുത്. ഈ മരുന്നുകൾ ശരീരത്തിൽ പൊട്ടാസ്യത്തിൻറെ, അളവ് കൂട്ടുന്നവയാണ്. അതിനാൽ, അതോടൊപ്പം,  ഓറഞ്ച് കൂടി കഴിക്കുമ്പോൾ പൊട്ടാസ്യത്തിൻറെ അളവ് അപകടകരമായ രീതിയിലേക്ക് ഉയർന്നേക്കാം.

4. പ്രമേഹ രോഗികൾക്ക് ഓറഞ്ച് ജ്യൂസ് നൽകുമ്പോൾ.

ഹോസ്പിറ്റലിൽ കിടക്കുന്ന പ്രമേഹ രോഗികൾക്ക് വലിയൊരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് അടിച്ച് നൽകുന്ന പ്രവണത പലർക്കുമുണ്ട്. ഇത് വളരെ തെറ്റായ ഒരു രീതിയാണ്. ഓറഞ്ച് നേരിട്ട് ചുളകളായി കഴിക്കുമ്പോൾ അതിലെ ഫൈബർ (നാരുകൾ) കാരണം രക്തത്തിൽ പെട്ടെന്ന് ഷുഗർ കൂടില്ല. എന്നാൽ ജ്യൂസ് അടിക്കുമ്പോൾ ഫൈബർ പൂർണ്ണമായും നഷ്ടപ്പെടുകയും, അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് (Blood Sugar Level) പെട്ടെന്ന്കുതിച്ചുയരാൻ കാരണമാവുകയും ചെയ്യും.


https://www.vlcommunications.in/2026/06/orange-health-benefits-malayalam.html
ഓറഞ്ച് കഴിക്കാൻ പാടില്ലാത്തരോഗികൾ


രോഗികളെ സന്ദർശിക്കുമ്പോൾ പാലിക്കേണ്ട നല്ല ശീലങ്ങൾ

ചോദിച്ചറിയാം: രോഗിക്ക് പഴങ്ങൾ നൽകുന്നതിന് മുൻപ് അവരുടെ കൂടെയുള്ള ബൈസ്റ്റാൻഡറോടോ ഡയറ്റീഷ്യനോടോ "ഇത് ഇദ്ദേഹത്തിന് കഴിക്കാമോ" എന്ന് ചോദിക്കുന്നത് ശീലമാക്കുക.

പകരമുള്ള വഴികൾ: വൃക്കരോഗം പോലുള്ള സങ്കീർണ്ണമായ അവസ്ഥയുള്ള രോഗികളാണെങ്കിൽ പഴങ്ങൾക്ക് പകരം അവർക്ക് വായിക്കാൻ നല്ലൊരു പുസ്തകമോ, അല്ലെങ്കിൽ അവരുടെ മാനസികോല്ലാസത്തിന് സഹായിക്കുന്ന മറ്റെന്തെങ്കിലും കാര്യങ്ങളോ സമ്മാനിക്കുന്നതാകും കൂടുതൽ ഉചിതം.

നമ്മുടെ സ്നേഹവും കരുതലും, എപ്പോഴും രോഗികൾക്ക് രോഗമുക്തി നൽകാൻ വേണ്ടിയുള്ളതാകണം, അതിനനുസരിച്ചാകണം സന്ദർശകരുടെ സാന്നിദ്ധ്യവും, സംസാരവും പോലും. പ്രത്യേകിച്ച് അവരിൽ ആശങ്കയോ, ടെൻഷനോ ഉണ്ടാക്കുന്നതരത്തിലുള്ള ഏതെങ്കിലും അമിത സംസാരംപോലും ഒരുപക്ഷേ രോഗിയുടെ ആരോഗ്യാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം. അതിനാൽ തീർച്ചയായും,  ഈ ഒരു ചിന്തയോടെ വേണം  നമ്മൾ ഓരോ രോഗിയെയും സന്ദർശിക്കുവാൻ.

കടൽമത്സ്യം കഴിക്കുമ്പോൾ സൂക്ഷിക്കുക. അതിലുണ്ട് മെർക്കുറി.



📢 ഈ ലേഖനം ഇംഗ്ലീഷിൽ വായിക്കാം: നിങ്ങൾ ഈ വിഷയം ഇംഗ്ലീഷിൽ വായിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക: സ്നേഹം അപകടത്തെ ക്ഷണിക്കുന്നതാകരുത്!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ?!  അമ്മായിഅമ്മയും ...

Privacy Policy

Google-ന്റെ ഡാറ്റാ ഉപയോഗം (EU User Consent Policy അനുസരിച്ച്) യൂറോപ്യൻ യൂണിയനിലെ (EU) ഉപയോക്തൃ സമ്മത നയം അനുസരിച്ച്, ഗൂഗിൾ അതിന്റെ പങ്കാളി സൈറ്റുകളിൽ (ഈ ബ്ലോഗ് ഉൾപ്പെടെ) നിന്നുള്ള വിവരങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ താഴെ പറയുന്ന ലിങ്ക് സന്ദർശിക്കുക: 👉 ഗൂഗിൾ എങ്ങനെയാണ് വിവരങ്ങൾ ഉപയോഗിക്കുന്നത്? 2026 ഓഗസ്റ്റ് മുതൽ, യൂറോപ്യൻ സാമ്പത്തിക മേഖല (EEA), യുകെ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്ക് വ്യക്തിഗതമാക്കിയ പരസ്യങ്ങൾ കാണിക്കുന്നതിനും പരസ്യങ്ങളുടെ കാര്യക്ഷമത അളക്കുന്നതിനുമായി ഗൂഗിൾ IP വിലാസങ്ങൾ ഉപയോഗിച്ചേക്കാം. സ്വകാര്യതാ നയം അവസാനം അപ്ഡേറ്റ് ചെയ്തത് ജനുവരി 24,2022 ഈ സ്വകാര്യതാ നയം ശേഖരണത്തെക്കുറിച്ചുള്ള ഞങ്ങളുടെ നയങ്ങളെയും നടപടിക്രമങ്ങളെയും വിവരിക്കുന്നു. നിങ്ങൾ സേവനം ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വിവരങ്ങളുടെ ഉപയോഗവും വെളിപ്പെടുത്തലും, നിങ്ങളുടെ സ്വകാര്യതാ അവകാശങ്ങളെക്കുറിച്ചും നിയമം നിങ്ങളെ എങ്ങനെ സംരക്ഷിക്കുന്നുവെന്നും നിങ്ങളോട് പറയുന്നു. സേവനം നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഞങ്ങൾ നിങ്ങളുടെ സ്വകാര്യ ഡാറ്റ ഉപയോഗി...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...