എന്താണ് മിനമാറ്റ ഡിസീസ്? (മിനമാറ്റ രോഗം)
ഇത് മത്സ്യങ്ങളിൽ നിന്നും, കടൽ വിഭവങ്ങളിൽ നിന്നുമുള്ള മെർക്കുറി (രസം) വിഷബാധയേറ്റ് മനുഷ്യ ശരീരത്തിലെ നാഡീവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന ഒരു ന്യൂറോളജിക്കൽ അവസ്ഥയാണ്.
ഇത് പ്രധാനമായും, മലിനമായ മത്സ്യം, കക്കയിറച്ചി. എന്നിവ കഴിക്കുന്നതിൽ നിന്നും ഉണ്ടാകുന്നു.
 |
| കടൽവിഭങ്ങളിലൂടെ സംഭവിക്കുന്ന മിനമാറ്റ ഡിസീസ് |
കൈകാലുകളുടെ മരവിപ്പ്, പേശികളുടെ ബലക്ഷയം, കാഴ്ച, കേൾവി, സംസാരം എന്നിവയുടെ തകരാറുകൾ, വിറയൽ, ഓർമ്മക്കുറവ്, മാനസികപ്രശ്നങ്ങൾ, എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
രോഗത്തിൻ്റെ മൂർദ്ധന്യാവസ്ഥയിൽ ചിലപ്പോൾ പക്ഷാഘാതവും, മരണം പോലും സംഭവിക്കാം.
1950 - ജപ്പാനിലെ മിനമാറ്റിലാണ്, ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. അവിടുത്തെ സാധാരണക്കാരായ മത്സ്യബന്ധനത്തൊഴിലാളി സമൂഹത്തിനിടയിൽ ഇത് വ്യാപകമായി പിടിപെട്ടതിനെ തുടർന്നാണ് രോഗബാധയുണ്ടായത്.
ഇങ്ങിനെ മത്സ്യങ്ങളിലെ മെർക്കുറി മനുഷ്യ ശരീരത്തിലെത്തിച്ചേർന്ന്, അവ മൂലമുണ്ടാകുന്ന രോഗാവസ്ഥയെ മെർക്കുറി വിഷബാധ (Mercury Poisoning ) എന്നു വിളിക്കുന്നു.
യഥാർത്ഥത്തിൽ ഇത്തരം വിഷാംശം മനുഷ്യ ശരീരത്തിൽ പ്രവേശിക്കുമ്പോഴുണ്ടാകുന്ന രോഗാവസ്ഥകൾ എന്താണന്ന് പരിശോധിക്കാം.
ന്യൂറോടോക്സിൻ
മെർക്കുറി ഒരു ന്യൂറോടോക്സിൻ ആയതിനാൽ അവയ്ക്ക് നാഡീവ്യൂഹങ്ങളെ തകർക്കുവാൻ കഴിവുണ്ട്.
കൈകാലുകൾക്കും, വായിനുചുറ്റും മരവിപ്പും തരിപ്പും അനുഭവപ്പെടുക.
നടക്കുമ്പോഴും, നിൽക്കുമ്പോഴും ശരീരത്തിൻ്റെ തുലനാവസ്ഥ അതല്ലെങ്കിൽ ബാലൻസ് നഷ്ടപ്പെടുക.
കൈകൾക്ക് വിറയൽ, പേശികൾക്ക് ബലക്കുറവ് .
ഇന്ദ്രിയങ്ങൾക്കുണ്ടാകുന്ന തകരാറുകൾ
കാഴ്ച ശക്തി കുറയുകയോ, ടണൽ വിഷൻ ബാധിക്കുകയോ ചെയ്യുക. (വശങ്ങളിലേയ്ക്കുള്ള കാഴ്ച നഷ്ടപെട്ട് മുൻപിലുള്ള കാഴ്ച മാത്രം അനുഭവപ്പെടുക)
കേൾവിക്കുറവും, സംസാരിക്കാനുള്ള ബുദ്ധിമുട്ടും അനുഭവപ്പെടുക.
കുട്ടികളിലും, ഗർഭിണികളിലും
മെർക്കുറി ഏറ്റവും വേഗത്തിൽ ബാധിക്കുന്നത് തലച്ചോറിനേയും, നാഡീവ്യൂഹങ്ങളേയുമാണ് ആയതിനാൽ ഗർഭിണികളായ സ്ത്രീകൾ ഇത്തരം മെർക്കുറിയുടെ അളവുകൾ കൂടിയ തോതിലുള്ള മത്സ്യം കഴിക്കുക വഴി പ്ലാസൻ്റയിലൂടെ ഗർഭസ്ഥശിശുവിലേക്കെത്തിച്ചേരുകയും കുഞ്ഞിൻ്റെ തലച്ചോറിൻ്റെ വികാസത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.
ഇത് പൊതുവിൽ കുട്ടികളുടെ ബുദ്ധിശക്തി കുറയുന്നതിനും, ഓർമ്മശക്തി കുറയുന്നതിനും, പഠനകാര്യങ്ങളിലും, സംസാരശേഷി കുറയുന്നതിനുമെല്ലാം കാരണമായേക്കാം.
ഹൃദയവും, വൃക്കയും
കുറഞ്ഞ അളവുകളിൽ ദീർഘകാലം മെർക്കുറി ശരീരത്തിലേക്കെത്തിച്ചേരുന്നത്, രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനും, ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും കാരണമായേക്കാം. കൂടാതെ വൃക്കകളുടെ പ്രവർത്തനങ്ങളേയും ഇത് ദോഷകരമായി ബാധിക്കാം.
ജാഗ്രത പാലിക്കേണ്ടതുണ്ടോ?
മുകളിൽ പറഞ്ഞതെല്ലാം കൂടിയ അളവുകളിലുള്ള , മെർക്കുറി അടങ്ങിയ മത്സ്യങ്ങൾ സ്ഥിരമായി ഭക്ഷിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ചില ഭവിഷ്യത്തുകളെക്കുറിച്ചുള്ള ചില സൂചനകൾ മാത്രമാണ്.
 |
| കടൽവിഭങ്ങളിലൂടെ സംഭവിക്കുന്ന മിനമാറ്റ ഡിസീസ് |
എന്നാൽ തലച്ചോറിൻ്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഒമേഗ 3 ഫാറ്റി ആസിഡുകൾ പോലുള്ളവയും ശരീരത്തിന് അത്യന്താപേക്ഷിതമായ അനേകം പോഷകമൂല്യങ്ങളുടേയും കലവറയായതിനാൽ മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ തന്നെയാണ്. അതിനായി തീരെ ചെറിയ കൊഴുവ , മത്തി പോലുള്ള മത്സ്യങ്ങളെ ഉൾപ്പെടുത്തുകയും, വലിയ ഇനം മത്സ്യങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുകയും ചെയ്യാം .
Title of a News Article
അഭിപ്രായങ്ങള്‍