ചക്ക വെറുമൊരു ഫലമല്ല! അതിലുണ്ട് അനേകം ആരോഗ്യ ഗുണങ്ങൾ നാട്ടിൻപുറങ്ങളിൽ മലയാളികളുടെ പ്രിയപ്പെട്ട വിഷുക്കാലമെത്തിക്കഴിഞ്ഞാൽപ്പിന്നെ എവിടേയും ചക്കയുടേയും , മാങ്ങയുടേയും രുചിക്കാലമാണ്. ചക്കപ്പുഴുക്ക്, ചക്കപ്പായസം, ചക്ക പപ്പടം, ചക്ക അട എന്നു വേണ്ട ആകെ ചക്കമയം. എന്നാൽ ചക്കയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചു പറഞ്ഞാലോ! ധാരാളം നാരുകൾ ( Fiber) , വിറ്റാമിൻ C, A. കൂടാതെ പൊട്ടാസ്യം ഇവയെല്ലാം അടങ്ങിയിട്ടുള്ള ചക്ക വിഭവങ്ങൾ കഴിക്കുമ്പോൾ രക്തസമ്മർദം നിയന്ത്രിക്കുവാൻ കഴിയുന്നതോടൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും, മലബന്ധം അകറ്റുന്നതിനും, ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുമെല്ലാം വളരെ മികച്ച ഒരു ഭക്ഷണവിഭവമാണ് ചക്ക. ഇവിടെ നമുക്ക് ചക്ക കൊണ്ട് വളരെ ലളിതമായി ഒരു ചക്ക അട എങ്ങിനെയുണ്ടാക്കാമെന്നു നോക്കാം. ആദ്യം നന്നായി വൃത്തിയാക്കിയെടുത്ത വരിക്ക ചക്ക 15-20 എണ്ണം, കഷണങ്ങളാക്കി നുറുക്കി മിക്സിയിൽ അടിച്ച് കുഴമ്പു പരുവമാക്കിയത്. ശർക്കര കാൽ കപ്പ് വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുത്തത് - 1 - കപ്പ് അപ്പപ്പൊടി 1 - കപ്പ് തേങ്ങ - അരക്കപ്പ് ഉപ്പ് - ഒരു നുള്ള് നെയ്യ് - 2 ടീസ്പൂൺ ഏലയ്ക്കാ- 3 എണ്ണം പൊടിച്ചത് ചുക്ക്...
അഞ്ചു ലക്ഷത്തിൻെറ വീട് പ്രകൃതിയോട് ചേർന്ന വീട്! ചിലവു കുറഞ്ഞ വീട്! എന്നൊക്കെ പലരും പറയാറുണ്ടെങ്കിലും . സത്യത്തിൽ ഇത്രയേറെ മനോഹരമായതും, ചിലവു കുറഞ്ഞതുമായ ഒരു വീട് ആദ്യമായി കാണുകയായിരുന്നു. ചിത്രത്തിൽ കാണുന്നത് പോലെ തന്നെ പാലക്കാട്ടുനിന്നും, അട്ടപ്പാടിയിലേക്കുള്ള യാത്രാ മദ്ധ്യേയാണ് , വിശാലമായ മലനിരകൾക്കും മഞ്ഞിനുമിടയിൽ, ഒരു കുന്നിനു മുകളിൽ തലയുയർത്തി നിൽക്കുന്ന ഈ മനോഹരമായ വീട് കാണുന്നത്! ലളിതമായ മാതൃക ഏതു ജനാലകളും വാതിലുകളും തുറന്നിട്ടാലും മുറികളിൽ നിറയുന്ന മഞ്ഞും, കാറ്റും , തണുപ്പും..!! വേണമെങ്കിൽ വീട്ടുമുറ്റത്ത് അടുപ്പുകൾ കൂട്ടി തീകാഞ്ഞു കൊണ്ടും പ്രകൃതിയിലേയ്ക്ക് ചേർന്നു നിൽക്കാം ! ഏതൊരു ഫൈവ് സ്റ്റാർ മാതൃകകളും തോറ്റു പോകുന്ന ലാളിത്യം നിറഞ്ഞ മനോഹാരിത ! ആരും ഓർത്തു പോകും... സത്യത്തിൽ ഒരു വീട് ഇത്രയൊക്കെ പോരെ ...!? അല്ലങ്കിൽപ്പിന്നെ ഉയർന്ന മണിമാളിക ളിൽ താമസിക്കുന്ന സുഹൃത്തുക്കളും , ഒരു ദിവസമെങ്കിലും ഈ ചെറിയ വീട്ടിൽ കഴിഞ്ഞു കൂടുവാനുള്ള ആഗ്രഹവുമായി എന്തിന്.. ഇങ്ങോട്ടു പുറപ്പെടണം.?! സാധാരണ ഇഷ്ടികകളിൽ കെട്ടിപ്പൊക്കി പ്ലാസ്റ്ററിംഗ് ഇല്ലാത്ത ചുവരുകൾ തന്നെയാണ് ഈ വീടിന്റെയും ഏറ്റവും വല...