ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാർച്ച്, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life

സോഷ്യൽ മീഡിയകളിൽ ഒളിഞ്ഞിരിക്കുന്ന സത്യങ്ങൾ

പലപ്പോഴും നമ്മൾ ആരോഗ്യം എന്നതുകൊണ്ട് അർഥമാക്കുന്നത് കഴിക്കുന്ന ഭക്ഷണത്തേ യും , അനാരോഗ്യകരമായ ശാരീരികാവസ്ഥയേയും, ഉല്ലാസഭരിതമായ ജീവിതാവസ്ഥകളേയുമെല്ലാം കേന്ദ്രീകരിച്ചാണ്. എന്നാൽ പ്രത്യക്ഷത്തിൽ  മുകളിൽ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ മാത്രമാണോ ഇന്നത്തെ ആധുനിക ലോകത്തെ മനുഷ്യരുടെ ആരോഗ്യ പരിപാലനത്തെ സ്വാധീനിക്കുന്നത്.? ഒരിക്കലുമല്ല. കാരണം ആരോഗ്യമെന്നത്  ശാരീരികവും അതോടൊപ്പം മാനസികവുമായ മികച്ച രീതിയിലുള്ള ഒരു ഐക്യപ്പെടൽ കൂടിയാണ് .  എന്നാൽ ഇക്കാലത്തെ മനുഷ്യരിൽ ഭൂരിപക്ഷവും ഈ ഐക്യപ്പെടലിന് വിധേയമാകുന്നുണ്ടോ എന്നു ചോദിച്ചാൽ പലപ്പോഴും ഇല്ല എന്ന് തന്നെ പറയേണ്ടി വരും. ഡിജിറ്റൽ അടിമത്തമെന്ന മഹാമാരി പണ്ട് ചിലർ പാതി ഉറക്കംപോലുമുപേക്ഷിച്ച്, സിഗരറ്റ് വലിക്കാനും, മദ്യപിക്കുവാനുമെല്ലാമായി ബെഡ് റൂമിൽനിന്നും അർദ്ധരാത്രി എഴുന്നേറ്റുപോകുന്ന ശീലങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ ഇന്ന് രാത്രിയെന്നോ, പകലെന്നോ, മരണവീടെന്നോ, കല്യാണവീടെന്നോ ഉള്ള വ്യത്യാസം പോലുമില്ലാതെ മൊബൈൽ ഫോണുകളിലെ അൽഗൊരിതങ്ങൾക്ക്പിറകേപായുന്ന ഒരു ജനതയെയാണ് എവിടെയും കാണുന്നത്. എന്താണ് ഇതിൻറെ പിന്നിലെ രഹസ്യം? അഥവാ ഇത്ഏതെങ്കിലും വിധ...

വീടും, സ്പീച്ച് തെറാപ്പിയും

  വീട്, അല്ലങ്കിൽ കുടുംബമെന്നത് നാലുചുവരുകൾക്കുള്ളിൽ കഴിയുവാനുള്ള വെറും ഇടങ്ങളല്ലന്ന് വീണ്ടും, വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്ന എത്രയേറെ സംഭവങ്ങളാണ് നിത്യേനയെന്നോണം കേട്ടുകൊണ്ടിരിക്കുന്നത്...! സ്പീച്ച് തെറാപ്പി ഈ കഴിഞ്ഞ ദിവസമാണ്, കുറേക്കാലത്തിനുശേഷം പഴയ ഒരു പരിചയക്കാരനെ അവിചാരിതമായി കണ്ടുമുട്ടിയത്. ഒരുപാട് വിശേഷങ്ങൾ സംസാരിച്ചശേഷമാണ്, അദ്ദേഹം നഴ്‌സറി സ്‌കൂളിൽ പഠിക്കുന്ന തൻ്റെ മകൻ്റെ കുഞ്ഞിനെ എല്ലാദിവസവും, സ്പീച്ച് തെറാപ്പിക്കുവേണ്ടി' കൊണ്ടുപോകുന്ന കാര്യം പറഞ്ഞതുടങ്ങിയത്. "സ്പീച്ച് തെറാപ്പിയോ..?. അതെന്തേ... കുഞ്ഞിന് സംസാരിക്കാനെന്തെങ്കിലും..?!" ഞാൻചോദിച്ചു..! "അതെ ചെറിയ സംസാര വൈകല്യം...! വൈകല്യമെന്നല്ല... മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സംസാരിക്കുകയേ ഇല്ലന്ന് പറയാം...!" "തലച്ചോറിൻ്റേയോ, മറ്റേതെങ്കിലും, നാഡീ ഞരമ്പുകളുടേയോ പ്രശ്നങ്ങളാണോ എന്നറിയാൻ ഒരുപാടു ടെസ്റ്റുകളും, ഡോക്ടർമാരേയും സമീപിച്ചു... എന്നാൽ യാതൊരുവിധ കുഴപ്പങ്ങളുമില്ല. ഫലവുമുണ്ടായില്ല."  "താനും, ഭാര്യയും, മകനും കുഞ്ഞും, മരുമകളുമടങ്ങുന്ന ആ ചെറിയ കുടുബത്തിൽ, രാവിലെ എല്ലാവരും ജോലിക്കായി പുറത്തേയ്‌ക്...