ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Food എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

നാടൻ രുചിയിൽ ഒരു മുതിരക്കറി | Horse Gram Curry

കേരളീയ നാടൻ രുചിയിൽ ഒരു മുതിരക്കറി (Horse Gram Curry)   പുട്ട്, കഞ്ഞി, ചോറ്, കപ്പപ്പുഴുക്ക് എന്നിവയ്‌ക്കൊപ്പമാണ് ഇതിൻറെ മികച്ച കോമ്പിനേഷൻ.   കൂടാതെ, തേങ്ങ വറുത്തരച്ച് ചേർക്കുമ്പോൾ കറിയുടെ രുചി ഒന്നുകൂടി മെച്ചപ്പെടും. ആവശ്യമായ ചേരുവകൾ മുതിര 1 കപ്പ് ചെറിയ ഉള്ളി 10 എണ്ണം തക്കാളി 1 എണ്ണം പച്ചമുളക് 2 എണ്ണം ഇഞ്ചി ചെറിയ കഷണം വെളുത്തുള്ളി 4 അല്ലി മഞ്ഞൾപ്പൊടി ½ ടീസ്പൂൺ മുളകുപൊടി 1 ടീസ്പൂൺ മല്ലിപ്പൊടി 2 ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് കറിവേപ്പില ആവശ്യത്തിന് വെളിച്ചെണ്ണ 2 ടേബിൾസ്പൂൺ 2. തേങ്ങ വറുത്തരയ്ക്കാൻ - ചിരകിയ തേങ്ങ – ½ കപ്പ് - മല്ലി – ½ ടീസ്പൂൺ - ചെറിയ ഉള്ളി – 3 എണ്ണം - വറ്റൽമുളക് – 2 എണ്ണം - കുരുമുളക് – ½ ടീസ്പൂൺ - കറിവേപ്പില – ഒരു തണ്ട് 3. തയ്യാറാക്കുന്ന വിധം ഘട്ടം 1: മുതിര വേവിക്കാം മുതിര നന്നായി കഴുകി 6–8 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. ശേഷം കുക്കറിൽ ആവശ്യത്തിന് വെള്ളവും അല്പം മഞ്ഞൾപ്പൊടിയും ചേർത്ത് 6–8 വിസിൽ വരുന്നതുവരെ വേവിക്കുക. മുതിര നന്നായി മൃദുവാകണം. ഘട്ടം 2: തേങ്ങ വറുത്തരയ്ക്കാം ചീനച്ചട്ടിയിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് തേങ്ങ ചേർക്കുക. തേങ്ങ ഇളം...

ഇഞ്ചിയിലുണ്ട് അത്ഭുതകരമായ ഗുണങ്ങൾ

  ഇഞ്ചിയുടെ ഗുണങ്ങൾ ഇഞ്ചി നമ്മുടെ നാട്ടിലെ വെറുമൊരു സുഗന്ധ വ്യജ്ഞനമോ, പാചക ആവശ്യങ്ങൾക്കു മാത്രമായോ ഉപയോഗിക്കുന്ന ഒരു ഭക്ഷ്യവസ്തുവല്ല. മറിച്ച് അതിൻ്റെ ഗുണങ്ങൾ അറിഞ്ഞ് എപ്പോഴും വീട്ടിൽ സൂക്ഷിക്കേണ്ടതും, അത്യാവശ്യഘട്ടങ്ങളിൽ വളരെയേറെ ഉപകാരത്തിൽ കൊള്ളുന്നതുമായ ഒരിനം തന്നെയാണ്. ഇഞ്ചിയിലുണ്ട് അത്ഭുതകരമായ ഗുണങ്ങൾ എന്തൊക്കെയാണ് ഇഞ്ചിയുടെ ഗുണങ്ങൾ? ഇഞ്ചിയും, നാരങ്ങയും ചേർത്ത രുചികരമായ പാനീയ നിർമ്മാണം മുതൽ , പലവിധ രോഗങ്ങൾക്കും, പാചക ആവശ്യങ്ങൾക്കും, പിന്നീട് ഉണക്കിയെടുത്ത് ചുക്കായി ഉപയോഗിക്കുന്നത് വരെ നീളുന്നതാണ് ഇഞ്ചിയുടെ ഗുണവശങ്ങൾ .  ഇതിൽ വൈറ്റമിൻ സി , കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക്, കോപ്പർ, മാംഗനീസ്, എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ജിഞ്ചറോൾ, ഷോഗോൾ, തുടങ്ങിയ സംയുക്തങ്ങൾ അതിന് മികച്ച രീതിയിലുള്ള ഗുണവും നൽകുന്നു.ഇത് ഉദരരോഗങ്ങൾക്കും, ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും ഉത്തമമാണ്. അതുപോലെ ഗ്യാസ്, അസിഡിറ്റി, വയറുവേദന, മലബന്ധം, നെഞ്ചെരിച്ചിൽ തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾക്കും ഫലപ്രദമാണ്. ഛർദ്ദിയും , ഒക്കാനവും കുറയ്ക്കാം സ്ത്രീകളെ സംബന്ധിച്ച് ഗർഭകാലത്തുണ്ടാകുന്ന ഛർദ്ദി, ഓക്കാനം, യാത്ര ചെയ...