കടലക്കറി പ്രോട്ടീൻ സമ്പുഷ്ടവും , ഫൈബറും ധാരാളമടങ്ങിയ കേരളത്തിൻ്റെ വിശിഷ്ട വിഭവം എന്ന് തന്നെ ഏവരും വിശേഷിപ്പിക്കുന്ന കടലക്കറി എങ്ങിനെ പാചകം ചെയ്യാമെന്നും, കടലക്കറിയുടെ ആരോഗൃഗുണങ്ങളും എന്തെല്ലാമാണന്ന് പരിശോധിക്കാം. കടലക്കറി - പുട്ട്, കടലക്കറി - അപ്പം , കടലക്കറി - ഇഡിയപ്പം , കടലക്കറി - ദോശ - ഇതെല്ലാം തമ്മിലുള്ള കോമ്പിനേഷൻ നമുക്ക് ആരേയും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. എന്തായാലും കടലക്കറി പാചകം ചെയ്യുമ്പോൾ അതിൻ്റെ എരിവ് അൽപ്പം മുന്നിൽ നിൽക്കുന്നതും, അൽപ്പം കുറുക്കി യെടുക്കുന്നതും, ശരിയായ രീതിയിൽ തത് വേവിച്ചെടുക്കുകയും ചെയ്യുമ്പോഴാണ് അത് ഒരു നാടൻ രുചിയോടെ തന്നെ ആസ്വദിക്കുവാൻ കഴിയുക. എന്തായാലും നമുക്ക് അതിൻ്റെ പാചകവിധിയൊന്ന് പരിശോധിക്കാം. ആവശ്യമുള്ള സാധനങ്ങൾ . കടല - 1 കപ്പ് വെള്ളം - 3 കപ്പ് സവാള -2 ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - അര ടീസ്പൂൺ ഗരം മസാല - 1/4 ടീസ്പൂൺ മുളകുപൊടി - 1 ടീസ്പൂൺ തക്കാളി - 2 തയ്യാറാക്കുന്നവിധം Kadala curry Health Benefits തലേന്ന് രാത്രി, കടല നന്നായി കഴുകി വെള്ളത്തിൽ ഇട്ട് വെയ്ക്കുക. പിറ്റേന്ന് രാവിലെ വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞ ശേഷം, കടല ഒരു കുക്...
ഇൻ്റർലോക്ക് ഇഷ്ടിക വീട്. പ്രശ്നം വീടു നിർമ്മാണം തന്നെ...! കാലങ്ങളായുള്ള ഒരു മോഹം സാക്ഷാത്കരിക്കാൻ പോകുന്നുവെന്നുള്ള ഒരു വലിയ സന്തോഷം. ഒപ്പം നിരവധി ആശങ്കകളും, ചോദ്യങ്ങളും, പ്രധാനം ബജറ്റുതന്നെ...! പലവിധത്തിലായി സ്വരൂപിച്ച പണം കൃത്യമല്ല ചിലവഴിക്കപ്പെടുന്നതെങ്കിലുള്ള കുഴപ്പങ്ങൾ ഒരുവശത്ത്, ഇനി ഒരണ തുട്ടുപോലും കടം വാങ്ങുവാനോ, മാറ്റിവെയ്ക്കുവാനോ കഴിയില്ല എന്നുള്ള യാഥാർത്ഥ്യം മറുവശത്ത്. അതോടൊപ്പം വീടു നിർമ്മാണമല്ലാതെ, മുന്നോട്ടുള്ള ജീവിതയാത്രക്ക് മറ്റൊരു മാർഗ്ഗവുമില്ലന്നതും മറ്റൊരു വസ്തുത.! ദിനംതോറും ഏറി വരുന്ന ജീവിതച്ചിലവുകളുടേയും, കുറഞ്ഞുവരുന്ന തൊഴിൽ ദിനങ്ങളുടേയും. എല്ലാത്തിനും മേലെ ഏറിവരുന്ന ബാദ്ധ്യതകളും, ഇതിനിടയിലാണ് സ്വന്തമായി ഒരുകിടപ്പാടം എന്ന സ്വപ്നം ഇൻറർലോക് ഇഷ്ടിക വീട് അങ്ങിനെ ഇരിക്കുമ്പോഴാണ്. പലപ്പോഴായി കണ്ടതും, കേട്ടതുമായ ഒരാശയം മനസ്സിലേക്ക് കടന്നു വന്നത്.! - - -ഇൻറർ ലോക്ക് ഇഷ്ടിക വീടുകൾ.! എന്തിന് ഇൻ്റർലോക്ക് ഇഷ്ടിക വീട്? സംഗതി കൊള്ളാം. ചിലവ് കുറവ്... പ്രകൃതിയോട് ചേർന്നത്.... ചൂടിനെ പ്രതിരോധിക്കാൻ കഴിയുന്നത്...! എന്ത് കൊണ്ട് അതൊന്ന് പരീക്ഷിച്ചു കൂടാ..?! പക്ഷെ ഇതിനെക്കുറിച...