കടലക്കറി
പ്രോട്ടീൻ സമ്പുഷ്ടവും , ഫൈബറും ധാരാളമടങ്ങിയ കേരളത്തിൻ്റെ വിശിഷ്ട വിഭവം എന്ന് തന്നെ ഏവരും വിശേഷിപ്പിക്കുന്ന കടലക്കറി എങ്ങിനെ പാചകം ചെയ്യാമെന്നും, കടലക്കറിയുടെ ആരോഗൃഗുണങ്ങളും എന്തെല്ലാമാണന്ന് പരിശോധിക്കാം.
കടലക്കറി - പുട്ട്, കടലക്കറി - അപ്പം , കടലക്കറി - ഇഡിയപ്പം , കടലക്കറി - ദോശ - ഇതെല്ലാം തമ്മിലുള്ള കോമ്പിനേഷൻ നമുക്ക് ആരേയും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.
എന്തായാലും കടലക്കറി പാചകം ചെയ്യുമ്പോൾ അതിൻ്റെ എരിവ് അൽപ്പം മുന്നിൽ നിൽക്കുന്നതും, അൽപ്പം കുറുക്കി യെടുക്കുന്നതും, ശരിയായ രീതിയിൽ തത് വേവിച്ചെടുക്കുകയും ചെയ്യുമ്പോഴാണ് അത് ഒരു നാടൻ രുചിയോടെ തന്നെ ആസ്വദിക്കുവാൻ കഴിയുക. എന്തായാലും നമുക്ക് അതിൻ്റെ പാചകവിധിയൊന്ന് പരിശോധിക്കാം.
ആവശ്യമുള്ള സാധനങ്ങൾ .
കടല - 1 കപ്പ്
വെള്ളം - 3 കപ്പ്
സവാള -2
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - അര ടീസ്പൂൺ
ഗരം മസാല - 1/4 ടീസ്പൂൺ
മുളകുപൊടി - 1 ടീസ്പൂൺ
തക്കാളി - 2
തയ്യാറാക്കുന്നവിധം
തലേന്ന് രാത്രി, കടല നന്നായി കഴുകി വെള്ളത്തിൽ ഇട്ട് വെയ്ക്കുക.
പിറ്റേന്ന് രാവിലെ വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞ ശേഷം, കടല ഒരു കുക്കറിലേക്കിടുക.
കുക്കറിൽ കടലയോടൊപ്പം, ആവശ്യത്തിന് വെള്ളം ചേർക്കുക ( 3 കപ്പ് )
![]() |
| Kadala curry Recipe Malayalam, |
പിന്നീട്, ഒരു ടീസ്പൂൺ ഉപ്പ്, 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് കുക്കർ അടച്ച് സ്റ്റൗവിൽ വെയ്ക്കുക.
സാധാരണ രീതിയിൽ ഏകദേശം 3- 4 വിസിലുകൾ കേൾക്കുമ്പോഴേക്കും സ്റ്റൗവ് ഓഫ് ചെയ്ത്, കുക്കർ അടുപ്പിൽ നിന്ന് മാറ്റാം.
പിന്നീട് , സ്റ്റൗവിൽ ഒരു പാൻ ചൂടാക്കുന്നതിനായി വെക്കുക.
അതിലേക്ക് (4-5) ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ , 1/2 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് . എന്നിവ ചേർത്ത് ഇളക്കുക.
പിന്നീട് സവാള മുറിച്ചത് , എണ്ണയിലേക്ക് ഇടുക. സവാള ചുവന്ന നിറമായി വരുമ്പോൾ
1 ടേബിൾ സ്പൂൺ - മുളക് പൊടി, ഒന്നര - ടേബിൾ സ്പൂൺ മല്ലിപ്പൊടി - കാൽ ടീ സ്പൂൺ ഗരം മസാല, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, എന്നിവ ചേർത്ത് 2 മിനിട്ട് ഇളക്കുക . മസാലയുടെ സാധാരണ ഗന്ധം മാറി വരുമ്പോൾ ( മൂത്ത് വരുമ്പോൾ)
കുക്കറിൽ നേരത്തേ ആവശ്യമായ പാകത്തിൽ വേവിച്ച് മാറ്റി വെച്ചിരുക്കുന്നകടല മസാല തയ്യാറാക്കിയ പാനിലേക്ക് ഇടുക. ആവശ്യത്തിന് വെള്ളം ചേർക്കാം ( മൂന്ന് ഗ്ലാസ് വെള്ളം ചേർക്കാം.)
![]() |
| Kadala curry Kerala Style, |
അതോടൊപ്പം രണ്ട് തക്കാളി കൂടി മുറിച്ചു ചേർക്കുക. തക്കാളി പകുതി വെന്ത് പാകമാകുന്നതുവരെ കറി നന്നായി ഇളക്കുക. മസാലയും , കടലയും എല്ലാം കൂടിക്കുഴഞ്ഞ് നല്ല പരുവമായിക്കഴിയുമ്പോൾ, ഇതിലേക്ക് അരക്കപ്പ് തേങ്ങാപ്പാൽ കൂടി ചേർത്ത് ഇളക്കുക.
ഒരു കാരണവശാലും തേങ്ങാപ്പാൽ തിളയ്ക്കുവാൻ അനുവദിക്കരുത്. നന്നായി ഇളക്കി യോജിപ്പിച്ച ശേഷം സ്റ്റൗവ് ഓഫ് ചെയ്യുക.
മറ്റൊരു പാനിൽ അൽപ്പം വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് , 1/4 ടീ സ്പൂൺ കടുക് ഇടുക.
ചെറിയ ശബ്ദത്തോടെ കടുക് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് കറിവേപ്പില, രണ്ട് ഉണക്ക മുളക്, എന്നിവയും ചേർത്തിളക്കി പാൻ അടുപ്പിൽ നിന്നും ഇറക്കി വെക്കുക.
പിന്നീട് പാനിൽ തയ്യാറാക്കിയ , വെളിച്ചെണ്ണ , കടുക് ,കറിവേപ്പില എന്നിവ വഴയറ്റിയ മിശ്രിതം , നേരത്തേ തയ്യാറാക്കിയ കടല കറിയുടെ മുകളിൽ ഒഴിക്കുക.
എല്ലാം നന്നായി യോജിച്ച് കിട്ടുന്നതുവരെ കടലക്കറി അൽപ്പ സമയം അടച്ചു വെയ്ക്കുക.
ഇനി അനേകം പോഷക സമൃദ്ധവും, സ്വാദിഷ്ടവുമായ കടലക്കറി ' പുട്ട് ' ദോശ, ഇഡ്ഡലി , ഇടിയപ്പം - എന്നിവയോടൊപ്പം കഴിക്കാം.
ആരോഗ്യ ഗുണങ്ങൾ.
പ്രോട്ടീൻ സമ്പുഷ്ടം: കറുത്ത കടലയിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ കോശങ്ങളുടെ വളർച്ചയ്ക്കും സംരക്ഷണത്തിനും പേശികളുടെ ബലത്തിനും ഏറെ സഹായികരമാണ്.
ഫൈബർ (നാരുകൾ) ധാരാളം: ഇതിൽ അടങ്ങിയിരിക്കുന്ന ഡയറ്ററി ഫൈബർ ദഹനവ്യവസ്ഥ സുഗമമാക്കാനും മലബന്ധം തടയാനും സഹായിക്കും.
കൂടാതെ ഫൈബറുകൾ ധാരാളമായി അടങ്ങിയ ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത്, വളരെ പെട്ടെന്ന് വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും , അതിനാൽ അധികഭക്ഷണം കഴിക്കാനാകാതെ ശരീരഭാരം നിയന്ത്രിക്കാനും ഇത് നല്ലതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു: കടലയുടെ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് (Low Glycemic Index) രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാതെ നിയന്ത്രിക്കാൻ പ്രമേഹരോഗികളെ സഹായിക്കുന്നു.
കൊളസ്ട്രോൾ കുറയ്ക്കുന്നു: ഇതിലെ നാരുകളും ആന്റിഓക്‌സിഡന്റുകളും ചീത്ത കൊളസ്ട്രോൾ (LDL) കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ഊർജ്ജം നൽകുന്നു: സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളും അയണും (Iron) അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകാനും വിളർച്ച (Anemia) തടയാനും കടലക്കറി മികച്ചൊരു ഭക്ഷണമാണ്.




അഭിപ്രായങ്ങള്‍