ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Kerala Fishes എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? | Can You Eat Fish and Curd Together? (Ayurveda & Science)

  മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? കേരളത്തിലെ ഭക്ഷണപ്രിയരുടെ ഇടയിൽ എപ്പോഴെങ്കിലും ഉയര്‍ന്നുവരുന്ന ഒരു പ്രധാന സംശയമാണ് "മീനും തൈരും (അല്ലെങ്കിൽ പാലും) ഒരുമിച്ച് കഴിക്കാമോ?" എന്നത്. പരമ്പരാഗതമായി നമ്മുടെ നാടുകളിൽ മീൻ കറിയും മോരും ഒരേ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആയുർവേദവും ചില ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിൻറെ സത്യാവസ്ഥ എന്താണ്? ആയുർവേദവും ആധുനിക സയൻസും ഇതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് നമുക്ക് വിശദമായി പരിശോധിക്കാം. 1. ആയുർവേദ കാഴ്ചപ്പാട് (Ayurvedic Perspective) മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നത് ആയുർവേദപ്രകാരം 'വിരുദ്ധാഹാരം'  അഥവാ ചേർച്ചയില്ലാത്ത ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  ഇതിൻറെ ശാസ്ത്രീയവും ആയുർവേദപരവുമായ വശങ്ങൾ, താഴെ പറയുന്നവയാണ്.ആയുർവേദപ്രകാരം, എല്ലാ ഭക്ഷണങ്ങൾക്കും, അതിൻറേതായ  പ്രത്യേക വീര്യവും (Energy/Potency) ദഹന ശേഷമുള്ള ഗുണവുമുണ്ട്  മത്സ്യം ശരീരത്തിൽ ഉഷ്ണവീര്യമുള്ളതും (Heating property), തൈര് ശീതവീര്യമുള്ളതുമാണ് (Cooling property).  തീർത്തും എതിരായ ഈ രണ്...

ഏത് മത്സ്യം കഴിക്കണം?

  മത്സ്യം കഴിക്കുമ്പോൾ മത്സ്യങ്ങളിൽ , ഒമേഗ -3- ഫാറ്റി ആസിഡ്, വെറ്റമിൻ ഡി , കാൽസ്യം എന്നിവയുടെ സാന്നിദ്ധ്യങ്ങളുമായി ഏറെ മുന്നിൽ നിൽക്കുന്ന മത്സ്യമാണ് മത്തി . നല്ലമത്സ്യം എങ്ങിനെ തിരഞ്ഞെടുക്കാം ?   എങ്കിൽപ്പോലും, ഏവരും മത്സ്യം ഏതായാലെന്ത്? അൽപ്പം എരിവും, പുളിയും രുചിയുമുണ്ടാകണമെന്ന അഭിപ്രായക്കാരാകും!  അതല്ലങ്കിൽ കൂടുതൽ മുള്ളുകളില്ലാത്ത മത്സ്യം, അതല്ലങ്കിൽ തീരെ വിലകുറഞ്ഞത്. ഇതൊന്നുമല്ലങ്കിൽ ഫ്രഷ് ആയത്. ഇങ്ങിനെയെല്ലാമാകും അന്വേഷണം .  എന്നാൽ പൊതുവിൽ ചില മത്സ്യങ്ങൾക്ക് വളരെയേറെ പോഷക ഗുണമുണ്ട് എന്ന് പറയുന്നത് പോലെ തന്നെ, ചില മത്സ്യങ്ങൾ പരിധിയിൽ കവിഞ്ഞ് കഴിക്കുന്നതും ആരോഗ്യത്തിന് അത്രയേറെ നല്ലതല്ല. എന്തായാലും രുചിയുടെ കാര്യത്തിലെന്നല്ല, മത്സ്യഗണത്തിൽ തന്നെ ഏറെ പോഷക സമ്പന്നമായി  മുന്നിൽ നിൽക്കുന്നതും ഏവരുടേയും പ്രിയപ്പെട്ട മത്തി തന്നെ. എന്താണ് മത്തിയുടെ പോഷക ഗുണങ്ങൾ? ഒമേഗ -3- ഫാറ്റി ആസിഡ് -  ഇവ, തലച്ചോറിൻറെയും, ഹൃദയാരോഗ്യത്തിൻറെയും പ്രവർത്തനം മെച്ചപ്പെടുന്നു. കാൽസ്യം , വൈറ്റമിൻ ഡി -  എല്ലുകളുടെ ബലം വർദ്ധിപ്പിക്കുന്നു.  കൂടാതെ,  പ്രോട്ടീൻ, വൈറ്റമിൻ...