ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ചിലവുകുറഞ്ഞ വീടുകൾ Home Interlock brick house construction എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

ഓർഗാനിക് റാഗി ചിരട്ട പുട്ട് | Organic Ragi Chiratta Puttu Recipe for Diabetes

  കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും,  ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...

ചിലവുകുറഞ്ഞ വീടുകൾ

Low Cost Homes  ഏതായാലും ലോകോസ്റ്റിൽ തുടങ്ങിയ വീടുപണി എല്ലാവരുടേയും, ആഗ്രഹാഭിലാഷങ്ങൾക്ക് അനുസരിച്ചുതന്നെ മുന്നോട്ട് നീങ്ങി. ഇൻറർ ലോക്ക് ഇഷ്ടിക മാത്രം ഉപയോഗിച്ചു പണിത വീടിൻറെ ഉൾഭിത്തികളും , മുകൾ വശവുമെല്ലാം തന്നെ സിമൻ്റ് തേച്ചുമിനുക്കി പ്രൈമറും, പെയിൻറും അടിച്ചു. .ടൈലുകൾ പല സ്ഥലങ്ങളിലും തിരഞ്ഞ് അന്വേഷിച്ച ശേഷം മാത്രം ഒരു പരിചയക്കാരൻ്റെ കടയിൽ നിന്നും വാങ്ങി....( അപ്പോഴാണ് ഒരേ ടൈലുകൾക്ക് തന്നെ പലരും പല വില ഈടാക്കുന്നത് കണ്ട് ഞെട്ടിപ്പോയി..! ) ഏതായാലും വയറിംഗ് പ്ലംബിംഗ് സാധനങ്ങളുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറായില്ല, എല്ലാം മികച്ച ഗുണനിലവാരം പുലർത്തുന്ന കമ്പനികളോട് തന്നെ എന്ന് ഉറപ്പാക്കിയ ശേഷം വില പ്രശ്നമാകാതെ തിരഞ്ഞെടുത്തു .ഇല്ലങ്കിൽ ഭാവിയിൽ അതിലും കൂടിയ നഷ്ടം പലതരത്തിലും സഹിക്കേണ്ടിവരുമെന്നത് ഉറപ്പാണ്.! പ്ലംബിംഗ് ഫിറ്റിംഗ്സുകളുടെ കാര്യത്തിൽ മാത്രമായിരുന്നു അതിന് ഒരു അപവാദം. ക്ലോസെറ്റുകളെല്ലാം ഒരു മീഡിയം റെയ്ഞ്ചിലുള്ളതു തന്നെ മതിയെന്നു തീരുമാനിച്ചു. കാരണം വിലകൂടിയ ചില ക്ലോസെറ്റുകളെല്ലാം റിപ്പയറിംഗ് ആവശ്യമായി വന്നാൽ കമ്പനിക്കാരൻ തന്നെ നേരിട്ടു വരേണ്ടിവരും. ജനൽ, വാതിൽ മരപ്പ...