പ്രമേഹ രോഗികൾ നിത്യവും കഴിക്കേണ്ട ഭക്ഷണങ്ങൾ പ്രമേഹ രോഗികൾ (Diabetes) രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താനും (Blood Sugar Control), ഇൻസുലിൻ സെൻസിറ്റിവിറ്റി വർദ്ധിപ്പിക്കാനും, മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാനും നിത്യവും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഏറ്റവും മികച്ച ചില ഭക്ഷണങ്ങൾ . 1. നാരുകൾ അടങ്ങിയ പച്ചക്കറികളും ഇലക്കറികളും (Fiber-Rich Vegetables & Greens) ചീര, മുരിങ്ങയില, മത്തൻ ഇലകൾ . ഇലക്കറികളിൽ കാർബോഹൈഡ്രേറ്റ് വളരെ കുറവും, നാരുകളും ആൻറി ഓ ക്സിഡൻറുകൾ വളരെ കൂടുതലുമാണ്. ആയതിനാൽ ഇവ രക്തത്തിലേക്ക് ഗ്ലൂക്കോസ് കലരുന്നതിൻ്റെ വേഗത മന്ദീഭവിപ്പിക്കും. പാവയ്ക്ക, വെണ്ടയ്ക്ക, വെള്ളരിക്ക, തക്കാളി. ഇവയും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പ്രമേഹ നിയന്ത്രണത്തിന് ഏറെ സഹായകരമാണ്. 2. ധാന്യങ്ങൾ . (Millets & Whole Grains) വെള്ള അരി ചോറിന് പകരം ചാമ, തിന, , റാഗി തുടങ്ങിയ ചെറുധാന്യങ്ങളും (Millets) തവിടോടുകൂടിയ മട്ട അരിയും ഉപയോഗിക്കുന്നത് പ്രമേഹ രോഗികൾക്ക് ഏറ്റവും മികച്ചതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റുകൾ ഷുഗർ പെട്ടെന്ന് ഉയരുന്നത് തടയുന്നു. 3. പരിപ...
ചീരയുടെ ഗുണങ്ങൾ വളരെയേറെ ഉയർന്നപോഷകമൂല്യമുള്ള ഒരു നാടൻ വിഭവമാണ് ചീര. വിറ്റാമിൻ എ, സി, കെ, ഫോളിക് ആസിഡ്, അയൺ, കാൽസ്യം എന്നിവയാൽ സമ്പുഷ്ടം. രക്തപ്രവാഹം വർദ്ധിപ്പിക്കുന്നതോടൊപ്പം,: ഇതിൽ അടങ്ങിയിരിക്കുന്ന അയേൺ ,വിളർച്ച (Anemia) തടയുവാനും ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും സഹായിക്കുന്നു. ചീരയിലെ , വിറ്റാമിൻ എ-യും ഇതിൽ അടങ്ങിയിട്ടുള്ള ആൻ്റി ഓക്സിഡൻ്റുകളും കണ്ണിൻറെ കാഴ്ചശക്തി സംരക്ഷിക്കാൻ മികച്ചതാണ്. അതുപോലെതന്നെ, ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനും ഇതിലെ ആന്റിഓക്സിഡന്റുകൾ സഹായിക്കുന്നു ചീര,ഏതെല്ലാം ശാരീരിക അവസ്ഥകൾക്ക് അനുകൂലമാണ്? ഹൃദയാരോഗ്യം : നാരുകളും നൈട്രേറ്റുകളുംഅടങ്ങിയിരിക്കുന്നതിനാൽ ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു .ദഹനം: ഇതിലെ ഡയറ്ററി ഫൈബർ ദഹനം സുഗമമാക്കാനും മലബന്ധം തടയാനും സഹായിക്കുന്നു എല്ലുകളുടെ ബലം : വിറ്റാമിൻ കെ ധാരാളം ഉള്ളതിനാൽ എല്ലുകളുടെ ആരോഗ്യത്തിനും ബലത്തിനും ഇത് അനുകൂലമാണ്. ചീര പ്രതികൂലമായി ബാധിക്കുന്ന ശാരീരികാവസ്ഥകൾ വൃക്കയിലെ കല്ലുകൾ (Kidney Stones): ചീരയിൽ ഓക്സലേറ്റുകൾ ധാരാളമായി അടങ്ങിയിട്ടു...