മുരിങ്ങയില മുട്ട തോരൻ . നന്നായി കഴുകിയെടുത്ത മുരിങ്ങയില - 3 കപ്പ് മുട്ട - 2 തേങ്ങ - അരകപ്പ് വറ്റൽമുളക് -3 സവാള - 1 പച്ചമുളക് 2 മുളകുപൊടി - അര ടീസ്പൂൺ മഞ്ഞൾപ്പൊടി - അര ജീരകം - കാൽ ടീസ്പൂൺ ഉപ്പ് ആവശ്യത്തിന്. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക , കടുക്, വേപ്പില, വറ്റൽമുളക് എന്നിവയിട്ട് താളിക്കുക അതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന സവാളയും, പച്ചമുളകും, ചേർത്ത് വഴറ്റുക. മുരിങ്ങയില മുട്ട തോരൻ റസിപ്പി വഴറ്റിയ സവാളയിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കുക. സ്റ്റൗവിൻ്റെ ഫ്ലയിം കുറച്ചു വെയ്ക്കുക. അതിലേക്ക് തേങ്ങ ചിരകിയതും , മുളകുപൊടി, മഞ്ഞൾപ്പൊടി, ജീരകം എന്നിവ ചേർത്തിളക്കിയ ശേഷം , തയ്യാറാക്കി വെച്ചിരിക്കുന്ന മുരിങ്ങയിലയും , ഇട്ട് ഇളക്കി യോജിപ്പിക്കുക. പതിയെ വാടി ചുരുങ്ങാൻ തുടങ്ങുന്ന മുരിങ്ങയിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മുരിങ്ങയിലയുടെ പച്ചമണം മാറുമ്പോൾ അടുപ്പിൽ നിന്നും വാങ്ങി ചെറിയ ചൂടിൽത്തന്നെ കഴിക്കാം. മുരിങ്ങയില മുട്ട തോരൻ റസിപ്പി മഴക്കാലത്ത് മുരിങ്ങയില ഉപയോഗിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. സദ്യ ഇഞ്ചിക്കറി റസിപ്പിയും; ഇഞ്ചിയുടെ ഗുണ...
ഒഴിവാക്കേണ്ടതും, ശീലിക്കേണ്ടതും ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന നീർക്കെട്ട് ഇന്ന് പലരേയും അലട്ടുന്ന ഒരു മുഖ്യപ്രശ്നമാണ്. അത് ശരീരത്തിലെ ഡിസ്ക്ക് ബൾജ് ( Disc Bulge ) മൂലമുള്ള വേദനയാകാം, സന്ധിവേദനയാകാം, അല്ലങ്കിൽ തലയിലോ, വയറ്റിലോ ഉണ്ടാകുന്ന അസ്വസ്ഥതകളാകാം. എന്തു തന്നെയായാലും നാം കഴിക്കുന്ന ഭക്ഷണത്തിന് ഈ നീർക്കെട്ടിനെ നിയന്ത്രിക്കുവാനോ, വർദ്ധിപ്പിക്കുവാനോ ഉള്ള കഴിവുണ്ട്. അതിനാൽ ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കുവാൻ സഹായിക്കുന്ന Anti -inflammatory Diet രീതികളെക്കുറിച്ചും, ഒഴിവാക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ചും താഴെ വായിക്കാം. എന്താണ് നീർക്കെട്ട്? ( Inflammation) ശരീരത്തിലെ കോശങ്ങൾക്ക് എന്തെങ്കിലും പരിക്കോ, അണുബാധയോ ഉണ്ടാകുമ്പോൾ ശരീരം സ്വയം സ്വീകരിക്കുന്ന ഒരു പ്രതിരോധമാണ് നീർക്കെട്ട്. എന്നാൽ ഇത് ദീർഘകാലം നിലനിൽക്കുമ്പോഴാകട്ടെ അത് വീട്ടുമാറാത്ത വേദനയ്ക്കും, മറ്റു രോഗങ്ങൾക്കും കാരണമാകുന്നു. നീർക്കെട്ടുള്ളവർ ഒഴിവാക്കേണ്ട മുഖ്യ ഭക്ഷണങ്ങൾ. ശരീരവീക്കം വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക എന്നതാണ് ആദ്യപടി. അതിനായി അത് ഏതൊക്കെയാണെന്ന് ആദ്യം പരിശോധിക്കാം പഞ്ചസാരയും , മധ...