ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life - Food and Health

മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? | Can You Eat Fish and Curd Together? (Ayurveda & Science)

  മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? കേരളത്തിലെ ഭക്ഷണപ്രിയരുടെ ഇടയിൽ എപ്പോഴെങ്കിലും ഉയര്‍ന്നുവരുന്ന ഒരു പ്രധാന സംശയമാണ് "മീനും തൈരും (അല്ലെങ്കിൽ പാലും) ഒരുമിച്ച് കഴിക്കാമോ?" എന്നത്. പരമ്പരാഗതമായി നമ്മുടെ നാടുകളിൽ മീൻ കറിയും മോരും ഒരേ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആയുർവേദവും ചില ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിൻറെ സത്യാവസ്ഥ എന്താണ്? ആയുർവേദവും ആധുനിക സയൻസും ഇതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് നമുക്ക് വിശദമായി പരിശോധിക്കാം. 1. ആയുർവേദ കാഴ്ചപ്പാട് (Ayurvedic Perspective) മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നത് ആയുർവേദപ്രകാരം 'വിരുദ്ധാഹാരം'  അഥവാ ചേർച്ചയില്ലാത്ത ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  ഇതിൻറെ ശാസ്ത്രീയവും ആയുർവേദപരവുമായ വശങ്ങൾ, താഴെ പറയുന്നവയാണ്.ആയുർവേദപ്രകാരം, എല്ലാ ഭക്ഷണങ്ങൾക്കും, അതിൻറേതായ  പ്രത്യേക വീര്യവും (Energy/Potency) ദഹന ശേഷമുള്ള ഗുണവുമുണ്ട്  മത്സ്യം ശരീരത്തിൽ ഉഷ്ണവീര്യമുള്ളതും (Heating property), തൈര് ശീതവീര്യമുള്ളതുമാണ് (Cooling property).  തീർത്തും എതിരായ ഈ രണ്...

ശരീരത്തിലെ നീർക്കെട്ടും ഭക്ഷണക്രമവും




https://www.vlcommunications.in/2026/05/blog-post_15.html


ഒഴിവാക്കേണ്ടതും, ശീലിക്കേണ്ടതും

ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന നീർക്കെട്ട് ഇന്ന് പലരേയും അലട്ടുന്ന ഒരു മുഖ്യപ്രശ്നമാണ്. അത് ശരീരത്തിലെ ഡിസ്ക്ക് ബൾജ് ( Disc Bulge )  മൂലമുള്ള വേദനയാകാം, സന്ധിവേദനയാകാം, അല്ലങ്കിൽ തലയിലോ, വയറ്റിലോ ഉണ്ടാകുന്ന അസ്വസ്ഥതകളാകാം. എന്തു തന്നെയായാലും നാം കഴിക്കുന്ന ഭക്ഷണത്തിന് ഈ നീർക്കെട്ടിനെ നിയന്ത്രിക്കുവാനോ, വർദ്ധിപ്പിക്കുവാനോ ഉള്ള കഴിവുണ്ട്.

അതിനാൽ ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കുവാൻ സഹായിക്കുന്ന Anti -inflammatory Diet രീതികളെക്കുറിച്ചും, ഒഴിവാക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ചും താഴെ വായിക്കാം.

എന്താണ് നീർക്കെട്ട്? ( Inflammation)

ശരീരത്തിലെ കോശങ്ങൾക്ക് എന്തെങ്കിലും പരിക്കോ, അണുബാധയോ ഉണ്ടാകുമ്പോൾ ശരീരം സ്വയം സ്വീകരിക്കുന്ന ഒരു പ്രതിരോധമാണ് നീർക്കെട്ട്. എന്നാൽ ഇത് ദീർഘകാലം നിലനിൽക്കുമ്പോഴാകട്ടെ അത് വീട്ടുമാറാത്ത വേദനയ്ക്കും, മറ്റു രോഗങ്ങൾക്കും കാരണമാകുന്നു.

നീർക്കെട്ടുള്ളവർ ഒഴിവാക്കേണ്ട മുഖ്യ ഭക്ഷണങ്ങൾ.

ശരീരവീക്കം വർദ്ധിപ്പിക്കുന്ന    ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക എന്നതാണ് ആദ്യപടി. അതിനായി അത് ഏതൊക്കെയാണെന്ന് ആദ്യം പരിശോധിക്കാം

പഞ്ചസാരയും , മധുരപലഹാരങ്ങളും

രക്തത്തിലെ ഇൻസുലിൻ വർദ്ധിപ്പിക്കുന്നതോടൊപ്പം നീർക്കെട്ടിന് കാരണമാകുന്ന സൈറ്റോകെെനുകൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. 

മൈദ ഉത്പ്പന്നങ്ങൾ

പൊറോട്ട, വെള്ള ബ്രഡ്ഡുകൾ , കേക്കുകൾ, എന്നിവ ദഹനത്തെ മന്ദീഭവിപ്പിക്കുകയും, ശരീരത്തിൽ അമ്ലത വർദ്ധിപ്പിക്കുകയും ചെയ്യും. 

വറുത്ത ഭക്ഷണങ്ങൾ

ട്രാൻസ് ഫാറ്റ് അടങ്ങിയ ചിപ്സ്, ഫാസ്റ്റ് ഫുഡ്, എന്നിവ കോശങ്ങളിലെ നീർക്കെട്ട് ഇരട്ടിയാക്കും. 

അമിതമായ ഉപ്പ്.

ഉപ്പ് ശരീരത്തിൽ ജലാംശം ( Water retention ) കെട്ടിനിൽക്കാൻ കാരണമാകുന്നു. ഇത് സന്ധികളിലെ വീക്കം വർദ്ധിപ്പിക്കുന്നു. 

പാക്കറ്റ് ഭക്ഷണങ്ങൾ

പ്രിസർവേറ്റീവുകളും, കൃത്രിമ നിറങ്ങളും ചേർത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക.

വിവിധ ശരീരഭാഗങ്ങളിലെ നീർക്കെട്ടിന് ഒഴിവാക്കേണ്ടവ.

സന്ധികളിലും , നട്ടെല്ലിലും .  (Spine and Joints)

ഇവിടെ വാതം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള കിഴങ്ങ് വർഗ്ഗങ്ങളും , പുളിയുള്ള ഭക്ഷണങ്ങളും നിയന്ത്രിക്കണം.

തലയിലെ ഭാരവും, നീർക്കെട്ടും  (Head and Sinus)

തണുത്ത പാനീയങ്ങൾ ഐസ്ക്രീം, അമിതമായ പാൽ ഉത്പന്നങ്ങൾ എന്നിവ കുറയ്ക്കുന്നത് ഗുണകരമാണ്.

വയറ്റിലെ നീർക്കെട്ട്
(Gut inflammation)
ഗ്യാസ് ഉണ്ടാക്കുന്ന പരിപ്പ് വർഗ്ഗങ്ങൾ ഒഴിവാക്കി നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക.


നീർക്കെട്ട് കുറയ്ക്കാനുള്ള ഭക്ഷണങ്ങൾ
സാധാരണ രീതിയിൽ നീർവീക്കം കുറയ്ക്കുന്നതിന് താഴെ പറയുന്ന ഭക്ഷണങ്ങൾ ശീലമാക്കാം.
1. മഞ്ഞൾ
മഞ്ഞളിലെ ' കുർക്കുമിൻ ' ഒരു മികച്ച പ്രകൃതിദത്ത വേദനസംഹാരിയാണ്. 
2. ഇഞ്ചിയും വെളുത്തുള്ളിയും - ഇത് ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുവാനും, നീർക്കെട്ട് കുറയ്ക്കുവാനും സഹായിക്കുന്നു.
3. നെല്ലിക്കയും , പഴവർഗ്ഗങ്ങളും - ആൻ്റി ഓക്സിഡൻ്റുകൾ ധാരാളം അടങ്ങിയ പഴങ്ങൾ കോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കും.
4. ദിവസവും  ധാരാളമായി വെള്ളം കുടിയ്ക്കുന്നത് ശരീരത്തിലെ വിഷാംശം പുറന്തള്ളുവാൻ സഹായിക്കും. 

https://www.vlcommunications.in/2026/05/blog-post_15.html
ശരീരത്തിലെ നീർക്കെട്ടിനെ തടുക്കാം


ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ
ഭക്ഷണത്തോടൊപ്പം ശരിയായ ഉറക്കം, ലഘുവായ വ്യായാമം, മലബന്ധത്തിന് ഇടവരാത്ത ഭക്ഷണരീതികൾ, എന്നിവ കൃത്യമായി പാലിക്കുക.
സന്ധികളിലും , നട്ടെല്ലിലും വരാവുന്ന നീർക്കെട്ടിന്  ശരിയായ ചികിത്സാ മാർഗ്ഗം തേടുന്നതിനോടൊപ്പം ഇത്തരം കാര്യങ്ങൾ കൂടി ശീലിച്ചാൽ രോഗാവസ്ഥകൾ പെട്ടെന്ന് ഭേദമാവുകയും, സമീപഭാവിയിൽ രോഗം വരാതിരിക്കുന്നതിന് സഹായകരമായി തീരുകയും ചെയ്യും.
ഇതെല്ലാം സാധാരണപൊതുവായുള്ള കാര്യങ്ങളാണ്. എങ്കിൽപ്പോലും ഏതൊരസുഖത്തിനും, വിദഗ്ധരായവരുടെ അഭിപ്രായങ്ങൾ തേടിമാത്രം ചികിത്സ നടത്തുക.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ?!  അമ്മായിഅമ്മയും ...

Privacy Policy

Google-ന്റെ ഡാറ്റാ ഉപയോഗം (EU User Consent Policy അനുസരിച്ച്) യൂറോപ്യൻ യൂണിയനിലെ (EU) ഉപയോക്തൃ സമ്മത നയം അനുസരിച്ച്, ഗൂഗിൾ അതിന്റെ പങ്കാളി സൈറ്റുകളിൽ (ഈ ബ്ലോഗ് ഉൾപ്പെടെ) നിന്നുള്ള വിവരങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ താഴെ പറയുന്ന ലിങ്ക് സന്ദർശിക്കുക: 👉 ഗൂഗിൾ എങ്ങനെയാണ് വിവരങ്ങൾ ഉപയോഗിക്കുന്നത്? 2026 ഓഗസ്റ്റ് മുതൽ, യൂറോപ്യൻ സാമ്പത്തിക മേഖല (EEA), യുകെ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്ക് വ്യക്തിഗതമാക്കിയ പരസ്യങ്ങൾ കാണിക്കുന്നതിനും പരസ്യങ്ങളുടെ കാര്യക്ഷമത അളക്കുന്നതിനുമായി ഗൂഗിൾ IP വിലാസങ്ങൾ ഉപയോഗിച്ചേക്കാം. സ്വകാര്യതാ നയം അവസാനം അപ്ഡേറ്റ് ചെയ്തത് ജനുവരി 24,2022 ഈ സ്വകാര്യതാ നയം ശേഖരണത്തെക്കുറിച്ചുള്ള ഞങ്ങളുടെ നയങ്ങളെയും നടപടിക്രമങ്ങളെയും വിവരിക്കുന്നു. നിങ്ങൾ സേവനം ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വിവരങ്ങളുടെ ഉപയോഗവും വെളിപ്പെടുത്തലും, നിങ്ങളുടെ സ്വകാര്യതാ അവകാശങ്ങളെക്കുറിച്ചും നിയമം നിങ്ങളെ എങ്ങനെ സംരക്ഷിക്കുന്നുവെന്നും നിങ്ങളോട് പറയുന്നു. സേവനം നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഞങ്ങൾ നിങ്ങളുടെ സ്വകാര്യ ഡാറ്റ ഉപയോഗി...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...