ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life - Food and Health

Kadala curry Recipe | Health Benefits Malayalam

കടലക്കറി പ്രോട്ടീൻ സമ്പുഷ്ടവും , ഫൈബറും ധാരാളമടങ്ങിയ കേരളത്തിൻ്റെ വിശിഷ്ട വിഭവം എന്ന് തന്നെ ഏവരും വിശേഷിപ്പിക്കുന്ന കടലക്കറി എങ്ങിനെ പാചകം ചെയ്യാമെന്നും, കടലക്കറിയുടെ ആരോഗൃഗുണങ്ങളും എന്തെല്ലാമാണന്ന് പരിശോധിക്കാം. കടലക്കറി - പുട്ട്,  കടലക്കറി - അപ്പം , കടലക്കറി - ഇഡിയപ്പം ,  കടലക്കറി - ദോശ - ഇതെല്ലാം തമ്മിലുള്ള കോമ്പിനേഷൻ നമുക്ക് ആരേയും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. എന്തായാലും കടലക്കറി പാചകം ചെയ്യുമ്പോൾ അതിൻ്റെ എരിവ് അൽപ്പം മുന്നിൽ നിൽക്കുന്നതും, അൽപ്പം കുറുക്കി യെടുക്കുന്നതും, ശരിയായ രീതിയിൽ തത് വേവിച്ചെടുക്കുകയും ചെയ്യുമ്പോഴാണ് അത് ഒരു നാടൻ രുചിയോടെ തന്നെ ആസ്വദിക്കുവാൻ കഴിയുക. എന്തായാലും നമുക്ക് അതിൻ്റെ പാചകവിധിയൊന്ന് പരിശോധിക്കാം. ആവശ്യമുള്ള സാധനങ്ങൾ . കടല - 1 കപ്പ് വെള്ളം - 3 കപ്പ് സവാള -2 ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - അര ടീസ്പൂൺ ഗരം മസാല - 1/4 ടീസ്പൂൺ മുളകുപൊടി - 1 ടീസ്പൂൺ തക്കാളി - 2  തയ്യാറാക്കുന്നവിധം Kadala curry Health Benefits തലേന്ന് രാത്രി, കടല നന്നായി കഴുകി വെള്ളത്തിൽ ഇട്ട് വെയ്ക്കുക.  പിറ്റേന്ന് രാവിലെ വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞ ശേഷം,  കടല ഒരു കുക്...

എത്രവലിയ നീർക്കെട്ടും മാറ്റും ഈ വെറും മുരിങ്ങയില



വേദനയും നീർക്കെട്ടും മാറുവാൻ

മുരിങ്ങയുടെയും, മുരിങ്ങക്കായ്ൻ്റെയും, മുരിങ്ങയുടെ തണ്ടിൻ്റെയുമെല്ലാം, അനേകം ഗുണവശങ്ങൾ നിലനിൽക്കുമ്പോൾ തന്നെ. മുരിങ്ങയുടെ ഇലയ്ക്ക്, ശരീരത്തിലെ നീർക്കെട്ടിനെ വലിച്ചെടുക്കുവാനുള്ള ശക്തിവിശേഷം ആരേയും അത്ഭുതപ്പെടുത്തുന്നത് തന്നെയാണ്.

https://www.vlcommunications.in/2026/02/blog-post_24.html
നീർക്കെട്ടിന് മുരിങ്ങയില


കാരണം , ഈ പറഞ്ഞു വരുന്നത്, അത്രത്തോളം വലിയ ഒരു അനുഭവത്തിൽ നിന്നുമാണ് . 

സ്ഥിരമായ നടുവേദനയിലായിരുന്നു തുടക്കം. പിന്നീട് അത് രൂക്ഷമാവുകയും പതിയെ വേദന ശരീരത്തിൻ്റെ കീഴ്ഭാഗത്തേക്കിറങ്ങി , തുടകളിലേയ്ക്കും പിന്നീട് കാലുകളിലേയ്ക്കും വ്യാപിച്ച് കട്ടിലിൽ നിന്ന് എഴുന്നേൽക്കുവാൻ പോലുമാകാതെ അനേക മാസങ്ങളോളം ചികിത്സ തേടിയ ഒരു വീട്ടമ്മ.

ആദ്യ ഘട്ടത്തിൽ പലരുടേയും ഉപദേശം സ്വീകരിച്ച് അലോപ്പതി, ആയുർവേദം, ഹോമിയോ, എന്നു വേണ്ട, ഇന്ന് കേരളത്തിൽ ലഭ്യമായതെല്ലാം, മാറി മാറി പരീക്ഷിച്ചു.

പക്ഷേ സംഭവിച്ചത്. പല ഗുളിക വേദനസംഹാരികളുമെല്ലാം ഇടവിട്ട് കഴിച്ചതിൻ്റെ ഫലമായി, പിന്നീട് അതുവരെ ഇല്ലാതിരുന്നതിനാൽ അസുഖങ്ങൾക്ക് ആവശ്യമായ ചികിത്സ തേടേണ്ടി വന്നു. 

കഴിക്കുന്ന മരുന്ന് ഏതുതന്നെയായാലും, അത് കഴിക്കുന്ന കുറച്ചു സമയങ്ങളിലേക്ക് വേദന കുറയുമെന്നല്ലാതെ, പിന്നീട് അതിലേറെ ശക്തമായി വേദന വീണ്ടും തിരിച്ചുവരാൻ തുടങ്ങിയതോടെ അവർ കഠിനമായ നിരാശയിലും, ബുദ്ധിമുട്ടുമായി.

പലപ്പോഴും എഴുന്നേറ്റ് നിൽക്കുവാനോ, കിടക്കുവാനോ, പോലുമാകാതെ ഉറക്കം പോലും നഷ്ടപ്പെടുന്ന അവസ്ഥ. 

അങ്ങിനെ, ഇനി എന്തു ചെയ്യുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ്, ആരോ ഈ മുരിങ്ങയില പ്രയോഗത്തെക്കുറിച്ച് പറഞ്ഞറിഞ്ഞത്. 

കേട്ടപ്പോൾ പുച്ഛമാണ് തോന്നിയത്. കാരണം ഇത്രയേറെ ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികളിലും, ആധുനിക ചികിത്സാരീതികൾ ഉപയോഗിച്ചിട്ടും, ഫലപ്രദമാകാതിരുന്ന ഈ വേദനയ്ക്ക് ഇനി മുരിങ്ങയില എങ്ങിനെയാണ് ഫലപ്രദമാവുക?

എന്നാൽ ഇത്രയേറെ പലവിധ പരീക്ഷണങ്ങളെല്ലാം, നടത്തിയ സ്ഥിതിക്ക്, ഇനി ഇത് മാത്രമായി ഒഴിവാക്കേണ്ടതില്ലെന്ന് തീരുമാനിച്ചെങ്കിലും, കാര്യങ്ങൾ പക്ഷെ അത്ര എളുപ്പമായിരുന്നില്ല.

മുരിങ്ങയിലയുടെ ഗുണങ്ങൾ

പ്രശ്നം, മുരിങ്ങയും, മുരിങ്ങയിലയുമെല്ലാം കണ്ടെത്തുക തന്നെ. 

പണ്ടാണെങ്കിൽ ഏതെങ്കിലും, തൊടിയിലോ, പറമ്പിലോ, കാട്ടിലോ പോയി നോക്കാമായിരുന്നു. ഇപ്പോൾ എവിടേയും നിറയെ ഫ്ലാറ്റുകളും, അഞ്ചു സെൻ്റിലും, ആറു സെൻ്റിലുമൊക്കെയായി വീടുവെച്ച് ജീവിക്കുന്നവർക്കിടയിലും എന്തുപറമ്പ് ? എന്ത് തോട്ടം ?

ചിലർക്ക് മുരിങ്ങയെന്നൊക്കെ കേട്ടപ്പോൾ തന്നെ ചിരിയാണ് വന്നത്.

എന്നാൽ അൽപ്പം ദൂരെ നാട്ടിൻപുറത്തുള്ള ഒരു ബന്ധു വഴി അന്വേഷിച്ചതനുസരിച്ച് ഏകദേശം നാനൂറ് രൂപയോളം മുതൽ മുടക്കി ഏതോ ഒരു ആപ്ളിക്കേഷൻ ഉപയോഗിച്ച് അവരാണ് മുരിങ്ങയില എത്തിച്ചു നൽകിയത്.

മുരിങ്ങയിലയും കല്ലുപ്പും

എന്തായാലും മുരിങ്ങയില കിട്ടിയ പാടെ അത് വാടിപ്പോകുന്നതിനും മുൻപായി, കുറച്ച് മുരിങ്ങയിലയും , കല്ലുപ്പും ,ഏതാനും തുള്ളി വെള്ളവും ചേർത്ത് നല്ലതു പോലെ മിക്സിയിൽ അരച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കി വേദനയുള്ള ഭാഗത്ത് നന്നായി അൽപ്പം കട്ടിയിൽ തന്നെ തേയ്ച്ചു പിടിപ്പിച്ചു.


https://www.vlcommunications.in/2026/02/blog-post_24.html
നീർക്കെട്ടിന് മുരിങ്ങയില


ഏകദേശം പത്ത്, പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ മുരിങ്ങയില തേച്ച് പിടിപ്പിച്ച ശരീരഭാഗങ്ങളെല്ലാം ചെറിയ തോതിൽ വലിച്ചിൽ അനുഭവപ്പെട്ടു തുടങ്ങി.

പിന്നീട് ഏകദേശം രണ്ടുമണിക്കൂറിലധികം കഴിഞ്ഞപ്പോഴേക്കും , മുരിങ്ങയിലപെസ്റ്റ് നന്നായി വലിഞ്ഞ് ഉണങ്ങിക്കഴിഞ്ഞപ്പോൾ അവരെ അലട്ടിയിരുന്ന ആ നടുഭാഗത്തെ വേദന, അൽപ്പം പോലുമവശേഷിക്കാതെ എങ്ങോട്ട് പോയെന്ന്, അവർ അത്ഭുതപ്പെട്ടു.

അവർ, അത് മുരിങ്ങയിലയുടേയും, ഉപ്പിൻ്റേയുമെല്ലാം ഗുണമാണന്നൊന്നും ആദ്യം വിശ്വസിക്കാനോ, വിശ്വസിക്കാതിരിക്കുവാനോ ഒന്നും തയ്യാറായില്ലെങ്കിൽ പോലും, യഥാർത്ഥത്തിൽ ആ നാട്ടുവൈദ്യത്തിൻ്റെ ശാസ്ത്രീയത പിന്നീട് തിരിച്ചറിഞ്ഞപ്പോൾ മാത്രമാണ് അവർ അത്ഭുതപ്പെട്ടു പോയത്.

തുടർ ചികിത്സ

എങ്കിലും, അവർ അതുവരെ തുടർന്നു പോന്നിരുന്ന ജർമ്മൻ ഹോമിയോ മെഡിസിൻ ഉപയോഗിച്ചുള്ള ചികിത്സ മുടങ്ങാതെ തന്നെ തുടരുകയും, പിന്നീട് ഇതേ മുരിങ്ങയില പ്രയോഗം, രണ്ടോമൂന്ന് പ്രാവശ്യം ആവർത്തിക്കുകയും ചെയ്തു ചെയ്തതോടെ വേദനയ്ക്കും, നീർക്കെട്ടിനുമെല്ലാം ഒരു ശമനമായി.

പക്ഷെ ഇത്തരം അസുഖങ്ങൾ പലരുടേയും ശാരീരികാവസ്ഥകളും , ചെയ്യുന്ന തൊഴിലുകൾക്ക് അനുസരിച്ചുമെല്ലാം, പലപ്പോഴും വീണ്ടും എപ്പോൾ വേണമെങ്കിലും തുടരാമെന്നിരിക്കേ, കുറച്ചു നാളുകൾ തുടർച്ചയായുള്ള മരുന്നുകളും, ഡോക്ടറുടെ ഉപദേശങ്ങളും, എക്സർസൈസുകളുമെല്ലാം തുടരേണ്ടതായി വന്നേക്കാം. 

ചിലയാളുകളെ സംബന്ധിച്ച് ഡിസ്ക്ക് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇത്തരം ചില നാടൻ പ്രയോഗങ്ങൾ പരീക്ഷിക്കാമെങ്കിലും ഒരു ഡോക്ടറുടെ സേവനവും , നിർദ്ദേശവും പരമപ്രധാനവുമാണ്.

മുരിങ്ങയിലയുടെയും കല്ലുപ്പിൻ്റേയും ഗുണങ്ങൾ

എന്നാൽ എന്തായിരുന്നു, മുരിങ്ങയിലയും, കല്ലുപ്പും, ഉപയോഗിച്ചുള്ള ആ നാടൻ പ്രയോഗത്തിൻ്റെ ശാസ്ത്രീയത ?

മുരിങ്ങയിലയിൽ അടങ്ങിയിട്ടുള്ള ഐസോതയോ സയനേറ്റുകളും (Isothiocyanates ) ക്വെർസെറ്റിൻ (Quercetin) എന്നീ ഘടകങ്ങളും, ശരീരത്തിലെ നീർക്കെട്ടിനേയും, വേദനയേയും, കുറയ്ക്കാനുള്ള അസാധാരണമായിട്ടുണ്ട്. അനായാസ വേദനയുള്ള ഭാഗങ്ങളിൽ മുരിങ്ങയില തേച്ച് പിടിപ്പിക്കുവാനുള്ള മേൽപ്പറഞ്ഞ ഘടകങ്ങൾ ശരീരത്തിലെ ത്വക്കിലൂടെ കടന്നുചെന്ന് നീർക്കെട്ടിനേയും, അതോടൊപ്പം വേദനയും ശമിപ്പിക്കുവാൻ സഹായിക്കുന്നു.

അതുപോലെ തന്നെ കല്ലുപ്പിൽ അടങ്ങിയിട്ടുള്ള സോഡിയം ക്ലോറൈഡ്, ശരീരത്തിൽ ഉണ്ടാകുന്ന ഓസ്മോസിസ് (ഓസ്മോസിസ്) എന്ന പ്രക്രിയയിലൂടെ ശരീരത്തിലെ നീർക്കെട്ടിനെ അകറ്റുന്നു, കൂടാതെ ഇത്രയധികം ഗുണങ്ങളുമുണ്ട്. മുരിങ്ങയിലയും, കല്ലുപ്പും ചേർന്ന മിശ്രിതം ശരീരത്തിൽ തേച്ച് പിടിപ്പിക്കുമ്പോൾ, ആ ഭാഗത്ത് ചെറിയ രീതിയിലുള്ള ചൂട് അനുഭവപ്പെടുകയും, തത്ഫലമായി അവിടെ രക്തയോട്ടം വർദ്ധിക്കുകയും പേശികൾ. ഉണ്ടാകുകയും ചെയ്യുന്നു. പ്രവർത്തനം ശക്തിപ്പെടുത്തുകയും ചെയ്യും.

ആയുർവേദത്തിൽ തീക്ഷ്ണഗുണമുള്ള മുരിങ്ങയില വാതരോഗത്തെ ശമിപ്പിക്കുവാൻ ഉത്തമമാണന്നും പറയുന്നു. 

എന്തായാലും സാധാരണ രീതിയിൽ ഇത്തരം നീർക്കെട്ടും, വേദനയുമെല്ലാം ഉള്ളവർക്ക് ഇത് പരീക്ഷിച്ചു നോക്കാമെങ്കിലും, ഒന്നോ രണ്ടോ പ്രാവശ്യം ഇത്തരം പച്ചില മരുന്നുകൾ പ്രയോഗിച്ചിട്ടും ഫലമുണ്ടാകാത്തപക്ഷം, തീർച്ചയായും ഒരു വിദഗ്ധ ഡോക്ടറെകണ്ട് തുടർ ചികിത്സ നിർബന്ധമായും ഉറപ്പാക്കേണ്ടതുമുണ്ട്.

തുളസിച്ചെടി വീട്ടിൽ നട്ടുപിടിപ്പിക്കാം.അത് നിരവധി അസുഖങ്ങൾക്കുള്ള ഒറ്റമൂലികൂടിയാണ്. വായിക്കാം. ഇവിടെ ക്ലിക്ക് ചെയ്യുക.







Title of a News Article

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ?!  അമ്മായിഅമ്മയും ...

Privacy Policy

Google-ന്റെ ഡാറ്റാ ഉപയോഗം (EU User Consent Policy അനുസരിച്ച്) യൂറോപ്യൻ യൂണിയനിലെ (EU) ഉപയോക്തൃ സമ്മത നയം അനുസരിച്ച്, ഗൂഗിൾ അതിന്റെ പങ്കാളി സൈറ്റുകളിൽ (ഈ ബ്ലോഗ് ഉൾപ്പെടെ) നിന്നുള്ള വിവരങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ താഴെ പറയുന്ന ലിങ്ക് സന്ദർശിക്കുക: 👉 ഗൂഗിൾ എങ്ങനെയാണ് വിവരങ്ങൾ ഉപയോഗിക്കുന്നത്? 2026 ഓഗസ്റ്റ് മുതൽ, യൂറോപ്യൻ സാമ്പത്തിക മേഖല (EEA), യുകെ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്ക് വ്യക്തിഗതമാക്കിയ പരസ്യങ്ങൾ കാണിക്കുന്നതിനും പരസ്യങ്ങളുടെ കാര്യക്ഷമത അളക്കുന്നതിനുമായി ഗൂഗിൾ IP വിലാസങ്ങൾ ഉപയോഗിച്ചേക്കാം. സ്വകാര്യതാ നയം അവസാനം അപ്ഡേറ്റ് ചെയ്തത് ജനുവരി 24,2022 ഈ സ്വകാര്യതാ നയം ശേഖരണത്തെക്കുറിച്ചുള്ള ഞങ്ങളുടെ നയങ്ങളെയും നടപടിക്രമങ്ങളെയും വിവരിക്കുന്നു. നിങ്ങൾ സേവനം ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വിവരങ്ങളുടെ ഉപയോഗവും വെളിപ്പെടുത്തലും, നിങ്ങളുടെ സ്വകാര്യതാ അവകാശങ്ങളെക്കുറിച്ചും നിയമം നിങ്ങളെ എങ്ങനെ സംരക്ഷിക്കുന്നുവെന്നും നിങ്ങളോട് പറയുന്നു. സേവനം നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഞങ്ങൾ നിങ്ങളുടെ സ്വകാര്യ ഡാറ്റ ഉപയോഗി...

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും മുൻ നിർത്തിക്കൊണ്ടായിരുന്നു.! പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് ! കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സുഖം പകരുന്നവയല്ല. പ്രത്യേ...