തുളസിച്ചെടി കൈയ്യെത്തും ദൂരത്തുണ്ടെങ്കിൽ !


തുളസിയും, തുളസിത്തറയുമെല്ലാം ഇന്ന് മാറിയ കാലഘട്ടത്തിൽ ഒരു പഴങ്കഥ. 
 എന്നാൽ തുളസിയുടെ ഗുണത്തേയും , പാരിസ്ഥികവുമായ ഗുണവശത്തേയും കുറിച്ച് നമ്മൾ പലപ്പോഴും ഓർക്കാറുണ്ടോ എന്നത് സംശയം തന്നെ.

https://www.vlcommunications.in/2025/10/blog-post.html
തുളസിച്ചെടി കൈയ്യെത്തും ദൂരത്തുണ്ടെങ്കിൽ !


എന്താണ് തുളസിക്കു മാത്രമായി ഇത്ര വലിയ പ്രത്യേകത? അതല്ലങ്കിൽ നമ്മൾ താമസിക്കുന്ന വീടുമായി തുളസിച്ചെടിക്ക് ഇത്രയേറെ ഇഴയടുപ്പം വരാനുള്ള കാരണമെന്താണ്?

മുഖ്യമായും അത് ഒരു വായു ശുദ്ധികാരിണിയാണ്. 

അന്തരീക്ഷത്തിലുള്ള കാർബൺ ഡൈ ഓക്സൈഡിനേയും, കാർബൺ മോണോക്സൈഡിനേയും അതേപോലെ തന്നെ സൾഫർ ഡൈ ഓക്സൈഡിനേയുമെല്ലാം വലിച്ചെടുക്കുകയും, ഓക്സിജൻ വലിയ രീതിയിൽ പുറന്തള്ളുകയും ചെയ്യുന്നു വഴി കൂടുതൽ അന്തരീക്ഷ മലിനീകരണമുള്ള പരിസരങ്ങളിലും വീട്ടിടങ്ങളിലെല്ലാം ഇവ വളർത്തുന്നത് വീട്ടിലേക്ക് ശുദ്ധവായുവിനെ കടത്തിവിടുവാനും, കൂടാതെ കൊതുക്, പ്രാണികൾ പോലുള്ളവ വരാതിരിക്കുവാനും, വിവിധയിനം ഫംഗസുകൾ, ബാക്ടീരിയ എന്നിവയെല്ലാം പ്രതിരോധിക്കാൻ കഴിയുന്നതാണ് ഇതിൻ്റെ ഒരു പാരിസ്ഥിതിക ഗുണവശം എന്ന് പറയാം .

മറ്റൊന്ന് തുളസിയുടെ ഗുണമാണ്.

സസ്യങ്ങളുടെ രാജ്ഞി എന്നു തന്നെ അറിയപ്പെടുന്ന തുളസിച്ചെടി വീടിനടുത്ത് കൈയ്യെത്തും ദൂരത്തുണ്ടെങ്കിൽ അത് അത്യാവശ്യഘട്ടങ്ങളിലുള്ള ഒരു പ്രഥമശുശ്രൂഷാ സസ്യമാണ് .

പലപ്പോഴും കുട്ടികൾക്കും മുതിർന്നവർക്കുണ്ടാകുന്ന കഫക്കെട്ട്, അത് മൂലമുണ്ടാകുന്ന തലവേദന, തൊണ്ടവേദന മൂക്കടപ്പ് എന്നിവയെല്ലാം ഒരു വീട്ടു വൈദ്യം എന്ന രീതിയിൽ ഉപദേശിക്കുന്ന തുളസി അത്യാവശ്യഘട്ടങ്ങളിൽ വലിയൊരു ഉപകാരപ്രദമായ സസ്യം തന്നെയാണ് .

കൂടാതെ, മറ്റ് പല അസുഖങ്ങൾക്കും , തിളച്ച വെള്ളമുപയോഗിച്ച് ആവി പിടിക്കേണ്ടതായി വരുമ്പോൾ, പലപ്പോഴും, മരുന്നുകടകളിൽ നിന്നുള്ള ഗുളികകൾ ഉപയോഗിച്ചുപോരാറുണ്ട്. എന്നാൽ അത് ചിലരിൽ വല്ലാത്ത അസ്വസ്ഥതയും, ശ്വാസതടസ്സവും പോലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കുകയും ചെയ്യും.. 

 എന്നാൽ അത്തരക്കാർക്ക് ഗുളികകൾക്ക് പകരം വളരെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നതാണ് തുളസിയിലകൾ. ഇലകൾ ചതച്ചശേഷം പാത്രത്തിലിട്ട് ആവികൊള്ളാവുന്നതാണ്.      


അതുപോലെ തന്നെ ദഹനസംബന്ധിയായ പ്രശ്നങ്ങൾ ഉള്ളവർക്കും , പ്രമേഹം, കൊളസ്ട്രോൾ, രക്ത സമ്മർദ്ദം, വൃക്കയിലെ കല്ലുകൾ എന്നിവയ്ക്കും , ചർമ്മരോഗങ്ങൾ നിയന്ത്രിക്കാനുമെല്ലാം തുളസിയിലകൾ ചിലരൂപങ്ങളിൽ ഉപയോഗിക്കുന്നു.

പറഞ്ഞു വന്നത്, ഇത്രയേറെ ഗുണവശങ്ങൾ ഉള്ള തുളസി എന്തുകൊണ്ടും നമ്മുടെ വീട്ടിടങ്ങളിൽ വളർത്തിയെടുക്കേണ്ട ഒരു സസ്യം തന്നെയാണ് .

കൂടാതെ തുളസിയിലയുടെ ഗന്ധം മനസ്സിന് വളരെയേറെ, ശാന്തതയും, ഉന്മേഷവും നൽകുമെന്നും പറയപ്പെടുന്നു. അതിനാലാകണം വീടിനു മുൻഭാഗം, തുളസിത്തറ നിർമ്മിച്ച് അതിനെ വലം വെച്ച് വിളക്ക് കൊളത്തണമെന്ന ഹിന്ദുവിശ്വാസികളായ പഴമക്കാരുടെ വാക്കുകളിൽ, അത് വിശ്വാസത്തിലുപരി ആ സസ്യത്തിൻ്റെ മൂല്യവും , അതുവഴി ആ വീടിനുള്ളിൽ താമസിക്കുന്നവരുടെ മാനസികാരോഗ്യവും കൂടി സംരക്ഷിക്കുവാനുള്ള ഒരു ഉപായമെന്ന നിലയിൽ കൂടിയാകണം അത് പലപ്പോഴും തലമുറകളായി കൈമാറി വന്നതും. !

Comments