വേനലിൽ ഒരു പ്രകൃതിദത്തപാനീയം പുതിന ഏലക്കായ് പ്രകൃതിദത്ത പാനീയം . കേരളം ഇപ്പോൾ കടന്നുപോകുന്നത് സമാനതകളില്ലാത്ത വേനൽച്ചൂടിലൂടെയാണ്. സൂര്യഘാതവും , നിർജ്ജലീകരണവുമെല്ലാം എല്ലാവരേയും തളർത്തുന്നു. എന്നാൽ കടകളിൽ നിന്നു വാങ്ങുന്ന കൃത്രിമ പാനീയങ്ങളാകട്ടെ താത്ക്കാലിക ആശ്വാസം നൽകുമെങ്കിലും അത് പലപ്പോഴും ആരോഗ്യകരമായി ഗുണത്തേക്കാളേറെ , ദോഷമാണ് വരുത്തിവെയ്ക്കുന്നതും. എന്നാൽ വേനൽച്ചൂട് അധികരിച്ചു നിൽക്കുമ്പോൾ , പ്രത്യേകിച്ച് കൊച്ചുകുട്ടികളുടേയും , പ്രായമായവരുടേയും ആരോഗ്യ സംരക്ഷണത്തിൽ മതിയായ ശ്രദ്ധ നൽകേണ്ട സമയവും കൂടിയാണിത് . വെള്ളം ധാരളമായി കുടിക്കുവാൻ തന്നെയാണ് അവരോട് പ്രത്യേകം നിർദ്ദേശിക്കേണ്ടതും. ഇവിടെ നമുക്ക് വളരെ എളുപ്പത്തിലും മികച്ച ശാരീരിക ഊർജ്ജം ലഭിക്കുവാനും ഉതകുന്ന സ്വന്തം വീട്ടുമുറ്റത്തെ പുതിനയിലയും, വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന നാരങ്ങയും, ഏലക്കായുമെല്ലാം ചേർത്ത് വളരെ ഫ്രഷ് ആയ, ഒരു കൂൾ ഡ്രിംഗ് എങ്ങിനെയുണ്ടാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകകൾ. ചെറു നാരങ്ങ - 1 പുതിനയില - ഒരു പിടി ഏലക്കായ് - 2 എണ്ണം ചതച്ചത് ഇഞ്ചി ...
ഇഞ്ചി, തുളസി, ഹെർബൽ ടീ ശാരീരികക്ഷീണം, കഫക്കെട്ട്, ചെറിയ തൊണ്ടയടപ്പ്, കഫ സംബന്ധമായ ചെറിയ പ്രശ്നങ്ങളുള്ളവർ,തുടങ്ങി എല്ലാവർക്കും വളരെ മികച്ചതും, പെട്ടെന്ന് ഉണ്ടാക്കുവാൻ കഴിയുന്നതും, ശരീരത്തിനും, മനസ്സിനും വളരെയേറെ ഉത്തേജനം നൽകുവാനും കഴിയുന്ന മികച്ച ഒരു പാനീയമാണ് ഇഞ്ചി , തുളസി ഹെർബൽ ടീ . ആരോഗ്യസംരക്ഷണത്തിന് ഒരു മികച്ച ഹെർബൽ ടി ഇഞ്ചിയും , തുളസിയും ചേർന്ന് ഈഹെർബൽചായ ആരോഗ്യത്തിന് ഗുണകരമാണെന്ന് മാത്രമല്ല . ഇത് ആയുർവേദത്തിലും , പ്രകൃതി ചികിത്സയിലും വലിയ പ്രാധാന്യവുമുണ്ട്. എന്താണ് ഇതിൻ്റെ മുഖ്യഗുണങ്ങൾ ? പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ഇഞ്ചിയിലേയും, തുളസിയിലേയും ആൻറി ഓക്സിഡൻറുകൾ ശരീരത്തിൻ്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് വൈറൽ പനികൾ, അണുബാധ എന്നിവയെല്ലാം ഉണ്ടാകാൻ സാദ്ധ്യതയുള്ള സാഹചര്യങ്ങളിൽ ഈ ഹെർബൽചായ വളരെയേറെ ഗുണപ്രദമാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ശ്വാസകോശങ്ങളെ ബാധിക്കുന്ന, ചുമ, നെഞ്ചിലെ കഫക്കെട്ട്, നീർക്കെട്ട് എന്നിവയ്ക്ക്, ഇതിൽ അടങ്ങിയിട്ടുള്ള ഇഞ്ചി സഹായകരമാണ്, ഇതിനോടൊപ്പം ചേർക്കുന്ന തേൻ തൊണ്ടയിൽ ഉണ്ടാകാവുന്നവയാണ്. കഫസംബന്ധമായ അസ്വസ്ഥതകൾക്കും പരിഹാരമാണ്. ദഹനപ്രശ്നങ്...