ചക്ക വെറുമൊരു ഫലമല്ല! അതിലുണ്ട് അനേകം ആരോഗ്യ ഗുണങ്ങൾ നാട്ടിൻപുറങ്ങളിൽ മലയാളികളുടെ പ്രിയപ്പെട്ട വിഷുക്കാലമെത്തിക്കഴിഞ്ഞാൽപ്പിന്നെ എവിടേയും ചക്കയുടേയും , മാങ്ങയുടേയും രുചിക്കാലമാണ്. ചക്കപ്പുഴുക്ക്, ചക്കപ്പായസം, ചക്ക പപ്പടം, ചക്ക അട എന്നു വേണ്ട ആകെ ചക്കമയം. എന്നാൽ ചക്കയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചു പറഞ്ഞാലോ! ധാരാളം നാരുകൾ ( Fiber) , വിറ്റാമിൻ C, A. കൂടാതെ പൊട്ടാസ്യം ഇവയെല്ലാം അടങ്ങിയിട്ടുള്ള ചക്ക വിഭവങ്ങൾ കഴിക്കുമ്പോൾ രക്തസമ്മർദം നിയന്ത്രിക്കുവാൻ കഴിയുന്നതോടൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും, മലബന്ധം അകറ്റുന്നതിനും, ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുമെല്ലാം വളരെ മികച്ച ഒരു ഭക്ഷണവിഭവമാണ് ചക്ക. ഇവിടെ നമുക്ക് ചക്ക കൊണ്ട് വളരെ ലളിതമായി ഒരു ചക്ക അട എങ്ങിനെയുണ്ടാക്കാമെന്നു നോക്കാം. ആദ്യം നന്നായി വൃത്തിയാക്കിയെടുത്ത വരിക്ക ചക്ക 15-20 എണ്ണം, കഷണങ്ങളാക്കി നുറുക്കി മിക്സിയിൽ അടിച്ച് കുഴമ്പു പരുവമാക്കിയത്. ശർക്കര കാൽ കപ്പ് വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുത്തത് - 1 - കപ്പ് അപ്പപ്പൊടി 1 - കപ്പ് തേങ്ങ - അരക്കപ്പ് ഉപ്പ് - ഒരു നുള്ള് നെയ്യ് - 2 ടീസ്പൂൺ ഏലയ്ക്കാ- 3 എണ്ണം പൊടിച്ചത് ചുക്ക്...
എല്ലാവരും ആശാൻ എന്നുവിളിച്ചിരുന്ന, ആ മനുഷ്യനെ എത്രയോവട്ടം കണ്ടിരിക്കുന്നു, സംസാരിച്ചിരിക്കുന്നു.! തീർത്തും.. പുരോഗമനവാദി, സാമൂഹ്യപ്രവർത്തകൻ.. !സർവ്വോപരി, നാട്ടിലെ ഏതുപ്രശ്നങ്ങൾക്കും പരിഹാരം തേടി അലയുന്നയാൾ സുഹൃത്ത് ദൈവമായകഥ പണ്ട് , തറവാട് ഭാഗം ചെയ്ത കഥ പറയുമ്പോൾ, അച്ഛൻ തനിക്കായി കരുതിവെച്ചിരുന്ന കുറേ കരിങ്കൽ ശിൽപ്പങ്ങൾ മാത്രമുള്ള കുടുംബക്ഷേത്രത്തെക്കുറിച്ച് പറഞ്ഞ് അദ്ദേഹം എപ്പോഴും പൊട്ടിച്ചിരിക്കുമായിരുന്നു. കാരണം, കുടുംബത്തിൻ്റെ ക്ഷേത്ര പ്രതിഷ്ഠ കീഴാളദൈവമായ ചാത്തനായിരുന്നു. ആരൊക്കെയോ , എപ്പോഴൊക്കെയോയായി എഴുതിവെച്ച് ഭയപ്പെടുത്തിയ കഥകൾ വായിച്ച തറവാട്ടിലെ അംഗങ്ങളാകട്ടെ, അവരാരും ചാത്തനെ ഏറ്റെടുക്കുവാൻ തയ്യാറായതുമില്ല.!. എങ്കിലും, ദൈവങ്ങളേയും മനുഷ്യനേപ്പോലെ തന്നെ കണ്ടിരുന്ന ആശാൻ, ചാത്തനെ പ്രതിഷ്ഠിച്ച കൂടുംബസ്വത്തിൻറെ ആ ഭാഗം തന്നെ ഏറ്റെടുത്തു. അതിനുള്ള പ്രത്യേക കാരണമായി അദ്ദേഹം പറഞ്ഞത്... ചാത്തൻ മറ്റ് ബ്രാഹ്മണിക്കൽ ദൈവങ്ങളെപ്പോലെ , ജാതീയതയും, മതവുമില്ലാത്തൊരു കീഴാളരുടെ സ്വന്തം ദൈവമാണന്നാണ്.. ! കൂടാതെ അത്യാവശ്യം, കള്ളുകുടിയ്ക്കുകയും, മുറുക്കുകയും, ഇഷ്ടജനങ്ങളെ ചേർത്തു...