പലപ്പോഴും നമ്മൾ ആരോഗ്യം എന്നതുകൊണ്ട് അർഥമാക്കുന്നത് കഴിക്കുന്ന ഭക്ഷണത്തേ യും , അനാരോഗ്യകരമായ ശാരീരികാവസ്ഥയേയും, ഉല്ലാസഭരിതമായ ജീവിതാവസ്ഥകളേയുമെല്ലാം കേന്ദ്രീകരിച്ചാണ്. എന്നാൽ പ്രത്യക്ഷത്തിൽ മുകളിൽ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ മാത്രമാണോ ഇന്നത്തെ ആധുനിക ലോകത്തെ മനുഷ്യരുടെ ആരോഗ്യ പരിപാലനത്തെ സ്വാധീനിക്കുന്നത്.? ഒരിക്കലുമല്ല. കാരണം ആരോഗ്യമെന്നത് ശാരീരികവും അതോടൊപ്പം മാനസികവുമായ മികച്ച രീതിയിലുള്ള ഒരു ഐക്യപ്പെടൽ കൂടിയാണ് . എന്നാൽ ഇക്കാലത്തെ മനുഷ്യരിൽ ഭൂരിപക്ഷവും ഈ ഐക്യപ്പെടലിന് വിധേയമാകുന്നുണ്ടോ എന്നു ചോദിച്ചാൽ പലപ്പോഴും ഇല്ല എന്ന് തന്നെ പറയേണ്ടി വരും. ഡിജിറ്റൽ അടിമത്തമെന്ന മഹാമാരി പണ്ട് ചിലർ പാതി ഉറക്കംപോലുമുപേക്ഷിച്ച്, സിഗരറ്റ് വലിക്കാനും, മദ്യപിക്കുവാനുമെല്ലാമായി ബെഡ് റൂമിൽനിന്നും അർദ്ധരാത്രി എഴുന്നേറ്റുപോകുന്ന ശീലങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ ഇന്ന് രാത്രിയെന്നോ, പകലെന്നോ, മരണവീടെന്നോ, കല്യാണവീടെന്നോ ഉള്ള വ്യത്യാസം പോലുമില്ലാതെ മൊബൈൽ ഫോണുകളിലെ അൽഗൊരിതങ്ങൾക്ക്പിറകേപായുന്ന ഒരു ജനതയെയാണ് എവിടെയും കാണുന്നത്. എന്താണ് ഇതിൻറെ പിന്നിലെ രഹസ്യം? അഥവാ ഇത്ഏതെങ്കിലും വിധ...
ഇൻറർലോക് ഇഷ്ടിക വീടുനിർമ്മാണം. ഇൻറർലോക് ഇഷ്ടിക ഇൻറർ ലോക്ക് ഇഷ്ടികകൾ ഉപയോഗിച്ചുള്ള വീടുനിർമ്മാണം പലസ്ഥലങ്ങളിലും, വ്യാപകമാകുവാൻ തുടങ്ങിയതോടെ എല്ലാവരുടേയും ചില പ്രധാന ചോദ്യങ്ങളിൽ ഒന്ന്, ഇഷ്ടികകളുടെ വിലനിലവാരത്തെക്കുറിച്ചാണ്.. പൊതുവിൽ ഇതിന് ഒരു ഉത്തരം പറയുക എന്നത് ഒറ്റവാക്കിൽ ശരിയല്ല. കാരണം ഓരോ ഇഷ്ടിക നിർമ്മാതാക്കളും ഉപയോഗിക്കുന്ന മണ്ണും, അതിൽ ചേർക്കുന്ന സിമൻ്റിൻ്റേയുമെല്ലാം ഗുണനിലവാരവും, വിലയുമെല്ലാം ഏറെ വ്യത്യസ്തമായതിനാൽ പല സ്ഥലങ്ങളിലും നിർമ്മിക്കുന്ന ഇഷ്ടികകൾക്കും പല തരത്തിലുള്ള വിലയാണ് ഈടാക്കുന്നത്. എന്തൊക്കെയായാലും ഇഷ്ട്ടിക നിർമ്മാണത്തിലെ പ്രധാന ഘടകമായ മണ്ണ് നിലവാരം കുറഞ്ഞതാണങ്കിലും, അതിൽ ചേർക്കുന്ന സിമൻ്റിൻ്റെയും, വെള്ളത്തിൻറേയുമൊക്കെ അനുപാതത്തിൽ മാറ്റം സംഭവിച്ചാലും, ആ ഇഷ്ടിക വളരെ പെട്ടെന്ന് പൊടിഞ്ഞുപോകുവാനും, വെള്ളം വീണാൽ നശിച്ചു പോകുവാനുമുള്ള സാദ്ധ്യത കൂടുതലാണ്. ഇപ്പോൾ ബാംഗ്ലൂരിൽ നിന്നുവരെ മേൽത്തരം മണ്ണ് കൊണ്ടുവന്നു ഇഷ്ടിക കമ്പനികൾവരെ ഇപ്പോൾ കേരളത്തിലുണ്ട്. അതിനനുസൃതമായ രീതിയിലാകും അപ്പോൾ വിലയിലെ മാറ്റവും . സാധാരണരീതിയിൽ ഇപ്പോൾ ലഭ്യമായ ഇഷ്ടികയുടെ അളവ് ...