ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഇൻറർലോക്ക് വീട് നിർമ്മാണം ഇൻറർലോക്ക് ഇഷ്ടിക എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

ഓർഗാനിക് റാഗി ചിരട്ട പുട്ട് | Organic Ragi Chiratta Puttu Recipe for Diabetes

  കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും,  ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...

ഇൻറർലോക്ക് വീട് നിർമ്മാണം

ഇൻറർലോക് ഇഷ്ടിക വീട് നിർമ്മാണം   ഇൻറർലോക് ഇഷ്ടിക ഉപയോഗിച്ച് കുറഞ്ഞ ചിലവിലുള്ള വീടുനിർമ്മാണത്തിൻ്റെ തുടർച്ച . ഏതായാലും മാത്യൂസ് ചേട്ടൻ പറഞ്ഞതു പോലെ തന്നെ രണ്ടാഴ്ച്ചക്ക് ശേഷം ഇഷ്ടിക വീട്ടിലെത്തി.  പിന്നീട് നിർമ്മാണത്തിന്, അത്യാവശ്യം വേണ്ട കമ്പി, മണൽ. , കട്ടില, വാതിൽ , വെൻ്റ് ലേറ്ററുകൾ എല്ലാം ആദ്യമേ തന്നെ അടുപ്പിച്ച് വെച്ചു.  രണ്ട് ദിവസം കഴിഞ്ഞ് മാത്യൂസ് ചേട്ടൻ പറഞ്ഞു വിട്ട ഇൻറർലോക് ഇഷ്ടിക വീടുകൾ മാത്രം പണി പരിചയമുള്ള കുറച്ചു പണിക്കാരും എത്തിച്ചേർന്നു. ഏതായാലും ജീവിതത്തിലെ ചില പ്രത്യേക നിമിഷങ്ങൾ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ചിലത്   അസുലഭ നിമിഷങ്ങൾ...!   തറക്ക് മേലെ നിവർത്തി വലിച്ചു കെട്ടി നിർത്തിയ വാതിലിൻറെ കട്ടിലയിൽ നോക്കി കുറച്ചുനേരം നിന്നു.! ഒരു പക്ഷേ  വിവാഹത്തിന് ശേഷമുള്ള ഏതൊരു മനുഷ്യൻറെയും  ജീവിതത്തിലെ   മറ്റൊരു ധന്യ മുഹൂർത്തം കൂടിയാകാം വീടുനിർമ്മാണമെന്നതും ....! എന്തായാലും   മാത്യൂസ് ചേട്ടൻ്റെ വാക്കുകളുടെ ധൈര്യത്തിൽ തന്നെ വീടുനിർമ്മാണം മുന്നോട്ടു നീങ്ങി.  ഏതായാലും കട്ടിളവയ്പിന് ശേഷം ഇഷ്ടിക കെട്ടി കട്ടിളയും ജനലുമുൾപ്പടെയുള്ളവ സ...