കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും, ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...
മതിലുകൾ ഇല്ലാത്ത മനുഷ്യർ തീർത്തും അപരിചിതനായ ഒരാൾ എത്ര പെട്ടെന്നാണ് ഒരു ബന്ധുവിനേക്കാൾ അടുപ്പക്കാരനായി തീർന്നത്.....! ആലോചിച്ചപ്പോൾ ചിരിയടക്കാനായില്ല. കാറിന് വരുന്നു, സുഖസൗകര്യങ്ങൾ അന്വേഷിക്കുന്നു, ചായയോ, കൂൾഡ്രിംഗ് , അങ്ങിനെ ആവശ്യമുള്ളതെല്ലാം ചോദിച്ചു വാങ്ങിക്കഴിക്കുന്നു. ചില കാര്യങ്ങളിലെല്ലാം സൂക്ഷിക്കണേ എന്ന ഉപദേശവും...! ഹോ...! ഈ മനുഷ്യനേയാണല്ലോ, ഞാൻ എൻറെ കുനിഷ്ട് ബുദ്ധിവെച്ച് അളക്കാൻ തുടങ്ങിയത് എന്നോർത്തപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി...! "അല്ലങ്കിലും തൻറെ ഇത്തിരിപ്പോന്ന ഈ ലോകവിവരംവെച്ച് മനുഷ്യരെ അളക്കാൻ നിക്കരുത്... പറഞ്ഞേക്കാം" - ഞാൻ സ്വയം പറഞ്ഞു. പറഞ്ഞുവന്നത് എൻറെ അയൽപക്കത്ത് പുതിയതായി സ്ഥലം വാങ്ങി വീടുവെക്കാൻ വന്ന കൊച്ചിസ്വദേശിയായ ഒരു നഗരവാസിയെക്കുറിച്ചാണ്." സുന്ദരൻ, സുമുഖൻ, പ്രായപൂർത്തിയായ രണ്ട് ആൺ മക്കളുടെ പിതാവാണന്ന് തോന്നുകയേയില്ല. നീണ്ട വർഷത്തെ പരിചയഭാവത്തോടെ, മിക്കവാറും അദ്ദേഹം എല്ലാ ദിവസവും കടന്നുവരും. അയാൾ വാങ്ങിയ സ്ഥലത്ത് വീടു നിർമ്മാണവുമായി ബന്ധപ്പെട്ട് മിക്കവാറും ദിവസങ്ങളിൽ കുറച്ചു പണിക്കാരും അദ്ദേഹത്തോടൊപ്പമുണ്ടാകു...