മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? കേരളത്തിലെ ഭക്ഷണപ്രിയരുടെ ഇടയിൽ എപ്പോഴെങ്കിലും ഉയര്‍ന്നുവരുന്ന ഒരു പ്രധാന സംശയമാണ് "മീനും തൈരും (അല്ലെങ്കിൽ പാലും) ഒരുമിച്ച് കഴിക്കാമോ?" എന്നത്. പരമ്പരാഗതമായി നമ്മുടെ നാടുകളിൽ മീൻ കറിയും മോരും ഒരേ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആയുർവേദവും ചില ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിൻറെ സത്യാവസ്ഥ എന്താണ്? ആയുർവേദവും ആധുനിക സയൻസും ഇതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് നമുക്ക് വിശദമായി പരിശോധിക്കാം. 1. ആയുർവേദ കാഴ്ചപ്പാട് (Ayurvedic Perspective) മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നത് ആയുർവേദപ്രകാരം 'വിരുദ്ധാഹാരം' അഥവാ ചേർച്ചയില്ലാത്ത ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൻറെ ശാസ്ത്രീയവും ആയുർവേദപരവുമായ വശങ്ങൾ, താഴെ പറയുന്നവയാണ്.ആയുർവേദപ്രകാരം, എല്ലാ ഭക്ഷണങ്ങൾക്കും, അതിൻറേതായ പ്രത്യേക വീര്യവും (Energy/Potency) ദഹന ശേഷമുള്ള ഗുണവുമുണ്ട് മത്സ്യം ശരീരത്തിൽ ഉഷ്ണവീര്യമുള്ളതും (Heating property), തൈര് ശീതവീര്യമുള്ളതുമാണ് (Cooling property). തീർത്തും എതിരായ ഈ രണ്...
കൂണിൻറെ അനേകം വൈശിഷ്ട്യങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാമെങ്കിലും. പോഷകഗുണങ്ങൾ അൽപ്പം പോലും ചോർന്നുപോകാതെയും, അനേകം മസാലകളും, എണ്ണയുമെല്ലാം ചേർത്ത് മറ്റനേകം അസുഖങ്ങൾക്ക് വഴിവെക്കാത്ത രീതിയിലും എങ്ങിനെ നാച്വറലും, സ്വാദിഷ്ടവും, അതോടൊപ്പം ആരോഗ്യപ്രദവുമായ ഒരു വിഭവം കൂൺ ഉപയോഗിച്ച് തയ്യാറാക്കാമെന്ന് നോക്കാം. കൂൺ ഉപയോഗിച്ച് ഒരു നാച്വറൽ ഫുഡ് ആദ്യം, വൃത്തിയായി മഞ്ഞൾപ്പൊടി ചേർത്ത് കഴുകിയെടുത്ത് കഷണങ്ങളായി നുറുക്കി വെച്ച കൂൺ ഒരു മൺചട്ടിയിലേക്കോ, അതല്ലെങ്കിൽ പാനിലേക്കോ, ചെറുതായി ചൂടായിക്കഴിയുമ്പോൾ കോരിയിടുക. അതിനു ശേഷം പതിയെ ഇളക്കികൊടുക്കുമ്പോൾ സ്വാഭാവികമായും കൂണിൽ അലിഞ്ഞുചേർന്നിട്ടുള്ള വെള്ളം പുറത്തേയ്ക്കു വരും. അടുപ്പിലെ സ്റ്റൗവിൻ്റെ ഫ്ലൈം തീരെ കുറച്ചു വെച്ച ശേഷം, ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, ചതച്ച വെളുത്തുള്ളി എന്നിവ ചേർത്ത് കൂണിലെ വെള്ളം വറ്റി ബ്രൗൺ നിറമാകുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കുക. ശേഷം ആവശ്യമെങ്കിൽ അൽപ്പം വെളിച്ചെണ്ണയോ, ഒലീവ് ഓയിലോ ചേർത്ത് നൽകാവുന്നതും ഒരു തണ്ട് വേപ്പില അതല്ലങ്കിൽ മല്ലിയിലയോ ചേർത്ത് ഇളക്കി അടുപ്പിൽ നിന്നും ഇറക്കി വെച്ച് ആവശ്യാനുസരണം ഉപയോഗിക്കാം. കൂൺ...