കൂൺ ഉപയോഗിച്ച് ഒരു നാച്വറൽ ഫുഡ്
കൂണിൻറെ അനേകം വൈശിഷ്ട്യങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാമെങ്കിലും. പോഷകഗുണങ്ങൾ അൽപ്പം പോലും ചോർന്നുപോകാതെയും, അനേകം മസാലകളും, എണ്ണയുമെല്ലാം ചേർത്ത് മറ്റനേകം അസുഖങ്ങൾക്ക് വഴിവെക്കാത്ത രീതിയിലും എങ്ങിനെ നാച്വറലും, സ്വാദിഷ്ടവും, അതോടൊപ്പം ആരോഗ്യപ്രദവുമായ ഒരു വിഭവം കൂൺ ഉപയോഗിച്ച് തയ്യാറാക്കാമെന്ന് നോക്കാം.
| കൂൺ ഉപയോഗിച്ച് ഒരു നാച്വറൽ ഫുഡ് |
ആദ്യം, വൃത്തിയായി മഞ്ഞൾപ്പൊടി ചേർത്ത് കഴുകിയെടുത്ത് കഷണങ്ങളായി നുറുക്കി വെച്ച കൂൺ ഒരു മൺചട്ടിയിലേക്കോ, അതല്ലെങ്കിൽ പാനിലേക്കോ, ചെറുതായി ചൂടായിക്കഴിയുമ്പോൾ കോരിയിടുക.
അതിനു ശേഷം പതിയെ ഇളക്കിക്കൊടുക്കുമ്പോൾ സ്വാഭാവികമായും കൂണിൽ അലിഞ്ഞുചേർന്നിട്ടുള്ള വെള്ളം പുറത്തേയ്ക്കു വരും.
അടുപ്പിലെ സ്റ്റൗവിൻ്റെ ഫ്ലൈം തീരെ കുറച്ചു വെച്ച ശേഷം, ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, ചതച്ച വെളുത്തുള്ളി എന്നിവ ചേർത്ത് കൂണിലെ വെള്ളം വറ്റി ബ്രൗൺ നിറമാകുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കുക.
ശേഷം ആവശ്യമെങ്കിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണയോ, ഒലീവ് ഓയിലോ ചേർത്ത് നൽകാവുന്നതും ഒരു തണ്ട് വേപ്പില അതല്ലങ്കിൽ മല്ലിയിലയോ ചേർത്ത് ഇളക്കി അടുപ്പിൽ നിന്നും ഇറക്കി വെച്ച് ഉപയോഗിക്കാവുന്നതുമാണ്.
![]() |
| കൂൺ ഉപയോഗിച്ച് ഒരു നാച്വറൽ ഫുഡ് |
ഇത്തരം ഒരു പാചകത്തിലൂടെ ശരീരത്തിന് ദോഷകരമായി ബാധിച്ചേക്കാവുന്ന എരിവ്, പുളി, മസാലക്കൂട്ടുകൾ, എണ്ണ ഇവയുടെ ഉപയോഗം വളരെക്കുറച്ച്, എന്നാൽ പോഷകഗുണങ്ങളൊന്നും തന്നെ ചോർന്നു പോകാതെയും ഉപയോഗിക്കാമെന്നതാണ് ഈ ഭക്ഷണ വിഭവത്തിൻ്റെ ഏറ്റവും വലിയ ഗുണകരമായവശം..
ഗുണവശം
കൂൺ മസാലക്കറി
ഇനി മറ്റൊന്ന് സാധാരണഗതിയിലുള്ള കൂൺ ഉപയോഗിച്ചുള്ള ഇപ്പോഴത്തെ ട്രൻ്റിംഗ് വിഭവങ്ങളാണ്. അതിൽ പ്രധാനമായും,കൂൺ തോരൻ, കൂൺ ഫ്രൈ, കൂൺ മസാലക്കറി , കൂൺ റോസ്റ്റ് ഇങ്ങിനെ നീണ്ടുപോകുന്നവയാണ്. അതിൽ ഏവരുടേ യും പ്രിയങ്കരമായ കൂൺ മസാലക്കറിയുടെ റസിപ്പി എങ്ങിനെയാണെന്ന് നോക്കാം.
ആദ്യം, അതിനായി രണ്ട് വലിയ സവാള അ രിഞ്ഞത്. പച്ചമുളക് നെടുകെ കീറിയത് 3 എണ്ണം,
ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് . ഒരു ടീസ്പൂൺ, കൂൺ ചെറുതായി മുറിച്ചത് 400 ഗ്രാം , വെളിച്ചെണ്ണ രണ്ട് വലിയ സ്പൂൺ, മഞ്ഞൾപ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, എന്നിവ ഓരോ ടീസ്പൂൺ , ഗരം മസാല 1/2 ടീസ്പൂൺ, ഉപ്പ്, മസാലക്കൂട്ട് ചതച്ചത്, രണ്ട് തക്കാളി - പേസ്റ്റ് രൂപത്തിൽ അരച്ചെടുത്തത്. വേപ്പില.
ആദ്യം കൂൺ നന്നായി അൽപ്പം മഞ്ഞൾപ്പൊടി ഇട്ടു വെച്ച വെള്ളത്തിൽ കഴുകിയെടുത്ത് മാറ്റിവെയ്ക്കുക.
പിന്നീട് ഒരു പാനിൽ വെളിച്ചെണ്ണയൊഴിച്ച് അതിൽ അരിഞ്ഞു വച്ചിരിക്കുന്ന സവാളയും, പച്ചമുളകും, വേപ്പിലയും, അൽപ്പം ഉപ്പും മഞ്ഞൾപ്പൊടിയും, ചേർത്ത് വഴറ്റിയെടുക്കുക.
സവാള വഴറ്റി മഞ്ഞ നിറമാകുമ്പോൾ ആദ്യം മുളകുപൊടി, പിന്നീട് മല്ലിപ്പൊടി, ഗരം മസാല എന്നിവ ഓരോന്നോരോന്നായി ചേർത്ത് ഇളക്കി യോജിപ്പിക്കുക
![]() |
| കൂൺ ഉപയോഗിച്ച് ഒരു നാച്വറൽ ഫുഡ് |
പിന്നീട് നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അതിൻ്റെ പച്ചമണം മാറിയ ശേഷം ആവശ്യത്തിന് ചൂടുവെള്ളമൊഴിച്ച് പതിയെ തിളച്ചു വരുമ്പോൾ അതിൽ അരിഞ്ഞു വെച്ചിരിക്കുന്ന കൂൺ കഷണങ്ങൾ ചേർത്ത് ഇളക്കി പത്ത് -പതിനഞ്ച് മിനിട്ടു നേരം വെന്തു കിട്ടുന്നതിന് വേണ്ടി അടച്ചു വെയ്ക്കുക.
ഇടക്കിടെ പാനിൻ്റെ മൂടി തുറന്ന് ആവശ്യത്തിന് കൂൺ കഷണങ്ങൾ വെന്തു കഴിയുന്നതുവരെ ചെറുതായി ഇളക്കി കൊടുക്കുക.
കഷണങ്ങളെല്ലാം നന്നായി വെന്തു കഴിയുമ്പോൾ, ആദ്യം പേസ്റ്റ് രൂപത്തിൽ അരച്ചു വെച്ചിരിക്കുന്ന തക്കാളിയും , പിന്നീട് തക്കാളിക്കൂട്ടിൻ്റെ പച്ചമണം മാറിക്കഴിയുമ്പോൾ , ചെറുതായി ചതച്ചു വെച്ചിരിക്കുന്ന മസാല കൂട്ടുകളും, കറിയുടെ മുകളിൽ വിതറി ഇളക്കി യോജിപ്പിച്ച ശേഷം കറി വാങ്ങി വെച്ച് ഉപയോഗിക്കാം .
മല്ലിയിലയുടെ ഫ്ലേവർ ഇഷ്ടമുള്ളവർക്ക് മസാല ചതച്ചെടുത്ത് കറിയിൽ വിതറുന്നതിനോടൊപ്പം മല്ലിയില കൂടി ചേർക്കാവുന്നതാണ്.
ഇത് ചപ്പാത്തി, ദോശ, പൂരി, പുട്ട്, ചോറ് എന്നിവയോടൊപ്പം കഴിക്കുന്നത് മികച്ച കോമ്പിനേഷനാണ് .


അഭിപ്രായങ്ങള്‍