മുരിങ്ങയില മുട്ട തോരൻ . നന്നായി കഴുകിയെടുത്ത മുരിങ്ങയില - 3 കപ്പ് മുട്ട - 2 തേങ്ങ - അരകപ്പ് വറ്റൽമുളക് -3 സവാള - 1 പച്ചമുളക് 2 മുളകുപൊടി - അര ടീസ്പൂൺ മഞ്ഞൾപ്പൊടി - അര ജീരകം - കാൽ ടീസ്പൂൺ ഉപ്പ് ആവശ്യത്തിന്. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക , കടുക്, വേപ്പില, വറ്റൽമുളക് എന്നിവയിട്ട് താളിക്കുക അതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന സവാളയും, പച്ചമുളകും, ചേർത്ത് വഴറ്റുക. മുരിങ്ങയില മുട്ട തോരൻ റസിപ്പി വഴറ്റിയ സവാളയിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കുക. സ്റ്റൗവിൻ്റെ ഫ്ലയിം കുറച്ചു വെയ്ക്കുക. അതിലേക്ക് തേങ്ങ ചിരകിയതും , മുളകുപൊടി, മഞ്ഞൾപ്പൊടി, ജീരകം എന്നിവ ചേർത്തിളക്കിയ ശേഷം , തയ്യാറാക്കി വെച്ചിരിക്കുന്ന മുരിങ്ങയിലയും , ഇട്ട് ഇളക്കി യോജിപ്പിക്കുക. പതിയെ വാടി ചുരുങ്ങാൻ തുടങ്ങുന്ന മുരിങ്ങയിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മുരിങ്ങയിലയുടെ പച്ചമണം മാറുമ്പോൾ അടുപ്പിൽ നിന്നും വാങ്ങി ചെറിയ ചൂടിൽത്തന്നെ കഴിക്കാം. മുരിങ്ങയില മുട്ട തോരൻ റസിപ്പി മഴക്കാലത്ത് മുരിങ്ങയില ഉപയോഗിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. സദ്യ ഇഞ്ചിക്കറി റസിപ്പിയും; ഇഞ്ചിയുടെ ഗുണ...
നൂറിനുമുകളി ൽ പ്രായമായ ഒക്കിനോവ ദേശക്കാർ ഒക്കിനോവ എന്നത് ജപ്പാൻ്റെ തെക്കേ അറ്റത്ത് , ഏകദേശം നൂറ്റി അറുപതോളം ദ്വീപുകൾ നിറഞ്ഞതും, മനോഹരമായ കടൽത്തീരവും , പവിഴപ്പുറ്റുകളും നിറഞ്ഞ ഒരു പ്രദേശമാണ്. പക്ഷെ അത് ജനശ്രദ്ധയാകർഷിക്കുന്നത് നൂറ് വയസ്സിന് മുകളിൽ ആയുർദൈർഘ്യമുള്ളവർ അവിടെ തിങ്ങിപ്പാർക്കുന്നു എന്നതിനാലാണ്. എന്നാൽ, ഇവിടെ, മുകളിൽ നൽകിയിരിക്കുന്ന രണ്ട് വ്യത്യസ്ഥതരം ചിത്രങ്ങൾ കാണാം.! രണ്ട് വ്യത്യസ്ഥ തരം മനുഷ്യർ, വ്യത്യസ്ഥ നാട്ടുകാർ, വ്യത്യസ്ഥമായ ജീവിതാവസ്ഥകളുമാണ് ആ ചിത്രം മുന്നോട്ടുവെയ്ക്കുന്നത്. അവ അഭിസംബോധന ചെയ്യുന്നതാകട്ടെ , തീർത്തും വ്യത്യസ്ഥമായ രണ്ട് മനുഷ്യ ജീവിത പരിസരങ്ങളേയും. ആദ്യത്തേതിൽ, വാർദ്ധ്യക്യത്തിൻ്റെ യാതൊരു വ്യാകുലതകളും തെല്ലും അലോസരപ്പെടുത്താതെ, പുലരിയുടെ വെ ള്ളിവെളിച്ചത്തിൽ പച്ചനിറഞ്ഞ തോട്ടത്തിൽ പുഞ്ചിരിയോടെ മണ്ണിൽ പണിയെടുക്കുന്ന ജപ്പാനിലെ, വൃദ്ധനായ ഒരു മനുഷ്യൻ . എന്നാൽ രണ്ടാമത്തെ ചിത്രത്തിലോ?, ഇരുളടഞ്ഞ ഒരു മുറിക്കുള്ളിൽ മൊബൈൽ സ്ക്രീനിൻ്റെ നീലവെളിച്ചത്തിൽ ഒരു നിഴൽ രൂപമായി തളർന്നിരിക്കുന്ന കേരളത്തിലെ പ്രായമേറിയ മറ്റൊര...