/ ആയുസ്സിൻ്റെ രഹസ്യമായ ഇക്കിഗായ് ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

നാടൻ മീൻ കറി റസിപ്പി | Nadan Fish Curry Recipe

മത്തിക്കറി. ( Mathi Curry) ഹൃദയാരോഗ്യത്തിനും, നാഡീവ്യവസ്ഥകളുടെ പ്രവർത്തനങ്ങൾക്കുമെല്ലാം വളരെയേറെ ഗുണപ്രദമായ മത്തി കൊണ്ട് എങ്ങിനെ മികച്ച നാടൻ രുചിയിൽ ഒരു മീൻ കറിയുണ്ടാക്കാമെന്ന് നോക്കാം. മത്തി പൊള്ളിച്ചത്. ( Mathi Pollichathu ) മത്തി കഴുകി വൃത്തിയാക്കി വരഞ്ഞത് - 10 വെളിച്ചെണ്ണ - ആവശ്യത്തിന് ചെറിയ ഉള്ളി ചതച്ചത് - 6 ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ വേപ്പില - 3 തണ്ട്  പുളി പിഴിഞ്ഞത്.ചെറുനാരങ്ങ വലിപ്പത്തിൽ വറ്റൽമുളക് -4 ഉപ്പ് - ആവശ്യത്തിന് മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ മുളകുപൊടി - 2 ടേബിൾ സ്പൂൺ വേപ്പില - മൺചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായിക്കഴിയുമ്പോൾ ചട്ടി അടുപ്പിൽ നിന്നും ഇറക്കി വെച്ച ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മുളകുപൊടി, കാൽ ടീ സ്പൂൺ മഞ്ഞൾപ്പൊടി എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക. കടൽവിഭങ്ങളിലൂടെ സംഭവിക്കുന്ന മിനമാറ്റ ഡിസീസ് എന്താണ് മത്സ്യങ്ങളിൽ രൂപപ്പെടുന്ന മെർക്കുറി? കുറഞ്ഞ ഫ്ലെയിമിൽ സ്റ്റൗ സെറ്റ് ചെയ്ത ശേഷം ചേരുവകൾ മൂത്ത് കഴിയുമ്പോൾ ഇഞ്ചി - വെളുത്തുള്ളി - ചതച്ചത് എന്...

ആയുസ്സിൻ്റെ രഹസ്യമായ ഇക്കിഗായ്



https://www.vlcommunications.in/2026/03/blog-post_31.html


നൂറിനുമുകളിൽ പ്രായമായ ഒക്കിനോവ ദേശക്കാർ

ഒക്കിനോവ എന്നത്
ജപ്പാൻ്റെ തെക്കേ അറ്റത്ത് , ഏകദേശം നൂറ്റി അറുപതോളം ദ്വീപുകൾ നിറഞ്ഞതും, മനോഹരമായ കടൽത്തീരവും , പവിഴപ്പുറ്റുകളും നിറഞ്ഞ ഒരു പ്രദേശമാണ്.

 പക്ഷെ അത് ജനശ്രദ്ധയാകർഷിക്കുന്നത് നൂറ് വയസ്സിന് മുകളിൽ ആയുർദൈർഘ്യമുള്ളവർ അവിടെ തിങ്ങിപ്പാർക്കുന്നു എന്നതിനാലാണ്.

എന്നാൽ, ഇവിടെ, മുകളിൽ  നൽകിയിരിക്കുന്ന രണ്ട് വ്യത്യസ്ഥതരം ചിത്രങ്ങൾ കാണാം.! രണ്ട് വ്യത്യസ്ഥ തരം മനുഷ്യർ, വ്യത്യസ്ഥ നാട്ടുകാർ, വ്യത്യസ്ഥമായ ജീവിതാവസ്ഥകളുമാണ് ആ ചിത്രം മുന്നോട്ടുവെയ്ക്കുന്നത്. 

അവ അഭിസംബോധന ചെയ്യുന്നതാകട്ടെ , തീർത്തും  വ്യത്യസ്ഥമായ രണ്ട് മനുഷ്യ ജീവിത പരിസരങ്ങളേയും.

ആദ്യത്തേതിൽ,  വാർദ്ധ്യക്യത്തിൻ്റെ യാതൊരു വ്യാകുലതകളും തെല്ലും അലോസരപ്പെടുത്താതെ, പുലരിയുടെ  വെ ള്ളിവെളിച്ചത്തിൽ പച്ചനിറഞ്ഞ തോട്ടത്തിൽ പുഞ്ചിരിയോടെ മണ്ണിൽ പണിയെടുക്കുന്ന ജപ്പാനിലെ, വൃദ്ധനായ ഒരു മനുഷ്യൻ . 

എന്നാൽ രണ്ടാമത്തെ ചിത്രത്തിലോ?, ഇരുളടഞ്ഞ ഒരു മുറിക്കുള്ളിൽ മൊബൈൽ സ്ക്രീനിൻ്റെ നീലവെളിച്ചത്തിൽ ഒരു നിഴൽ രൂപമായി തളർന്നിരിക്കുന്ന കേരളത്തിലെ  പ്രായമേറിയ മറ്റൊരു മനുഷ്യനും.

ആദ്യ ചിത്രം അടയാളപ്പെടുത്തുന്നത്,  ജപ്പാൻ്റെ തെക്കേ അറ്റത്തുള്ള ഒക്കിനാവോ എന്ന ദ്വീപസമൂഹമാണ്. അതായത് നേരത്തേ സൂചിപ്പിച്ചതുപോലെ, ലോകത്തു തന്നെ ദീർഘായുസ്സോടെ നൂറു വയസ്സിന് മേൽ മനുഷ്യർ (Blue Zone ) ജീവിച്ചിരിക്കുന്ന  ഏക പ്രദേശം.

ഒക്കിനാവോ 

ഒക്കിനാവോ ദ്വീപസമൂഹത്തിലെ മനുഷ്യർ ജീവിതത്തിൽ ഒരിക്കൽപ്പോലും റിട്ടയർമെൻ്റ് എന്ന പദം   കേട്ടിട്ടുപോലുമുണ്ടാവില്ല. കാരണം , അവർ അവരുടെ  ജീവിത ലക്ഷ്യ പൂർത്തീകരണങ്ങൾക്കായി എപ്പോഴും  ജോലിത്തിരക്കുകൾക്കിടയിൽത്തന്നെയാണ്.

അതായത് , ഉപജീവനത്തിനായി വേതനം പറ്റുന്ന ജോലികൾക്കു ശേഷം , അവനവന് ഏറ്റവും താത്പ്പര്യമുള്ള കാര്യങ്ങളിൽ നിരന്തരം ഏർപ്പെടുന്നുവെന്നർഥം.

അത്, ചിലപ്പോൾ തോട്ടത്തിലെ പരിപാലനമാകാം, ഡിസൈനിംഗ് ആകാം , ടൈലറിംഗ് ആകാം , സംഗീതമാകാം, നൃത്തമാകാം, ചിത്രരചനയാകാം അങ്ങിനെയെന്തും .

ചുരുക്കിപ്പറഞ്ഞാൽ അവിടെ താമസിക്കുന്ന എല്ലാ  മനുഷ്യർക്കും കൃത്യമായ ഒരു ജീവിത ലക്ഷ്യമുണ്ട്. ജീവിതവീക്ഷണമുണ്ട്. അതിനായി അവർ സ്വയം ചിട്ടപ്പെടുത്തിയിട്ടുള്ള ആ വഴികളിലൂടെ ഉല്ലാസഭരിതമായ യാത്രയിലാണ് .

https://www.vlcommunications.in/2026/03/blog-post_31.html
ഒക്കിനാവ


അവിടെ ആ ജീവിത ചക്രങ്ങളിൽ അവരെ ആരേയും ഒന്നും അലോസരപ്പെടുത്തുന്നില്ല. അനാവശ്യ വർത്തമാനങ്ങളില്ല. വാഗ്വാദങ്ങളില്ല. കിംവദന്തികളോ , മുറുമുറുപ്പുകളോ ഒന്നും തന്നെ ഇല്ലാത്ത ശാന്തമായ ലോകത്ത് അവർ ജീവിതത്തെ വളരെ സർഗ്ഗാത്മകമായി കണ്ടെത്തുകയും അനുഭവിക്കുകയും ചെയ്യുന്നു.

ചിലർ കാട്ടിലൂടെ പ്രകൃതിയുടെ സൗന്ദര്യവും, തണുപ്പും ആസ്വദിച്ചു പോകുന്നു. ചിലർ വിവിധ തരം കൃഷിപ്പണികളിൽ ഏർപ്പെടുന്നു. ചിലർ മഹത്തായ ചില സംഗീതാവിഷ്ക്കാരങ്ങൾ നടത്തുന്നു. ഇങ്ങിനെ എന്തിനേയാണോ ഓരോ മനുഷ്യനും കൂടുതലായി പ്രണയിക്കുന്നത് അതിലേക്കെത്തിച്ചേരുന്നുവെന്നർഥം. അതിന്  അവർ ജാപ്പാനീസ് ഭാഷയിൽ പറയുന്ന പേരാണ് ഇക്കിഗായ് .

അങ്ങിനെ ജപ്പാൻകാർക്ക് ഓരോരുത്തർക്കും പൊതുവിൽ ഒരു ഇക്കിഗായ് ഉണ്ടായിരിക്കും. അതിനാൽ അവരുടെ ഉന്നതമായ ശാസ്ത്ര സാങ്കേതികവിദ്യകളെ, അവരുടെ തൊഴിലിടങ്ങളിൽ മാത്രം ഉപയോഗപ്പെടുത്തുകയോ, അതല്ലങ്കിൽ തങ്ങളുടെ ജീവിതലക്ഷ്യത്തിലേയ്ക്കുള്ള പാതയിൽ സമയ ലാഭത്തിനായോ മാത്രമാണ്  ആശ്രയിക്കുന്നത്.

പ്രധാനമായും ആധുനിക സാങ്കേതികവിദ്യയെ മറ്റുള്ളവർ ഒരു ലോകമായി അനുഭവിക്കുമ്പോൾ ജപ്പാൻകാർ അത് അവരുടെ ജീവിതാവശ്യക്കായുള്ള ഒരു ടൂൾ മാത്രമായി ഉപയോഗപ്പെടുത്തുന്നു .  അതിനാൽ  അവരുടെ സ്വസ്ഥതയുടെ താക്കോൽ അവരുടെ കൈവെള്ളയ്ക്കുള്ളിലാണന്ന് പറയാം.

എന്തുകൊണ്ട് ഇക്കിഗായ്?

ജീവിതത്തിൻ്റെ ഭൂരിഭാഗവും, മറ്റുള്ളവരുടെ സന്തോഷങ്ങൾക്കും, ബാദ്ധ്യതകൾക്കുമായി സ്വയം എരിഞ്ഞു തീർന്ന്  ഒടുവിൽ സ്വന്തമായി ഒരു സ്വപ്നമോ, സമാധാനമോ പോലുമില്ലാതെ  അസ്തമിച്ചു പോകുന്ന ഒരു ശരാശരി മനുഷ്യൻെറ എക്കാലത്തേയും വലിയ രക്ഷാകവചമാണ് ഇക്കിഗായ് . 

കാരണം, സ്വയം ജീവിക്കുവാനോ, അതല്ലങ്കിൽ തനിക്കു വേണ്ടിയോ ജീവിക്കാൻ കഴിയാത്ത ഏതൊരു മനുഷ്യൻ്റേയും ജീവിതം ഒരിക്കലും പൂർണ്ണമാകുന്നില്ല.

നോക്കൂ, ഇവിടെയെന്തൊണ് സംഭവിക്കുന്നത്?ഓരോ മനുഷ്യരും മറ്റുള്ളവർക്ക് വേണ്ടിയുള്ള ഓട്ടപ്പാച്ചിലിലുകളിലാണ്. 

മാതാപിതാക്കളെ സന്തോഷിപ്പിക്കുവാൻ, പൊതു സമൂഹത്തിന് മുന്നിൽ വിലയുണ്ടാക്കാൻ , മക്കൾക്ക് വേണ്ടി സമ്പാദിക്കാൻ, പക്ഷെ ഇതിനിടയിൽ ഞാൻ എന്നതു മാത്രം പലരും മറന്നുപോകുന്നു. അതല്ലെങ്കിൽ എനിക്ക് സന്തോഷം നൽകാവുന്ന പല കാര്യങ്ങളേയും ഞാൻ മറ്റുള്ളവർക്കു വേണ്ടി മാറ്റിവെയ്ക്കുന്നു.

പിന്നീടോ?, ശാരീരികാരോഗ്യമെല്ലാം തീർത്തും നശിച്ച് , ആർക്കും ആവശ്യമില്ലാതാകുന്ന വാർദ്ധക്യത്തിൻ്റെ നാളുകളിലാണ് ,  ' താൻ തനിക്കു വേണ്ടി ജീവിച്ച ' ഒരു നിമിഷം പോലും ജീവിതത്തിലില്ലായിരുന്നുവെന്ന് സ്വയം തിരിച്ചറിയുന്നത്.

ഇവിടെ ,  ആധുനിക സൗകര്യങ്ങളാൽ ആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന ബഹുനില മാളികകൾക്കും,  ഒരു സ്വിച്ചിട്ടാൽ എല്ലാം നിറവേറ്റാവുന്ന റോബോട്ടുകൾ വീടിൻ്റെ അകത്തളങ്ങൾ പോലും, നിയന്ത്രിക്കുമ്പോഴും അവർ അതിനെയെല്ലാം  തങ്ങൾക്കാവശ്യമുള്ള സമയലാഭത്തിന് വേണ്ടി മാത്രമായാണ് ഉപയോഗപ്പെടുത്തുന്നത്. അവരുടെ വിലപ്പെട്ട സമയങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലെ താത്ക്കാലിക ഉല്ലാസങ്ങൾക്കോ, അൽഗൊരിതങ്ങൾ നിശ്ചയിക്കുന്ന ഇഷ്ടാനിഷ്ടങ്ങൾക്കു പിറകേയോ പറക്കുവാൻ അവർ അനുവദിക്കുന്നില്ല. കാരണം അതിനെല്ലാത്തിലും ഉയരത്തിലാണ് അവരുടെ ജീവിതവീക്ഷണവും , ലക്ഷ്യവും കുടികൊള്ളുന്നത്. അവിടെയാണ് അവരുടെ ആരോഗ്യത്തിൻറേയും, സൗന്ദര്യത്തിൻറേയും, ദീർഘായുസ്സിൻറേയും രഹസ്യം.

പുറത്ത് അലയടിക്കുന്ന ശബ്ദകോലാഹലങ്ങൾക്കിടയിൽ നിന്ന് തിരിഞ്ഞുനടക്കുകയും, സ്വസ്ഥമായ ഇടങ്ങളിലിരുന്ന്  സ്വന്തം ശബ്ദം കേൾക്കുകയും , തിരിച്ചറിയുകയും ചെയ്യുക  എന്നതാണ് ജീവിതം ഉല്ലാസഭരിതമായി തീർക്കുവാനുള്ള എളുപ്പ വഴികളെന്ന് അവർ തിരിച്ചറിയുന്നു.

അങ്ങിനെ സ്വയം തിരിച്ചറിയുന്നതോടൊപ്പം, സ്വന്തം ജീവിത ലക്ഷ്യം എന്തെന്ന് തിരിച്ചറിയുകയും അതിലേക്കുള്ള പ്രയാണം ആരംഭിച്ചു കൊണ്ടുമാണ് അവർ ഓരോരുത്തരും അവരുടെ, ഇക്കിഗയ് കണ്ടെത്തുന്നത്. 

ഒരു പ്രമുഖ സൈക്കോളജിസ്റ്റിൻ്റെ അഭിപ്രായത്തിൽ നമ്മൾ മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാൻ വേണ്ടി ജീവിക്കുമ്പോൾ അവർ അവർക്കു വേണ്ടി ജീവിക്കുന്നു എന്നതാണ് പ്രധാനവ്യത്യാസം. മലയാളി ഒരു മൊബൈൽ ഫോണിലെ സ്റ്റാറ്റസിലൂടെ താൻ സന്തുഷ്ടനാണന്ന് ലോകത്തെ വിളിച്ചറിയിക്കുവാൻ പണിപ്പെടുമ്പോൾ, അവർ സ്വന്തം ആഹ്ളാദം ആരോടും വിളിച്ചുപറയാതെതന്നെ അവനവൻറെ ഇഷ്ടങ്ങളിൽമുഴുകി ജീവിതം അർഥവത്താക്കുന്നു.

 ഇക്കിഗായ് ഒരു സ്വാർഥതയാണോ?

തീർച്ചയായും അങ്ങിനെയൊരു സംശയം അസ്ഥാനത്തല്ല, കാരണം അവനവൻ്റെ ശബ്ദം തിരിച്ചറിയുക, ആ ശബ്ദത്തെ ഇഷ്ടപ്പെടുക, അതിനായി ജീവിതം നീക്കിവെയ്ക്കുക എന്നെല്ലാം പറയുമ്പോൾ എല്ലാത്തിലുമുള്ള ഈ അവനിവനിസം ഒരു സ്വാർഥതയല്ലേ എന്ന സംശയം സ്വാഭാവികമായും ഉയർന്നു വരും.

എന്നാൽ യഥാർഥത്തിൽ സ്വന്തം മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടോ, അതല്ലെങ്കിൽ ശൂന്യമാക്കിക്കൊണ്ടോ നമുക്ക് മറ്റൊരാൾക്ക് ജീവിതത്തിൽ ഒരു തരി വെളിച്ചം പോലും പകർന്നു നൽകുവാൻ കഴിയില്ലന്നതാണ് യാഥാർഥ്യം !

 ചുരുക്കത്തിൽ ഇക്കിഗായ് ഉള്ള ഒരാൾക്കു മാത്രമേ ചുറ്റുമുള്ളവർക്കും  ആ യഥാർഥ  സന്തോഷം പകുത്തു നൽകുവാൻ കഴിയൂ എന്നതാണ് യാഥാർഥ്യം !
 ഒറ്റ വാക്കിൽ ജപ്പാൻകാരെ സംബന്ധിച്ചിടത്തോളം അവർ എന്തിന് ജീവിച്ചിരിക്കുന്നു. അതല്ലെങ്കിൽ ജീവിക്കുവാനുള്ള കാരണമെന്ത്, എന്നുള്ളതിൻ്റെ ആകെ ഉത്തരം അവരുടെ
 ഇക്കിഗയ് ആണ്.

ഇക്കിഗയ് ദീർഘായുസ്സിൻ്റെ ശാസ്ത്രം

എങ്ങിനെയാണ് ഇത് ദീർഘായുസ്സിൻ്റെ ശാസ്ത്രമായി മാറുന്നത്? 
ഒന്നാമതായി എന്തിന് വേണ്ടി ജീവിക്കണം? എന്ന ഒരു ലക്ഷ്യബോധം ( Purpose of life ) ഒരാളുടെ ഉള്ളിൽ രൂപപ്പെടുമ്പോൾ അയാളുടെ ശരീരത്തിലും അത്ഭുതകരമായ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്.

മറ്റുള്ളവർക്ക് വേണ്ടി മാത്രം ഓടി തളർന്ന് സ്ട്രെസ്സും , ഉത്കണ്ഠയും നിറയുമ്പോൾ നമ്മുടെ ശരീരം ഉത്പാദിപ്പിക്കുന്ന വില്ലനാണ് കോർട്ടിസോൾ ( Cortisol) എന്ന ഹോർമോൺ. ഇതാണ് നമ്മുടെ ഹൃദയത്തിൻ്റേയും, കോശങ്ങളുടേയും പ്രവർത്തനങ്ങളെ തകർത്ത് വാർദ്ധക്യത്തിലേക്കും , രോഗങ്ങളിലേക്കും പെട്ടെന്ന് തള്ളിയിടുന്നത്.

https://www.vlcommunications.in/2026/03/blog-post_31.html
ഇക്കിഗായ് കേരളീയ പശ്ചാത്തലത്തിൽ



എന്നാൽ ഒരു ഇക്കിഗയ് കണ്ടെത്തിയ മനുഷ്യനിലാകട്ടെ തനിക്ക് ഏറ്റവും കൂടുതൽ താത്പ്പര്യങ്ങളിലുള്ള കാര്യങ്ങളിൽ മുഴുകുമ്പോഴും , പ്രകൃതിയോടും , സമൂഹത്തോടുമെല്ലാം ചേർന്ന് നിന്ന് കൂടുതൽ സമാധാനപരമായ ജീവിതാന്തരീക്ഷത്തിൽ നിലയുറപ്പിക്കുമ്പോഴും തലച്ചോറിൽ സെറാടോണിൻ ( Serotonin ) ഓക്സിടോസിൻ ( Oxytocin) എന്നീ സമാധാനത്തിൻ്റെ ഹോർമോണുകൾ നിറയുന്നു . ഇത് ശരീരത്തിൻ്റെ ആന്തരിക വീക്കങ്ങളെ കുറയ്ക്കുകയും ( Inflammation )  ശരീരത്തിലെ കോശങ്ങളുടെ നാശം തടയുകയും ചെയ്യുന്നു. ചുരുക്കത്തിൽ ഉള്ളിൽ സന്തോഷം നിറയുന്ന ഒരാളുടെ  കോശങ്ങൾക്ക് വേഗത്തിൽ നാശം സംഭവിക്കുന്നില്ല. അതിനാൽത്തന്നെ അവർ പ്രായത്തിലുപരി  മികച്ച ശാരീരിക, മാനസികാരോഗ്യത്തോടെ ദീർഘകാലം ജീവിക്കുകയും ചെയ്യുന്നു.

എന്തായാലും ആധുനികതയുടെ നിറം ചാർത്തിയ ആഡംബരങ്ങളിലും , മറ്റുള്ളവർക്കു വേണ്ടി മാത്രം ,വളരെ ഹ്രസ്വമായ ഒരു ജീവിതം സ്വയം ഹോമിച്ചു തീർക്കുന്നവർക്കും ഇക്കിഗായ് നൽകുന്ന സന്ദേശം വളരെ ലളിതമാണ്. 

" നിങ്ങൾക്കായ് ജീവിക്കുക,
നിങ്ങളിലൂടെ ജീവിക്കുക,
നിങ്ങളുടെ ഹൃദയത്തിൻ്റെ ശബ്ദം കേൾക്കുക,
അത് നിങ്ങളുടെ മനസ്സിനെ മാത്രമല്ല, ശരീരത്തേയും സുഖപ്പെടുത്തും.








 

 



 

Title of a News Article

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌