ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

superstition എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

ഓർഗാനിക് റാഗി ചിരട്ട പുട്ട് | Organic Ragi Chiratta Puttu Recipe for Diabetes

  കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും,  ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...

കടബാദ്ധ്യതകൾ തീർത്ത പരിഹാരക്രിയ.

ജ്യോത്സൃനാണ്. പക്ഷേ, ഈ ശാസ്ത്രത്തിൻറെ വിശ്വസനീയത എങ്ങിനെയെന്നു ചോദിച്ചാൽ, ഒരു ചിരി മാത്രമാകും, ചെറുപ്പക്കാരനായ അദ്ദേഹത്തിൻ്റെ മറുപടി. മറ്റെല്ലാവരേയും പോലെ ഡിഗ്രി കഴിഞ്ഞ് തൊഴിലന്വേഷണം പുരോഗമിച്ചപ്പോൾ പിന്നെ അധികമൊന്നും ചിന്തിക്കാൻ നിന്നില്ല അച്ഛൻ്റെ വഴിയേ പുള്ളിക്കാരനും അങ്ങുകൂടി.  ഒരു തൊഴിലായതുകൊണ്ടുതന്നെ അതിൻറെ വിശ്വാസപ്രമാണങ്ങളൊ,...യുക്തി ഭദ്രതയോ ഒന്നും അധികം ചികഞ്ഞുനോക്കാനും, നിന്നില്ല, തന്നെതേടിയെത്തുന്നവർക്കായി അദ്ദേഹം, രാവിലെ പത്തുമുതൽ തന്നെ ഓൺലൈനിൽ സജീവമാകും. ധനാഗമമാർഗ്ഗങ്ങൾ മന്ത്രവാദത്തിലൂടെയും, പൂജയിലൂടെയും സാദ്ധ്യമാക്കാം എന്ന് വിശ്വസിക്കുന്ന ഒരു ജനത ഈ ആധുനിക ശാസ്ത്രയുഗത്തിലും ഇൻഡ്യയിലും ഉണ്ട് എന്നത് വിസ്മയകരംതന്നെ! മറ്റൊരുവിധത്തിൽ, ഇത് ഒരു കച്ചവടം എന്നതിലുപരി മികച്ച സാമൂഹ്യ പ്രവർത്തനം കൂടിയാണന്നാണ് ജ്യോത്സ്യൻ്റെ പക്ഷം. കാരണം ജീവിതം വഴിമുട്ടിയെന്നും, മറ്റുവഴികളൊന്നും തന്നെ ഇനി തൻറെ മുന്നിലില്ലന്നും, തീർത്തും ബോദ്ധ്യപ്പെടുമ്പോഴാകും, പലരും കൂടുതലായും, ഇത്തരം പ്രവചനങ്ങളിലും, ജ്യോതിശാസ്ത്രവുമായും ബന്ധപ്പെടുക.  എങ്കിലും, അതിനു തക്ക പരിഹാരക്രിയകളൊന്നും ഈ ലോകത്ത് ലഭ്യമല്ലന്ന...