ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

tea എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? | Can You Eat Fish and Curd Together? (Ayurveda & Science)

  മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? കേരളത്തിലെ ഭക്ഷണപ്രിയരുടെ ഇടയിൽ എപ്പോഴെങ്കിലും ഉയര്‍ന്നുവരുന്ന ഒരു പ്രധാന സംശയമാണ് "മീനും തൈരും (അല്ലെങ്കിൽ പാലും) ഒരുമിച്ച് കഴിക്കാമോ?" എന്നത്. പരമ്പരാഗതമായി നമ്മുടെ നാടുകളിൽ മീൻ കറിയും മോരും ഒരേ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആയുർവേദവും ചില ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിൻറെ സത്യാവസ്ഥ എന്താണ്? ആയുർവേദവും ആധുനിക സയൻസും ഇതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് നമുക്ക് വിശദമായി പരിശോധിക്കാം. 1. ആയുർവേദ കാഴ്ചപ്പാട് (Ayurvedic Perspective) മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നത് ആയുർവേദപ്രകാരം 'വിരുദ്ധാഹാരം'  അഥവാ ചേർച്ചയില്ലാത്ത ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  ഇതിൻറെ ശാസ്ത്രീയവും ആയുർവേദപരവുമായ വശങ്ങൾ, താഴെ പറയുന്നവയാണ്.ആയുർവേദപ്രകാരം, എല്ലാ ഭക്ഷണങ്ങൾക്കും, അതിൻറേതായ  പ്രത്യേക വീര്യവും (Energy/Potency) ദഹന ശേഷമുള്ള ഗുണവുമുണ്ട്  മത്സ്യം ശരീരത്തിൽ ഉഷ്ണവീര്യമുള്ളതും (Heating property), തൈര് ശീതവീര്യമുള്ളതുമാണ് (Cooling property).  തീർത്തും എതിരായ ഈ രണ്...

രുചികരം ഈ ഇഞ്ചി ചായ

ഇഞ്ചിച്ചായ ഇഞ്ചി ചായ വെറുമൊരു ചായയല്ല. അതിലുണ്ട് ഇഞ്ചിയുടെ അനേകം അത്ഭുതഗുണങ്ങളും , ആരോഗ്യ ഗുണങ്ങളും,അതിനാൽത്തന്നെ ഇത്    മലയാളികൾക്കിടയിൽഇന്ന്, വളരെയേറെ പ്രചാരമുള്ള സ്പഷ്യൽ ചായകൂടിയാണ്.  രുചികരം ഈ ഇഞ്ചി ചായ എന്താണ് ഇഞ്ചിചായയുടെ പ്രത്യേകത ? തണുപ്പു കാലത്തും, മഴക്കാലത്തുമെല്ലാം അൽപ്പം ഇഞ്ചിയുടെ എരിവും, മണവുമെല്ലാമുള്ള ഒരു ചായ ( Ginger Tea ) ആസ്വദിച്ചിരുന്ന് കുടിക്കുന്നത്, മനസ്സിനും, ശരീരത്തിനുമെല്ലാം കൂടുതൽ , ഉണർവും, ഉന്മേഷവും നൽകും . അതിനാൽ, നമുക്ക് വളരെ നല്ല രീതിയിൽ ഇഞ്ചിയുടെ ഗുണങ്ങളെല്ലാം നിലനിർത്തിക്കൊണ്ട് ഒരു ചായ എങ്ങിനെ തയ്യാറാക്കാമെന്ന് നോക്കാം. ഇഞ്ചി ചായ നമുക്ക് ഇവിടെ രണ്ടു തരത്തിൽ തയ്യാറാക്കാം, പാൽ ചേർത്തതും, അതല്ലെങ്കിൽ പാൽ ചേർക്കാത്തതും. ഇതിൽ സാർവ്വത്രികമായതും, തനി മലയാളിത്തനിമയിലുള്ളതുമായ പേരാണ് കട്ടൻ .  പാൽ ചേർത്ത ഇഞ്ചി ചായ (Milk Ginger Tea)  ഇത് ദഹനത്തിനും, തൊണ്ട വേദനയ്ക്കുമെ ല്ലാം മികച്ചതാണ്, എങ്കിലും കഫത്തിൻ്റെ ശല്യം കൂടുതലായുള്ളവർ ഇഞ്ചി ചായയിലെ പാൽ ഒഴിവാക്കി കുടിക്കുന്നതാകും നല്ലത്.  ഇഞ്ചിച്ചായക്കൊപ്പം ഒരുമൊരിഞ്ഞ ഉള്ളിവടകൂടിയായാലോ- വായിക്...

സൂപ്പർ മസാല കട്ടൻ ചായ

  മസാല കട്ടൻ ചായ . ഹൃദയാരോഗ്യത്തിനും, ശരീരത്തിലെ മോശം കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കുവാനും,  ഏറെ പ്രയോജനകരമായ ഈ ചായ എങ്ങനെ തയ്യാറാക്കാം എന്ന് പരിശോധിക്കും മുമ്പ് ഇതിൻ്റെ ചരിത്രമെന്തെന്ന് കൂടി പരിശോധിക്കാം സൂപ്പർ മസാല കട്ടൻ ചായ വിവിധ തരം ചായകൾ ഇന്ന് ലോകത്തിൻ്റെ ഏതൊരു മുക്കിലും മൂലയിലും ലഭ്യമാണെങ്കിലും, ചരിത്രം പരിശോധിച്ചാൽ ഇന്ത്യയിൽ അധീശത്വം സ്ഥാപിച്ച ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഈ പാനീയത്തെ ജനപ്രിയമാക്കിയതും, ആസ്സാമിൽ പടർന്ന് പന്തലിച്ച തേയില കൃഷിയിലൂടെ ഇന്ത്യയെ മികച്ച ഒരു തേയില ഉത്പാദകരാഷ്ട്രമാക്കി വളർത്തിയെടുത്തതും, അതുകൊണ്ടാകണം ഇൻഡ്യക്കാരുടെ ഒഴിവാക്കാനാകാത്ത ഒരു പാനീയമായി ചായ മാറിത്തീർന്നതും.. എന്നാൽ, സ്ഥിരമായി ആസ്വദിക്കുന്ന രുചിക്കപ്പുറം അൽപ്പം വ്യത്യസ്തതയും, ആരോഗ്യദായകവുമായ ഒരു ചായയുടെ രുചിക്കൂട്ടുകൂടി ഒന്നു പരീക്ഷിച്ചാലോ?  കേരളത്തിലെയെന്നല്ല, ലോകത്തെവിടെയും തന്നെ മാറി മറിയുന്ന വ്യത്യസ്തമായ കാലാവസ്ഥയിൽ എപ്പോഴും നന്നായി ആസ്വദിക്കുവാൻ കഴിയുന്ന രുചിക്കൂട്ടു തന്നെയാണ് മസാല ചായയുടേത് . കനത്ത ചൂടുകാലത്തും, മഞ്ഞിലും, മഴയിലുമൊക്കെ , ശരീരത്തിനും മനസ്സിനുമെ...