ഇഞ്ചിചായ
ഇഞ്ചി ചായ വെറുമൊരു ചായയല്ല. അതിലുണ്ട് ഇഞ്ചിയുടെ അനേകം അത്ഭുതഗുണങ്ങളും , ആരോഗ്യ ഗുണങ്ങളും, അതിനാൽതന്നെഅത്ഇന്ന്മലയാളികൾക്കിടയിൽ ഇപ്പോൾ വളരെയേറെ പ്രചാരമേറി വരുന്ന ഒരു സ്പെഷ്യൽ പാനീയവും കൂടിയാണ് ഇഞ്ചി ചായ.
 |
| രുചികരം ഈ ഇഞ്ചി ചായ |
തണുപ്പു കാലത്തും, മഴക്കാലത്തുമെല്ലാം അൽപ്പം ഇഞ്ചിയുടെ എരിവും, മണവുമെല്ലാമുള്ള ഒരു ചായ ( Ginger Tea ) ആസ്വദിച്ചിരുന്ന് കുടിക്കുന്നത് മനസ്സിനും, ശരീരത്തിനുമെല്ലാം കൂടുതൽ , ഉണർവും, ഉൻമേഷവുമെല്ലാം നൽകും .
അതിനാൽത്തന്നെ, നമുക്ക് എങ്ങിനെ വളരെ നല്ല രീതിയിൽ ഇഞ്ചിയുടെ ഗുണങ്ങളെല്ലാം നിലനിർത്തിക്കൊണ്ട് ഒരു ചായ തയ്യാറാക്കാമെന്ന് നോക്കാം.
ഇഞ്ചി ചായ നമുക്ക് ഇവിടെ രണ്ടു തരത്തിൽ തയ്യാറാക്കാം, പാൽ ചേർത്തതും, അതല്ലെങ്കിൽ പാൽ ചേർക്കാത്തതും. ഇതിൽ സാർവ്വത്രികമായതും, തനി മലയാളിത്തനിമയിലുള്ളതുമായ പേരാണ് കട്ടൻ .
പാൽ ചേർത്ത ഇഞ്ചി ചായ (Milk Ginger Tea)
ഇത് ദഹനത്തിനും, തൊണ്ട വേദനയ്ക്കുമെ
ല്ലാം മികച്ചതാണ്, എങ്കിലും കഫത്തിൻ്റെ ശല്യം കൂടുതലായുള്ളവർ ഇഞ്ചി ചായയിലെ പാൽ ഒഴിവാക്കി കുടിക്കുതാകും നല്ലത്.
സാധാരണ രീതിയിൽ, ചായയിൽ ഇഞ്ചിയും അൽപ്പം എരിവും ചേരുമ്പോഴുള്ള വ്യത്യസ്തമായ രുചി തന്നെയാണ് ഇതിൻ്റെ ആകർഷണം.
ഇനി ഇഞ്ചി ചായ എങ്ങിനെ തയ്യാറാക്കാമെന്നും, അതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണന്നും നോക്കാം.
വെള്ളം - 1 കപ്പ്, പാൽ 1/2 കപ്പ്, ഇഞ്ചി - ഒരു ചെറിയ കഷണം ചതച്ചത്. തേയില , പഞ്ചസാര - ആവശ്യത്തിന്. ഏലയ്ക്ക - 1 എണ്ണം ചതച്ചത്.
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുവാൻ വെയ്ക്കുക . വെള്ളം തിളക്കാൻ ആരംഭിക്കുമ്പോൾ അതിലേക്ക് ചതച്ച ഇഞ്ചിയും, ഏലക്കായ പൊടിച്ചതും ചേർക്കാം.
ഇഞ്ചിയുടെ സത്ത് വെള്ളത്തിൽ അലിഞ്ഞ് ചേരുന്നതിന് ഏകദേശം 5 മിനിറ്റോളം വെള്ളം തിളക്കുവാൻ അനുവദിക്കുക.
പിന്നീട് ആവശ്യത്തിന് തേയില ഇടുക, തേയില വെള്ളവുമായി ലയിച്ച് ചേർന്ന് കഴിയുമ്പോൾ പാൽ ഒഴിക്കുക . ഏതാനും മിനിട്ടുകൾക്കുള്ളിൽ പാൽ തിളച്ച് പൊന്തിവരുമ്പോൾ സ്റ്റൗവിലെ തീ അണച്ച് ചായ അരിച്ചെടുത്ത ശേഷം ആവശ്യത്തിന് പഞ്ചസാരയിട്ട് ഇളക്കിയെടുത്ത ശേഷം ചൂടോടെ ഉപയോഗിക്കാം .
ഇഞ്ചി ചായക്കൊപ്പം മുളകു വട
ഇനി ഇഞ്ചി, പാൽ ചായയായാലും, ഇഞ്ചി ചേർത്ത കട്ടൻ ചായയായാലും, അതോടൊപ്പം ഒരു മുളക് വട കൂടി കഴിച്ചു നോക്കൂ, മികച്ച ഒരു കോമ്പിനേഷനായിരിക്കും അത് . സ്വാദിഷ്ടമായ മുളകു വട റസിപ്പിയെങ്ങിനെയെന്നത് നമുക്ക് പിന്നീട് വിശദീകരിക്കാം.
ഇഞ്ചി കട്ടൻ / ലെമൺ ജിഞ്ചർ ടീ (കറുത്ത ഇഞ്ചി ചായ)
ഇത് ദഹനത്തിനും, തൊണ്ടവേദനക്കും ഉത്തമമാണ്. കൂടാതെ ചായയിൽ പാൽ ചേ ർക്കുന്നത് ഒഴിവാക്കുന്നവർക്കും മികച്ച ഒരു പാനീയമാണ്.
ആവശ്യമുള്ള സാധനങ്ങൾ.
വെള്ളം , ഒന്നര കപ്പ് , ഇഞ്ചി ചതച്ചത് - ചെറിയ കഷണം , തേയില - ആവശ്യത്തിന്, നാരങ്ങാ നീർ - ഒരു ടീ സ്പൂൺ, തേൻ - മധുരം ആവശ്യമുള്ളിടത്തോളം,
തയ്യാറാക്കുന്നത്.
വെള്ളത്തിൽ ചതച്ചു വെച്ചിരിക്കുന്ന ഇഞ്ചിയിട്ട് നന്നായി തിളപ്പിക്കുക. തീ കുറച്ച് വെച്ചതിന് ശേഷം തേയില ആവശ്യത്തിന് ഇടുക.
 |
| രുചികരം ഈ ഇഞ്ചി ചായ |
തേയിലയിട്ട് വെള്ളം കൂടുതൽ തിളക്കാൻ അനുവദിക്കാതെയിരിക്കുക. കാരണം തേയിലയുടെ കയ്പ്പ് രസം കൂടി വരും. അതിനാൽ തീ അണച്ച് ചായ പെട്ടെന്ന് ഒരു ഗ്ലാസിലേക്ക് അരിച്ചെടുക്കുക.
ചൂട് അൽപ്പം കുറഞ്ഞു വരുമ്പോൾ നാരങ്ങാനീരും ആവശ്യത്തിന് തേനും ചേർത്ത് ഇളക്കിക്കുടിക്കാം. നാരങ്ങ ഒഴിവാക്കണമെന്നുള്ളവർക്ക് അങ്ങിനേയുമാകാം.
ഇഞ്ചി ചായയുടെ പ്രത്യേക ഗുണങ്ങൾ
സ്ട്രെസ്സ് കുറക്കുന്നു. - മനസ്സിനും, ശരീരത്തിനും ഉന്മേഷം പകരുന്നു.
തൊണ്ടക്ക് ആശ്വാസം നൽകുന്നു. - തൊണ്ടയിലുള്ള കരകരപ്പ്, വേദന, തൊണ്ടയടച്ചിൽ, എന്നിവയ്ക്ക് ചൂടുള്ള ഇഞ്ചി ചായ കുടിക്കുന്നത് നല്ലതാണ് .
രക്തയോട്ടം വർദ്ധിപ്പിക്കുന്നു. - ഇഞ്ചിയിലെ വിറ്റാമിനുകളും, ധാതുക്കളും, ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു.
കൂടാതെ ഇഞ്ചി ചായയിൽ പഞ്ചസാരക്ക് പകരം ശർക്കര ഉപയോഗിക്കുന്നത് അതിൻ്റെ രുചിയും, ഗുണവും വർദ്ധിപ്പിക്കും!
പ്രത്യേകിച്ച് നല്ല മഴക്കാലത്ത് ജലദോഷം,ചെറിയ തോതിലുള്ള പനി, മൂക്കടപ്പ്, തൊണ്ട വേദന, ഇതെല്ലാം ഉള്ളവർക്ക് ഏറെ ആശ്വാസം ലഭിക്കുന്നതിനും, മികച്ച രോഗപ്രതിരോധ ശേഷി നേടുവാനുമെല്ലാം വളരെ മികച്ച ഒരു പാനീയമാണ് ഇഞ്ചി ചായ .
Title of a News Article
അഭിപ്രായങ്ങള്‍