പപ്പായക്കുമുണ്ടൊരു കഥപറയാൻ...!
രാധാകൃഷ്ണപിള്ളയുടെ ഭാര്യ പതിവുപോലെ അന്നും പപ്പായ തോണ്ടിയിട്ടു, പ്രതീക്ഷക്ക് വിപരീതമല്ലാതെ ഒരെണ്ണം തോണ്ടിയപ്പോൾ ആറേഴെണ്ണം അന്നും നേരേ തലകുത്തിത്തന്നെ, നിലത്തുവീണു. പഴയകാലമായിരുന്നേൽ, അയൽപക്കക്കാർക്കെല്ലാം കുറച്ച് കൊടുത്ത് അൽപസമയം സൊറപറഞ്ഞെല്ലാം പോരാമായിരുന്നു. ഇതിപ്പോ എന്തുചെയ്യാൻ...., ? പെട്ടെന്നല്ലേ എല്ലാവരും കിട്ടിയതുംകൊണ്ട് ആരോടും, മിണ്ടാതേം, പറയാതേം രക്ഷപെട്ടുകളഞ്ഞത്. ! ആധുനിക വികാസമാണത്രേ... ! രാധാകൃഷ്ണപിള്ളയുടെ ഭാര്യക്ക് ആദ്യം അതുകേട്ടപ്പോൾ പുച്ഛമാണ് തോന്നിയത്. പിന്നീടാണ് നാട്ടിലെ പഴയ പൊട്ടിപ്പൊളിഞ്ഞ ടാർ റോഡുകളൊക്കെ, നാലുവരിയും, ആറുവരിയുമൊക്കെയായി മാറ്റി വിശാലമാക്കാൻ പോകുന്നെന്ന കഥയറിഞ്ഞത്. എന്നിട്ടെന്തായി...? റോഡിൻറെ, പുതുക്കൽജോലി, തുടങ്ങാറായപ്പോൾ, അതുവരെ പാതയോരങ്ങളിലെ സൗകര്യം അനുഭവിച്ചു കഴിഞ്ഞവരെല്ലാം പടിക്കുപുറത്ത്.! പിന്നീട്, കേരളമങ്ങുനിന്നു കത്തുന്ന കാഴ്ചകളായിരുന്നില്ലേ, പത്രങ്ങളിലും, ചാനലുകളിലുമെല്ലാം...! അല്ലാതെപിന്നെ, പടിക്കുപുറത്തായ ഈ പാവം മനുഷ്യരെല്ലാം വേറെ, എന്തുചെയ്യാൻ...?! - പാവപ്പെട്ട മനുഷ്യരെ അന്തിയുറങ്ങാൻ പോലും അനുവദിക്കാത്ത കാട്...