റഹീമിൻറെ മോചനം; 34 കോടിയുടെ ദയാധനം. "Abdul Rahim Kerala Crwdfunding 34 crore Malayali Unity " അൽപ്പകാലം മുൻപുള്ള ഒരു സംഭവമാണ്. അതിനാൽ തന്നെ, അത് മനുഷ്യത്വം നിറഞ്ഞതും മാതൃകാപരവും, പുരോഗമനപരവും സംസ്ക്കാരസമ്പന്നവുമായ മനുഷ്യരുടെ കൂട്ടായ്മ എന്ന നിലയിൽ അതിനെ കാണുവാതിരിക്കുവാനും, പറയാതിരിക്കുവാനും സാദ്ധ്യമല്ല താനും. കാരണം, പ്രത്യേകിച്ച് കേരളത്തെക്കുറിച്ച് ഇപ്പോൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടത്തിവരുന്ന അസത്യപ്രചരണങ്ങൾക്കും, കല്ലുവെച്ച നുണക്കൂമ്പാരങ്ങൾക്കുമിടയിൽ പ്രത്യേകിച്ച് ഇന്ത്യയിൽ തന്നെ ടൂറിസ്റ്റുകളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഒരു സ്ഥലമെന്ന രീതിയിലും ഇത്തരം മഹത്തരമായ മനുഷ്യരുടെ കൂട്ടായ്മകളെക്കുറിച്ച് ആരും അറിയാതെ പോകുന്നതും ശരിയല്ല.! ചിന്തിച്ചാൽ ആരും മൂക്കത്തു വിരൽവെച്ചുപോകുന്ന പ്രകൃതമാണ് മലയാളികളുടേത്. വിദേശങ്ങളിൽ മാത്രമല്ല. ചന്ദ്രനിൽചെന്നാൽ പോലും അവിടേയും ഒരു മലയാളിയുണ്ടാകുമെന്ന് പൊതുവിൽ ഹാസ്യരൂപേണ പറയുന്നതാണങ്കിലും, അതിലും അൽപ്പം അതിശയോക്തി കലർന്ന വാസ്‌തവമുണ്ട്. കാരണം ഏതുമേഖലകളിലും കടന്നുകയറി കഴിവുതെളിയിക്കുവാനുള്ള മലയാളികള...
സ്വർഗ്ഗം തീർക്കുന്ന വീടുകൾ ! ആകസ്മികമായി ലോകത്തെ പിടിച്ചുലച്ച എന്ന മഹാമാരിയുടെ താണ്ഡവങ്ങൾ ഒന്ന് ശമിച്ചതിന് ഇടയിലാണ് അടുത്തുള്ള സുഹൃത്തിൻറെ വീട്ടിലേക്ക് ഒരു ദിവസം കടന്നു ചെല്ലേണ്ടിവന്നത്. ! കോവിഡിനു ശേഷം മനുഷ്യരിലും, സമൂഹത്തിലും , തൊഴിലിടങ്ങളിലുമെല്ലാം നിറഞ്ഞു നിന്നിരുന്ന പ്രതിസന്ധികളുടേയും, അനിശ്ചിതത്വങ്ങളുടേയും കാലങ്ങളിൽ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകൾ ആ സമയങ്ങളിൽ എല്ലാവരിലും നിറഞ്ഞു നിന്നു, അത് എന്തെന്നില്ലാതെ ആരേയും അസ്വസ്ഥമാക്കുകയും ചെയ്തു. ഒന്നുകിൽ തൊഴിലിടങ്ങൾ ഇല്ലാതാവുകയോ, അല്ലങ്കിൽ ഉള്ള തൊഴിൽ നഷ്ടപ്പെടുകയോ ചെയ്യുക, പുതുതായി ഏതെങ്കിലും തൊഴിലുകൾ കണ്ടെത്തുവാനോ, ചെയ്യുവാനോ കഴിയാത്ത വല്ലാത്ത പരിമിതികൾക്കുള്ളിൽ എല്ലാം മനുഷ്യരും ശ്വാസം മുട്ടിക്കഴിഞ്ഞിരുന്ന ദിനരാത്രങ്ങൾ ...! പക്ഷെ സ്വന്തം ജീവിതത്തിലും , നാട്ടിലും ലോകത്തു തന്നെയും നടക്കുന്ന ഇത്തരം മാറ്റങ്ങളൊന്നും എൻറെ മുൻപിൽ ഇപ്പോൾ നിൽക്കുന്ന സുഹൃത്തിൻറെ ജീവിതത്തിൽ എന്തെങ്കിലും ചലനങ്ങൾ വരുത്തിയതായോ, ഏതെങ്കിലും വിധത്തിൽ അദ്ദേഹത്തെ അലോസരപ്പെടുത്തുന്നതോആയോ എനിക്ക് തോന്നിയില്ല.! മാത്രമല്ല അദ്ദേഹത്തിൻറെ കൂസലില്ലായ്മയും , ആത്മവിശ്വാസവ...